Jump to content

മരിച്ചവരുടെ ദിവസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Day of the Dead
Día de Muertos altar commemorating a deceased man in Milpa Alta, México DF
ആചരിക്കുന്നത്Mexico, and regions with large Hispanic populations
തരംCultural
Syncretic Christian
പ്രാധാന്യംPrayer and remembrance of friends and family members who have died
ആഘോഷങ്ങൾCreation of altars to remember the dead, traditional dishes for Day of the Dead
ആരംഭംOctober 31
അവസാനംNovember 2
തിയ്യതിOctober 31
അടുത്ത തവണ31 ഒക്ടോബർ 2024 (2024-10-31)
ആവൃത്തിAnnual
ബന്ധമുള്ളത്All Saints' Day

മെക്സിക്കോയിലെ, പ്രത്യേകിച്ച് മധ്യ, തെക്കൻ പ്രദേശങ്ങളിൽ, എന്നിവിടങ്ങളിൽ ആഘോഷിക്കപ്പെടുന്ന ഒരു അവധി ദിവസമാണ് മരിച്ചവരുടെ ദിവസം (സ്പാനിഷ് ഭാഷയിൽ: ദിയ ദെ മുയേർത്തോസ്). മെക്സിക്കൻ വംശജർ ധാരാളമുള്ള പ്രദേശങ്ങളിൽ, പ്രത്യേകിച്ച് യുഎസിലും ഇത് ആഘോഷിച്ചു വരുന്നു. മറ്റ് പല സംസ്കാരങ്ങളിലും ഇത് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. പല നാൾ നീളുന്ന ഈ അവധി കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ കൂട്ടിച്ചേർന്ന് തങ്ങളെ വിട്ടുപിരിഞ്ഞ സുഹൃത്തുക്കളും കുടുംബാംഗങ്ങളെയും ഓർക്കുകയും, അവരുടെ ആത്മീയ യാത്രയ്ക്ക് സഹായിക്കാനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. 2008 ൽ ഈ ആചാരം യുനെസ്കോ അവരുടെ ഇന്റാഞ്ചിബിൾ കൾച്ചറൽ ഹെറിറ്റേജ് പട്ടികയിൽ ഉൾപ്പെടുത്തി.[1] 

ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളിൽ ചിലപ്പോൾ ഈ ദിവസം ദിയ ദി ലോസ് മ്യൂർട്ടോസ് എന്നും അറിയപ്പെടുന്നു. [2][3] മെക്സിക്കോയിൽ ഈ ദിനം ഒരു പൊതു അവധി ദിനമായിട്ടാണ് ആഘോഷിക്കുന്നത്. പതിനാറാം നൂറ്റാണ്ടിൽ സ്പാനിഷ് കോളനിവൽക്കരണത്തിനു മുൻപ് ആഘോഷം വേനൽക്കാലത്തിന്റെ തുടക്കത്തിൽ ആണ് ഈ ദിവസം ആഘോഷിചിരുന്നത്. ക്രമേണ, പാശ്ചാത്യ ക്രിസ്ത്യൻ ആചാരങ്ങൾ ആയ ഓൾ സെയ്ന്റ്സ് ഈവ്, ഓൾ സെയിന്റ്സ് ഡേ, ഓൾ സോൾസ് ഡേ എന്നിവയ്ക്കൊപ്പം ഇത് ഒക്ടോബർ 31, നവംബർ 1, നവംബർ 2 തീയതികളിലായി ആഘോഷിക്കാൻ തുടങ്ങി.[4][5]ഒഫ്രെണ്ടാസ് എന്നറിയപ്പെടുന്ന സ്വകാര്യ അൾത്താരകൾ നിർമ്മിക്കുക, കാലവേരാസ് എന്നറിയപ്പെടുന്ന തലയോട്ടികളുടെ മാതൃക, ആസ്ടെക് ജമന്തി പുഷ്പങ്ങൾ എന്നിവ കൊണ്ട് വിട്ടുപിരിഞ്ഞവരെ ആദരിക്കുക, ഇഷ്ട വിഭവങ്ങളും മദ്യവും അവരുടെ കുഴിമാടങ്ങളിൽ അർപ്പിക്കുക എന്നിവയാണ് ചടങ്ങുകൾ..[6] 

ആധുനിക മെക്സിക്കൻ ആഘോഷത്തിനു നൂറ്റാണ്ടുകൾ പഴക്കമുള്ള ആസ്ടെക് ഉത്സവവുമായി ബന്ധമുള്ളതായി ഗവേഷകർ കണ്ടെത്തി. മരിച്ചവരെ ആദരിക്കുന്ന ഈ ആചാരം ഇന്ന് ലോകം മുഴുവൻ വ്യാപിച്ചു. മെക്സിക്കോയിൽ ഇത് ഒരു ദേശീയ ചിഹ്നമായി മാറിയിരിക്കുന്നു.  

