മരാനോൺ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മരാനോൺ നദി
Maranon.jpg
Valley of the Marañón between Chachapoyas (Leimebamba) and Celendín
Maranonrivermap.png
Map of the Amazon Basin with the Marañón River highlighted
CountryPeru
Physical characteristics
പ്രധാന സ്രോതസ്സ്Andes
നദീമുഖംAmazon River
നീളം1,737 കി.മീ (1,079 മൈ)
Discharge
  • Average rate:
    16,708 m3/s (590,000 cu ft/s)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി358,000 കി.m2 (3.85×1012 sq ft)

മരാനോൺ നദി (സ്പാനിഷ്: റിയോ മരാനോൺ) ആമസോൺ നദിയുടെ ഒരു പ്രധാന ശാഖ അല്ലെങ്കിൽ മുഖ്യ ഉറവിടമാണ്. പെറുവിലെ ലിമയ്ക്ക് 160 കിലോമീറ്റർ വടക്കുകിഴക്കുനിന്ന് ഉറവെടുക്കുന്ന ഇത് ആഴത്തിൽ കാർന്നെടുക്കപ്പെട്ട ഒരു ആൻഡിയൻ താഴ്വരയിലൂടെ വടക്കുപടിഞ്ഞാറൻ ദിശയിലേയ്ക്ക് ഒഴുകുകയും ആൻഡീസ് കോർഡില്ലെറയുടെ കിഴക്കൻ അടിവാരത്തിലൂടെ ഒഴുകി അവിടെ 5° 36′ തെക്കൻ അക്ഷാംശത്തിൽ വടക്കുകിഴക്കായി ഒരു ബൃഹത്തായ വക്രം സൃഷ്ടിച്ച് ആന്തിസ് വനനിരകളെ മുറിച്ചു കടന്നു പോകുന്നു. പോങ്കോ ഡി മാൻസെറിച്ചെ ഗിരികന്ദരത്തിൽവച്ച് ഇതു പരന്ന ആമസോൺ തടത്തിലൂടെ ഒഴുകുകയും ചെയ്യുന്നു.[1] ചരിത്രപരമായി, അറ്റ്ലാന്റിക് മഹാസമുദ്രത്തിലേക്കുള്ള ഗതിയിലൂടനീളം നദിക്ക് "മരാനോൺ നദി" എന്ന നാമം ചാർത്തപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ മറാനോൺ നദിയായി പൊതുവേ ഗണിക്കപ്പെടുന്നത് ഉക്കായാലി നദിയുമായി സംയോജിക്കുന്ന ഇടംവരെയാണ്. അതിനുശേഷം മിക്ക കാർട്ടോഗ്രാഫർമാരും ഇത് ആമസോൺ നദിയുടെ തുടരുന്ന പ്രവാഹമായി അടയാളപ്പെടുത്തുന്നു.

അവലംബം[തിരുത്തുക]

  1. Church, George Earl (1911). "Amazon" . എന്നതിൽ Chisholm, Hugh (സംശോധാവ്.). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. വാള്യം. 1 (11th പതിപ്പ്.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. പുറങ്ങൾ. 786–787.
"https://ml.wikipedia.org/w/index.php?title=മരാനോൺ_നദി&oldid=3015359" എന്ന താളിൽനിന്ന് ശേഖരിച്ചത്