മനീഷ് സിസോദിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മനീഷ് സിസോദിയ
Anaa Hazare with Anupam Kher, Manish Sisodia and Kumar Vishwas.jpg
ഡൽഹി ഉപ മുഖ്യമന്ത്രി
പദവിയിൽ
പദവിയിൽ വന്നത്
14 February 2015
മുൻഗാമിPost created
Member of the Delhi Legislative Assembly from Patparganj
In office
14 February 2015 – Incumbent
Member of the Delhi Legislative Assembly from Patparganj
In office
28 December 2013 – 14 February 2014
മുൻഗാമിAnil Kumar Choudhary
പിൻഗാമിPresident's Rule
Personal details
Born5 January 1972 Hapur Uttar Pradesh
Political partyആം ആദ്മി പാർട്ടി
EducationPost Graduate Diploma in Journalism
OccupationPolitician
PortfolioCabinet Minister of Finance and Planning, Revenue, Services, Power, Education, Higher Education, Information Technology, Technical Education, Administrative Reforms


ആം ആദ്മി പാർട്ടി സ്ഥാപക നേതാവും 2015 ഫെബ്രുവരി മുതൽ ഡൽഹി ഉപ മുഖ്യമന്ത്രിയുമാണ്‌ മനീഷ് സിസോദിയ. ഡൽഹി സർക്കാരിന്റെ ധനകാര്യം, ആസൂത്രണം, സർവീസസ്, ഊർജം, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ഐ.ടി, സാങ്കേതിക വിദ്യാഭ്യാസം, അഡ്മിനിസ്ട്രേറ്റിവ് തുടങ്ങിയ വകുപ്പുകളും കയ്യാളുന്നത് അദ്ദേഹമാണ്.

2006 ഡിസംബറിൽ അരവിന്ദ് കെജ്രിവാൾ, അഭിനന്ദൻ സെഖ്രി എന്നിവരുമായി ചേർന്ന് പബ്ലിക് കോസ് റിസർച്ച് ഫൗണ്ടേഷൻ ആരംഭിച്ചു. 2006 ൽ രാജ്യമെമ്പാടും വിവരാവകാശ നിയമത്തെ കുറിച്ചു പ്രചാരണം നടത്തി. തദ്ദേശഭരണത്തിൽ കാര്യക്ഷമത ഉറപ്പുവരുത്തുക, വിവരാവകാശനിയമത്തിനായി പ്രചാരണം നടത്തുക എന്നിവയായിരുന്നു ഫൗണ്ടേഷന്റെ ദൗത്യങ്ങൾ. 2012 ജൂലൈ മാസത്തിൽ കളങ്കിതരായ പതിനഞ്ച്‌ കേന്ദ്രമന്ത്രിമാർക്കെതിരായി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ അരവിന്ദ് കെജ്രിവാളിനും ഗോപാൽറായിക്കുമൊപ്പം ജന്ദർ മന്തറിൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തി. തുടർന്ന് 2012 സെപ്റ്റംബറിൽ ആം ആദ്മി പാർട്ടിയുണ്ടാക്കുന്നതിൽ പങ്കാളിയായി.

"https://ml.wikipedia.org/w/index.php?title=മനീഷ്_സിസോദിയ&oldid=2612424" എന്ന താളിൽനിന്ന് ശേഖരിച്ചത്