മനസി മദനതാപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വാതി തിരുനാൾ രചിച്ച ഒരു മലയാളപദമാണ് മനസ്സി മദനതാപം. ആദിതാളത്തിൽ സുരുട്ടി രാഗത്തിലാണു പദം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ശൃംഗാരമാണു പ്രധാന രസം.

വരികൾ[തിരുത്തുക]

മനസ്സി മദനതാപം മാനിനി മമ ബത വളരുന്നു

കനക കലശ കുചഭര നതഗാത്രി
കമലനാഭനിഹ സാക്ഷി മധുരവാണി

മന്ദമന്ദമമന്ദസൗരഭ മാരുതനണയുന്നൂ അര-
വിന്ദ ബാന്ധവനപി ജലനിധിയതിൽ വിധുമുഖി മറയുന്നു
കുന്ദമുകുളസമദന്തി വിലാസിനി
കോപമകാരനമാശു കളക മയി
മന്ദഹസിത മധുചന്ദ്രികകൊണ്ടപി
മമഹൃദയകദനം പ്രശമയവിരവൊടു

"https://ml.wikipedia.org/w/index.php?title=മനസി_മദനതാപം&oldid=2583796" എന്ന താളിൽനിന്ന് ശേഖരിച്ചത്