Jump to content

മധു നീലകണ്ഠൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രമുഖ മലയാളചലച്ചിത്രഛായാഗ്രഹകനാണ് മധു നീലകണ്ഠൻ. മികച്ച ഛായാഗ്രഹകനുള്ള 2012 ലെ സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

മൂവാറ്റുപുഴയിൽ ജനിച്ചു. നീലകണ്ഠന്റെയും രാധാമണിയുടെയും മകനാണ് . കോതമംഗലം എം.എ. ആർട്സ് കോളേജിൽ പഠിച്ചു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഛായാഗ്രഹണം കോഴ്സ് പൂർത്തിയാക്കി മുംബൈയിൽ ഛായാഗ്രഹക സഹായിയായി പ്രവർത്തിച്ചു. നിരവധി പരസ്യചിത്രങ്ങൾ ചെയ്തു. 2002ൽ അശോക്.ആർ നാഥ് സംവിധാനം ചെയ്ത "സഫല"ത്തിലൂടെ സ്വതന്ത്ര ഛായാഗ്രഹകനായി. ടി കെ രാജീവ്കുമാറിന്റെ "ഇവർ", പ്രമോദ് പപ്പന്റെ "വജ്രം" എന്നിവയ്ക്കുവേണ്ടിയും പ്രവർത്തിച്ചു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സുഹൃത്തുക്കൾ ചേർന്ന് നിർമിച്ച് കെ.എം. കമാൽ സംവിധാനം ചെയ്ത "ഐ.ഡി" യുടെ ഛായാഗഹണവും ശ്രദ്ധിക്കപ്പെട്ടു.[1]

ഛായാഗ്രഹകനായ സിനിമകൾ

[തിരുത്തുക]
  • "മാസ്റ്റേഴ്സ്"(2011)
  • "ഹിറ്റ്ലിസ്റ്റ്"
  • "അന്നയും റസൂലും"ലും
  • "ഐഡി"

പുരസ്കാരങ്ങൾ

[തിരുത്തുക]
  • മികച്ച ഛായാഗ്രഹകനുള്ള സംസ്ഥാന പുരസ്കാരം 2012

അവലംബം

[തിരുത്തുക]
  1. പി.ജി. ബിജു (2013 മാർച്ച് 17). "കാഴ്ചയുടെ സ്വാഭാവികത". ദേശാഭിമാനി. Retrieved 2013 മാർച്ച് 18. {{cite news}}: Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മധു_നീലകണ്ഠൻ&oldid=2329320" എന്ന താളിൽനിന്ന് ശേഖരിച്ചത്