മരിയ ക്വിസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മരിയ ക്വിസ്റ്റ്
മരിയ ക്വിസ്റ്റിന്റെ ഛായാചിത്രം
മരിയ ക്വിസ്റ്റിന്റെ 1936 ലെ ഛായാചിത്രം
ജനനം(1879-09-05)സെപ്റ്റംബർ 5, 1879
ഒബ്റാബി, സ്കാനിയ
മരണംഒക്ടോബർ 9, 1958(1958-10-09) (പ്രായം 79)
ദേശീയതസ്വീഡിഷ്
മറ്റ് പേരുകൾമരിയ മാൻസൺ; മരിയ ക്വിസ്റ്റ്; മാജ മാൻസൺ
തൊഴിൽരാഷ്ട്രീയ പ്രവർത്തക
രാഷ്ട്രീയ കക്ഷിസോഷ്യൽ ഡെമോക്രാറ്റ്സ്
ജീവിതപങ്കാളി(കൾ)ഫാബിയൻ മാൻസൺ (1924-1938)

മരിയ "മാജ" മാൻസൺ (മുമ്പ്, ക്വിസ്റ്റ്, 5 സെപ്റ്റംബർ 1879 - 9 ഒക്ടോബർ 1958) ഒരു സ്വീഡിഷ് രാഷ്ട്രീയ പ്രവർത്തകയും സ്വീഡിഷ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടേയും അതിൻറെ യൂത്ത് ലീഗിന്റെയും സജീവ അംഗവുമായിരുന്നു.

ജീവിതരേഖ[തിരുത്തുക]

ഒരു സൈനികനായ പിതാവിൻറെ 11 മക്കളിൽ മൂത്തവളായാണ് മരിയ ക്വിസ്റ്റ് ജനിച്ചത്. അക്കാലത്ത് സമാനമായ കുടുംബ പശ്ചാത്തലമുള്ള പല പെൺകുട്ടികൾക്കും പ്രാഥമിക വിദ്യാലയത്തിന് ശേഷം ഔപചാരികമായ വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. എന്നാൽ വിദ്യാലയ  പഠനത്തിന്ശേഷം, ചെറിയ ഗ്രാമീണ വിദ്യാലയങ്ങളിലെ അധ്യാപകർക്കായുളള മാൽമോയിലെ ഒരു ആമുഖ കോഴ്‌സിൽ അവർ പങ്കെടുത്തു. അതിനുശേഷം, സ്വീഡനിലെ ഇത്തരം സ്ഥാപനങ്ങളിൽ ഏറ്റവും പഴക്കമുള്ള ഹ്വിലാനിലെ ഫോക്ക് ഹൈസ്കൂളിൽ അവർ പഠനം നടത്തി. 15 വയസ്സ് മുതൽ സ്കാനിയയിൽ വീട്ടു ജോലിക്കാരിയായും മറ്റും പ്രവർത്തിക്കേണ്ടി വന്ന അവർ 25-ാം വയസ്സിൽ ഒരു മുഴുവൻ സമയ സാമൂഹ്യ പ്രവർത്തകയായി മാറി.[1] അവരുടെ രാഷ്ട്രീയ വിശ്വാസങ്ങൾ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിലും 1902-ൽ നാഷണൽ അസോസിയേഷൻ ഫോർ വിമൻസ് സഫ്രേജിലും ചേരാൻ അവരെ പ്രേരിപ്പിച്ചു. മറ്റുള്ളവരുമായി ചേർന്ന്, സ്റ്റോക്ക്ഹോമിൽ ഫീമെയിൽ ഡൊമസ്റ്റിക് വർക്കേർസ് അസോസിയേഷൻ (Tjännarinneförening) സ്ഥാപിച്ച അവർ 1904-ൽ അതിൻറെ ആദ്യത്തെ ചെയർവുമണായി മാറുകയും ചെയ്തു. 1910-ൽ ഗാവ്ലെ നഗര കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയായിരുന്നു അവർ.[2] വനിതകളുടെ  അവകാശങ്ങളിൽ പ്രത്യേക താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന അവർ വനിതാ  തൊഴിലാളികളുടെ അവകാശങ്ങൾ, ജോലി സമയത്തിന്റെ പരിമിതി, ജീവനക്കാർക്കുള്ള വിദ്യാഭ്യാസം എന്നിവയ്ക്കായി പോരാടിയിരുന്നു.[3]

നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരു ഇടതുപക്ഷ പത്രപ്രവർത്തകനും എഴുത്തുകാരനും മുൻ സൈനികനുമായിരുന്ന ഫാബിയൻ മാൻസണെ അവർ പരിചയപ്പെട്ടു. അവർ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയെങ്കിലും നിയമപരമായി വിവാഹിതരായിരുന്നില്ല. വിവാഹിതയാകുമ്പോൾ സ്ത്രീകൾക്ക് ഉത്തരവാദിത്തവും ഒപ്പം സ്വത്തും നഷ്ടപ്പെടുമെന്നതിനാൽ അത് സമകാലിക വിവാഹ നിയമങ്ങൾക്കെതിരായ ഒരു പ്രതിഷേധമായാണ് കണക്കാക്കപ്പെട്ടത്. അവരുടെ ബന്ധം പൊതുനിയമ വിവാഹത്തിന്റെ സ്വീഡിഷ് പതിപ്പുമായി (Samvetsäktenskap) പൊരുത്തപ്പെട്ടു. പിന്നീട് 1922-ൽ ഫാബിയന്റെ 50-ാം ജന്മദിനത്തിൽ, ആർച്ച് ബിഷപ്പ് നഥാൻ സോഡർബ്ലോം അവരുടെ ബന്ധത്തെ ആശീർവദിക്കുകയും 1925-ൽ അവർ വിവാഹിതരാവുകയും ചെയ്തു.[4] ഈ സമയത്ത് വിവാഹ നിയമങ്ങൾ മാറിയതോടൊപ്പം 1920 മുതൽ വിവാഹിതരായ സ്ത്രീകൾ ഉത്തരവാദിത്തമുള്ളവരായി അംഗീകരിക്കപ്പെടുകയും സ്വത്തവകാശം ലഭിക്കുകയും ചെയ്തിരുന്നു. ഒരേ രാഷ്ട്രീയ വിശ്വാസങ്ങൾ പങ്കിട്ടിരുന്ന ഇരുവരും സോഷ്യൽ ഡെമോക്രാറ്റിക് യൂത്ത് ലീഗിന്റെ ആരംഭകാലം മുതൽ അതിന്റെ ഭരണസമിതിയിൽ  ഉണ്ടായിരുന്നു. ഫാബിയന്റെ കൃതികളിൽ ഒരു പ്രധാന സംഭാവന നൽകിയിരുന്ന മരിയ ചരിത്രപരമായ വസ്തുതകൾ ഗവേഷണം ചെയ്യുകയും പ്രൂഫ് റീഡിംഗും ടൈപ്പ്-റൈറ്റിംഗു നടത്തുകയും ചെയ്തു.[5]

അവലംബം[തിരുത്തുക]

  1. "Våra kvinnliga stadsfullmäktige" [Our female city council members] (PDF). IDUN (Illustrerad tidning för kvinnan och hemmet) (in സ്വീഡിഷ്). Stockholm, Sweden. 25 December 1910. p. 638. Retrieved July 25, 2019.
  2. "Våra kvinnliga stadsfullmäktige" [Our female city council members] (PDF). Dagny, Tidning för svenska kvinnorörelsen (in സ്വീഡിഷ്). Stockholm, Sweden. 22 December 1910. pp. 589–591. Retrieved July 25, 2019.
  3. Zättlin, Agneta (December 2006). "Maria Månssons arkiv". Nationell Arkivdatabas. Riksarkivet. Retrieved July 25, 2019.
  4. "1932 census". 1932 Census. 1932.
  5. Zättlin, Agneta (December 2006). "Maria Månssons arkiv". Nationell Arkivdatabas. Riksarkivet. Retrieved July 25, 2019.
"https://ml.wikipedia.org/w/index.php?title=മരിയ_ക്വിസ്റ്റ്&oldid=3901762" എന്ന താളിൽനിന്ന് ശേഖരിച്ചത്