മരിയാന ബെർട്ടോള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മരിയാന ബെർട്ടോള 1915 ലെ ഒരു പുസ്തകത്തിൽ നിന്ന്

മരിയാന ബെർട്ടോള (മേയ് 7, 1865 - ഡിസംബർ 7, 1955) കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ അദ്ധ്യാപകനും വൈദ്യയും സാമൂഹിക പരിഷ്കർത്താവുമായിരുന്നു. ഇംഗ്ലീഷ്:Mariana Bertola.

മരിയാന ബെർട്ടോള, കാരി ജേക്കബ്സ്-ബോണ്ട്, മെയ് ഷോളർ ഗ്രോവ്സ്, മിന്ന മക്ഗൗലി, മൗഡ് വൈൽഡ്, ജീനറ്റ് ലോറൻസ്, മിറിയം വാൻ വാട്ടേഴ്സ്, ഡേവിഡ് സ്റ്റാർ ജോർദാൻ, ആനി ഫ്ലോറൻസ് ബ്രൗൺ,

ജീവിതരേഖ[തിരുത്തുക]

ഇറ്റാലിയൻ കുടിയേറ്റ മാതാപിതാക്കളായ അന്റോണിയോ ബെർട്ടോളയുടെയും കാതറിൻ ഡിവോട്ടോ ബെർട്ടോളയുടെയും മകളായി കാലിഫോർണിയയിലെ പച്ചെക്കോയിലാണ് മരിയാന ബെർട്ടോള ജനിച്ചത്. അവളുടെ പിതാവ് 1852-ഓടെ ഇറ്റലിയിൽ നിന്ന് കാലിഫോർണിയയിൽ ഒരു ഖനിത്തൊഴിലാളിയായി എത്തിയ ആളാണ്. എന്നാൽ താമസിയാതെ ഒരു പലചരക്ക് വ്യാപാരിയും മുന്തിരിത്തോട്ടം നടത്തിപ്പുകാരനുമായിത്തീർന്നു. [1] മരിയാന സാൻ ജോസ് സ്റ്റേറ്റ് നോർമൽ സ്കൂളിലും [2] പിന്നീട്, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ കൂപ്പർ മെഡിക്കൽ കോളേജിലും പഠിച്ചു, 1899-ൽ ബിരുദം നേടി. 1903-ൽ അവൾ തന്റെ [3] ഇന്റേൺഷിപ്പ് പൂർത്തിയാക്കി.

ഔദ്യോഗിക ജീവിതം[തിരുത്തുക]

മരിയാന ബെർട്ടോള അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു; അവൾ സ്കൂളിൽ പഠിപ്പിക്കുകയും കാലിഫോർണിയയിലെ മാർട്ടിനെസിൽ ഏഴു വർഷം സ്കൂൾ പ്രിൻസിപ്പലുമായിരുന്നു. [4] അവൾ പ്രിൻസിപ്പലായിരിക്കെ, 1895-ൽ തന്റെ സ്കൂളിൽ സംസാരിക്കാൻ വരാൻ ക്ഷണിച്ചുകൊണ്ട് ജോൺ മുയറിന് [5] കത്തെഴുതി.

ഒരു ഡോക്ടർ എന്ന നിലയിൽ, അവർ അമേരിക്കൻ മെഡിക്കൽ അസോസിയേഷനിലും സാൻ ഫ്രാൻസിസ്കോ കൗണ്ടി മെഡിക്കൽ സൊസൈറ്റിയിലും അംഗമായിരുന്നു. ഓരോ കൗണ്ടി ആശുപത്രിക്കും ഒരു പ്രസവ വാർഡും കുട്ടികളുടെ വാർഡും വാഗ്ദാനം ചെയ്യുന്ന "കാലിഫോർണിയ പ്ലാൻ" അവർ പിന്തുണച്ചു. [6] 1903 മുതൽ അവർ മിൽസ് കോളേജിലെ കോളേജ് ഫിസിഷ്യനായിരുന്നു. [7] സാൻഫ്രാൻസിസ്കോ-ഏരിയാ ഹോസ്പിറ്റലുകളിൽ ഇറ്റാലിയൻ സംസാരിക്കുന്ന രോഗികൾക്ക് പരിഭാഷകരെ ഏർപ്പാടാക്കി, ഇറ്റാലിയൻ സമൂഹത്തിലും നഗരത്തിലുടനീളമുള്ള വനിതാ ഗ്രൂപ്പുകളിലും ആരോഗ്യ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി. [8]