Mexican cempasúchil (marigold) is the traditional flower used to honor the dead
Cempasúchil, alfeñiques and papel picado used to decorate an altar
Modern representations of La Catrina

അവലംബം

[തിരുത്തുക]
 1. "Indigenous festivity dedicated to the dead". UNESCO. Retrieved October 31, 2014.
 2. "Dia de los Muertos". El Museo del Barrio. Archived from the original on 2015-10-27. Retrieved October 31, 2015.
 3. "Austin Days of the Dead". Archived from the original on 2015-11-01. Retrieved October 31, 2015.
 4. Day, Frances Ann (2003). Latina and Latino Voices in Literature. Greenwood Publishing Group. p. 72. ISBN 978-0313323942.
 5. Lumaban, Weely A. (October–November 2008). "All Soul's Day". The Bread Basket. Vol. V, no. 3. Rex Bookstore, Inc. pp. 23–23.
 6. "Dia de los Muertos". National Geographic Society. Archived from the original on 2016-11-02. Retrieved 2018-01-21.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
 • Andrade, Mary J. Day of the Dead A Passion for Life – Día de los Muertos Pasión por la Vida. La Oferta Publishing, 2007. ISBN 978-0-9791624-04978-0-9791624-04
 • Anguiano, Mariana, et al. Las tradiciones de Día de Muertos en México. Mexico City 1987.
 • Brandes, Stanley (1997). "Sugar, Colonialism, and Death: On the Origins of Mexico's Day of the Dead". Comparative Studies in Society and History. 39: 270–299. doi:10.1017/S0010417500020624.
 • Brandes, Stanley (1998). "The Day of the Dead, Halloween, and the Quest for Mexican National Identity". Journal of American Folklore. 442: 359–80. doi:10.2307/541045.
 • Brandes, Stanley (1998). "Iconography in Mexico's Day of the Dead". Ethnohistory. Duke University Press. 45: 181–218.
 • Brandes, Stanley (December 15, 2006). Skulls to the Living, Bread to the Dead. Blackwell Publishing. p. 232. ISBN 1-4051-5247-8.
 • Cadafalch, Antoni. The Day of the Dead. Korero Books, 2011. ISBN 978-1-907621-01-7978-1-907621-01-7
 • Carmichael, Elizabeth; Sayer, Chloe. The Skeleton at the Feast: The Day of the Dead in Mexico. Great Britain: The Bath Press, 1991. ISBN 0-7141-2503-20-7141-2503-2
 • Conklin, Paul. "Death Takes a Holiday". U.S. Catholic 66 (2001): 38–41.
 • Garcia-Rivera, Alex. "Death Takes a Holiday". U.S. Catholic 62 (1997): 50.
 • Haley, Shawn D.; Fukuda, Curt. Day of the Dead: When Two Worlds Meet in Oaxaca. Berhahn Books, 2004. ISBN 1-84545-083-31-84545-083-3
 • Lane, Sarah and Marilyn Turkovich, Días de los Muertos/Days of the Dead. Chicago 1987.
 • Lomnitz, Claudio. Death and the Idea of Mexico. Zone Books, 2005. ISBN 1-890951-53-61-890951-53-6
 • Matos Moctezuma, Eduardo, et al. "Miccahuitl: El culto a la muerte," Special issue of Artes de México 145 (1971)
 • Nutini, Hugo G. Todos Santos in Rural Tlaxcala: A Syncretic, Expressive, and Symbolic Analysis of the Cult of the Dead. Princeton 1988.
 • Oliver Vega, Beatriz, et al. The Days of the Dead, a Mexican Tradition. Mexico City 1988.
 • Roy, Ann. "A Crack Between the Worlds". Commonwealth 122 (1995) : 13–16.
"https://ml.wikipedia.org/w/index.php?title=മരിച്ചവരുടെ_ദിവസം&oldid=4081840" എന്ന താളിൽനിന്ന് ശേഖരിച്ചത്