മറിയം ബെൻ ചാബേൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mariem Ben Chaabane
مريم بن شعبان
Mariem Ben Chaabane at the opening ceremony of the Carthage Film Festival in 2018.
ജനനം (1983-07-30) 30 ജൂലൈ 1983  (40 വയസ്സ്)
ദേശീയതTunisian
തൊഴിൽActress
സജീവ കാലം2007–present

ഒരു ടുണീഷ്യൻ നടിയാണ് മറിയം ബെൻ ചാബേൻ (അറബിക്: مريم بن شعبان, ജനനം ജൂലൈ 30, 1983) . ടുണീഷ്യൻ പരമ്പരയായ കാസ്റ്റിംഗ് ആൻഡ് മച്ചെയറിലെ വേഷങ്ങൾക്ക് അവർ പ്രത്യേകിച്ചും പ്രശസ്തയാണ്. [1][2]

ജീവചരിത്രം[തിരുത്തുക]

മേരിയം ബെൻ ചാബേൻ 1983 ജൂലൈ 30 നാണ് ജനിച്ചത്. 2007 ൽ സോർബോൺ നൗവെൽ പാരീസ് യൂണിവേഴ്സിറ്റിയിൽ നിന്നും [3] പെർഫോമിംഗ് ആർട്സ് തിയേറ്റർ സ്പെഷ്യാലിറ്റിയിൽ ബിരുദം നേടി. നടിക്ക് നൃത്തത്തിലും പാട്ടിലും പരിശീലനവും ഉണ്ടായിരുന്നു. കൂടാതെ തിയേറ്റർ വർക്ക്ഷോപ്പുകളും കൈകാര്യം ചെയ്തു. [3]

Mariem Ben Chaabane on the September 2012 cover of Tunivisions

2010 -ൽ ടുണീഷ്യൻ പരമ്പരയായ "കാസ്റ്റിംഗ്" ൽ ഡോറ എംനാവർ എന്ന കഥാപാത്രത്തിലൂടെ ടുണീഷ്യൻ പ്രേക്ഷകർ മറിയത്തെ കണ്ടെത്തി. എന്നിട്ടും 2012 ൽ മക്തൂബ് പരമ്പരയിലെ അഭിനയത്തിലൂടെ അവർ ശക്തമായ തിരിച്ചുവരവ് നടത്തി. [1]

2012 സെപ്റ്റംബറിൽ ടുണിവിഷൻസ് പീപ്പിൾ മാസികയുടെ മുഖചിത്രത്തിൽ അവർ ഉണ്ടായിരുന്നു.

2016 ൽ, റമദാൻ മാസത്തിൽ പ്രക്ഷേപണം ചെയ്ത അവെൽഡ് മൗഫിദ, ഫ്ലാഷ്ബാക്ക്, [4] എന്നീ രണ്ട് പരമ്പരകളിൽ അവർ അഭിനയിച്ചു. ടുണീഷ്യൻ സംവിധായകൻ ഇസ്മാഹാൻ ലഹ്മറിന്റെ വൗ എന്ന സിനിമയിലും അഭിനയിച്ചു.

2019 ൽ തുർക്കിഷ് സംവിധായകൻ മുഹമ്മദ് ഗോക്കിന്റെ ടുണീഷ്യൻ ടെലിവിഷൻ പരമ്പരയായ മച്ചെയറിൽ മറിയം ബെൻ ചാബേൻ ഒരു പ്രധാന പങ്ക് വഹിച്ചു. [5][6] അവർ "ബ്രെയിൻ ക്യാൻസർ ഉള്ള പോരാട്ടക്കാരിയായ ഒരു സ്ത്രീയും ജീവിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി"യുള്ള മെറിം ആയി അഭിനയിച്ചു. റമദാൻ 2019 ൽ മഗ്രിബ് മേഖലയിൽ ഈ പരമ്പര വൻ വിജയം നേടി. അവരുടെ വേഷത്തെ ടുണീഷ്യൻ, മഗ്രിബ് പ്രേക്ഷകർ പ്രശംസിച്ചു. [7]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Mariem Ben Chaâbane : l'actrice a conquis le cœur des tunisiens". tuniscope.com (ഭാഷ: ഫ്രഞ്ച്). മൂലതാളിൽ നിന്നും 11 July 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 July 2012.
  2. "Tunisie : Mariem Ben Chaabane détaille son rôle dans Macha3er". directinfo.webmanagercenter.com (ഭാഷ: ഫ്രഞ്ച്). ശേഖരിച്ചത് 25 January 2020.
  3. 3.0 3.1 "Mariem Ben Chaabane". mannequintunisie.com (ഭാഷ: ഫ്രഞ്ച്). മൂലതാളിൽ നിന്നും 30 March 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 March 2014.
  4. "En vidéo-Ramadan 2016 : Découvrez la bande-annonce de la série TV FLASH BACK". tuniscope.com (ഭാഷ: ഫ്രഞ്ച്). ശേഖരിച്ചത് 25 January 2020.
  5. "عدد حلقات مسلسل 'مشاعر'". jawharafm.net (ഭാഷ: അറബിക്). ശേഖരിച്ചത് 25 January 2020.
  6. "Le feuilleton Mache3er sentiments quelle trame et quels drames". kapitalis.com (ഭാഷ: ഫ്രഞ്ച്). Mounira Aouadi. ശേഖരിച്ചത് 25 January 2020.
  7. "Magazine La Presse " Macha3ir ": nos sentiments les meilleurs". lapresse.tn (ഭാഷ: ഫ്രഞ്ച്). Neila GHARBI - La Presse. ശേഖരിച്ചത് 25 January 2020.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മറിയം_ബെൻ_ചാബേൻ&oldid=3680732" എന്ന താളിൽനിന്ന് ശേഖരിച്ചത്