ഒരു സജീവ ക്ലബ് വുമണായിരുന്നു ബെർട്ടോള. ഗോൾഡൻ വെസ്റ്റിലെ നേറ്റീവ് ഡോട്ടേഴ്‌സിന്റെ പ്രസിഡന്റായി അവർ ഒരു കാലയളവ് സേവനമനുഷ്ഠിച്ചു, കൂടാതെ നേറ്റീവ് ഡോട്ടേഴ്‌സ് ഹോം, നേറ്റീവ് ഡോട്ടേഴ്‌സ് ചിൽഡ്രൻസ് ഏജൻസി എന്നിവ സൃഷ്ടിക്കാൻ സഹായിച്ചു, വനിതാ ക്ലബ്ബിന്റെ രണ്ട് ജീവകാരുണ്യ പദ്ധതികൾ അയിരുന്നു അവ. 1909-ൽ സാൻ ഫ്രാൻസിസ്കോയിലെ ഇറ്റാലിയൻ വനിതകൾക്കായുള്ള വിറ്റോറിയ കൊളോണ ക്ലബ്ബിന്റെ സ്ഥാപകയും, [9] കോസ്മോപൊളിറ്റൻ എജ്യുക്കേഷണൽ ഫൗണ്ടേഷനിലെ അംഗവുമാണ്. 1915-ൽ പനാമ-പസഫിക് ഇന്റർനാഷണൽ എക്‌സ്‌പോസിഷന്റെ വനിതാ ഡയറക്ടർ ബോർഡിൽ അവർ ഉണ്ടായിരുന്നു. [10] സാൻ ഫ്രാൻസിസ്കോയിലെ ട്രാവലേഴ്‌സ് എയ്ഡ് സൊസൈറ്റിയുടെ പ്രസിഡന്റും 1921-ൽ ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്ന് പെൺകുട്ടികളെ സംരക്ഷിക്കുന്നതിനായി രൂപീകരിച്ച വുമൺസ് വിജിലന്റ് കമ്മിറ്റിയുടെ (ഡബ്ല്യുവിസി) പ്രസിഡന്റുമായിരുന്നു ബെർട്ടോള. ഫാറ്റി ആർബക്കിളിന്റെ മരണവുമായി ബന്ധപ്പെട്ട സമയത്ത്, വിനോദ വ്യവസായത്തിൽ സ്ത്രീകൾക്ക് കൂടുതൽ സംരക്ഷണം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് WVC യുടെ തലവനെന്ന നിലയിൽ അവർ തുറന്നുപറഞ്ഞു. [11] 1926 ലും 1927 ലും കാലിഫോർണിയ ഫെഡറേഷൻ ഓഫ് വിമൻസ് ക്ലബ്ബിന്റെ പ്രസിഡന്റായിരുന്നു [12] [13] .

റഫറൻസുകൾ[തിരുത്തുക]

  1. Kristin Henderson, Capito! Italians and the Development of Martinez, California (self-published, 2015). ISBN 9780986214806
  2. Geraldine J. Clifford, These Good Gertrudes: A Social History of Women Teachers in America (Johns Hopkins University Press 2014): 112-113. ISBN 9781421414348
  3. Sebastian Fichera, Italy on the Pacific: San Francisco’s Italian Americans (Springer 2011): 113-116. ISBN 9781137002068
  4. Kristin Henderson, "Italians in Martinez: Bologna Feeds into America!"[പ്രവർത്തിക്കാത്ത കണ്ണി] Martinez Tribune (September 17, 2015).
  5. "Letter from Mariana Bertola to John Muir (October 14, 1895)" John Muir Correspondence, University of the Pacific; digitized in the Online Archive of California.
  6. "Hall of Fame: Marianna Bertola" Archived 2018-12-10 at the Wayback Machine. Fonderia USA website.
  7. Faculty, Mills College Catalogue (1912): 13.
  8. Sebastian Fichera, Italy on the Pacific: San Francisco’s Italian Americans (Springer 2011): 113-116. ISBN 9781137002068
  9. "Dr. Mariana Bertola in Charge of Affair" San Francisco Chronicle (October 29, 1913): 8. via Newspapers.comopen access publication - free to read
  10. "Mariana Bertola M. D." in San Francisco: Its Builders, Past and Present : Pictorial and Biographical, Volume 2 (S. J. Clarke 1913): 269-270.
  11. Hilary Hallett, Go West, Young Women! The Rise of Early Hollywood (University of California Press 2013): 200-204. ISBN 9780520953680
  12. "Reverence and Obedience Subject of Dr. M. Bertola" Ukiah Dispatch Democrat (October 8, 1926): 4. via Newspapers.comopen access publication - free to read
  13. Louis Lyons and Josephine Wilson, eds., Who's Who Among the Women of California (Security Publishing Company 1922): 100, 197.
"https://ml.wikipedia.org/w/index.php?title=മരിയാന_ബെർട്ടോള&oldid=3899801" എന്ന താളിൽനിന്ന് ശേഖരിച്ചത്