മധുബാനി ആർട്ട്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദശമഹാവിദ്യ, മധുബാനി ചിത്രം

മിഥില പെയിന്റിംഗ് എന്നും അറിയപ്പെടുന്ന മധുബാനി പെയിന്റിംഗ് നേപ്പാളിലെ മിഥില സംസ്ഥാനത്ത് ഉള്ളവരും ഇന്ത്യയിലെ ബീഹാർ സംസ്ഥാനത്ത് ഉള്ളവരും ചെയ്യുന്ന കലാരൂപമാണ്‌. വിരലുകൾ, ട്വിഗുകൾ, ബ്രഷുകൾ, പെന്നിൻറെ നിബ്ബുകൾ, തീപ്പെട്ടിക്കൊള്ളികൾ എന്നിവ ഉപയോഗിച്ചാണ് പെയിന്റിംഗ് ചെയ്യുന്നത്. ഹോളി, സൂര്യ ശാസ്തി, കാളി പൂജ, ഉപനയനം, ദുർഗ പൂജ എന്നിങ്ങനെയുള്ള ഉത്സവങ്ങൾക്കും ജനനം, വിവാഹം തുടങ്ങിയ വിശേഷാവസരങ്ങളിലും ആചാരപരമായ ഉള്ളടക്കങ്ങൾ ഉണ്ടാവും. ജനക് രാജാവിൻറെ അധീനപ്രദേശമായിരുന്ന, ഇന്നത്തെ നേപ്പാളിലെ ജനക്പൂരിലാണ് മിഥില ആർട്ടിൻറെ ഉത്പത്തി നഗരമായ മിഥില പ്രദേശം.

വേരുകൾ[തിരുത്തുക]

നേപ്പാളിലേയും ഇന്ത്യയിലേയും മിഥില പ്രദേശത്തെ ബ്രാഹ്മണ, ദുഷധ, കയസ്ത സ്ത്രീകൾ പരമ്പരാഗതമായി ചെയ്തു വരുന്ന കലാരൂപമാണ്‌ മധുബാനി പെയിന്റിംഗ് അഥവാ മിഥില പെയിന്റിംഗ്. ജനക്പൂർ എന്ന് അറിയപ്പെടുന്ന പഴയ മിഥില നഗരത്തിൻറെ തലസ്ഥാനമായിരുന്ന മധുബാനി ഗ്രാമത്തിൽനിന്നാണ് ഈ കലാരൂപത്തിൻറെ തുടക്കം.[1] ചുവർ ചിത്ര രചന എന്ന രീതിയിൽ ഈ പെയിന്റിംഗ് വലിയ രീതിയിൽ ഈ പ്രദേശത്ത് ചെയ്തിരുന്നു; പിന്നീട് പേപ്പറിലും കാൻവാസിലും ഉള്ള ചിത്രരചന മധുബാനി ഗ്രാമത്തിനു ചുറ്റുമുള്ള ഗ്രാമങ്ങളിൽ എത്തുകയും ചെയ്തു, ഇവയാണ് പ്രശസ്തമാവുകയും പിന്നീട് മധുബാനി ആർട്ട്‌ എന്ന് അറിയപ്പെടാനും തുടങ്ങിയത്.

മൺ ചുവരുകളിലും കുടിലുകളുടെ തറകളിലുമായിരുന്നു പരമ്പരാഗതമായി പെയിന്റിംഗ് ചെയ്തിരുന്നത്, എന്നാൽ ഇപ്പോൾ വസ്ത്രങ്ങളിലും, കൈകൊണ്ട് ഉണ്ടാക്കിയ പേപ്പറുകളിലും, കാൻവാസിലും പെയിന്റിംഗ് ചെയ്യുന്നുണ്ട്. [2]

പരമ്പരാഗതമായി മിഥില പ്രദേശത്തെ കുടുംബങ്ങളിൽ ഓരോ തലമുറകൾക്കും പകർന്ന് നൽകിയിരുന്ന സിദ്ധിയാണ് ചിത്ര രചന, പ്രത്യേകിച്ചും സ്ത്രീകൾ. മിഥില പ്രദേശത്തിനു ചുറ്റുമുള്ള സ്ഥാപനങ്ങളിൽ ഇപ്പോഴും ഈ കലാരൂപം പരിശീലിക്കുന്നു. ദർഭംഗയിലെ കലാകൃതി, മധുബാനിയിലെ വൈദേഹി, രണ്ടിയിലെ ഗ്രാം വികാസ് പരിഷദ് എന്നിവ മധിബാനി പെയിന്റിംഗ് എന്ന പ്രാചീന കലാരൂപത്തെ ഇപ്പോഴും സംരക്ഷിച്ചു നിർത്തുന്നതിൽ പങ്കുവഹിക്കുന്ന പ്രധാന കേന്ദ്രങ്ങളാണ്.[3]

കലാകാരന്മാരും അവാർഡുകളും[തിരുത്തുക]

1969-ൽ സീത ദേവിക്ക് ബീഹാർ സർക്കാരിൻറെ സംസ്ഥാന അവാർഡ്‌ ലഭിച്ചപ്പോൾ അത് മധുബാനി പെയിന്റിംഗിനു ലഭിച്ച ഔദ്യോഗിക അംഗീകാരമായിരുന്നു. 1975-ൽ മധുബാനിയ്ക്ക് സമീപമുള്ള ജിത്വാർപൂർ ഗ്രാമത്തിലെ ജഗ്ദംബ ദേവിക്ക് പദ്മ ശ്രീയും സീത ദേവിക്ക് ദേശീയ അവാർഡും ഇന്ത്യൻ പ്രസിഡന്റ്‌ നൽകി. [4] 1981-ൽ സീത ദേവിക്കും പദ്മ ശ്രീ ലഭിച്ചു. 1984-ൽ ബീഹാർ രത്ന, 2006-ൽ ശിൽപ് ഗുരു എന്നീ പുരസ്കാരങ്ങളും സീത ദേവിക്ക് ലഭിച്ചു. 1984-ൽ ഗംഗ ദേവിക്കും പദ്മ ശ്രീ ലഭിച്ചു. 2011-ൽ മഹാസുന്ദരി ദേവിക്കും പദ്മ ശ്രീ ലഭിച്ചു. ബൌവ ദേവി, യമുനാ ദേവി, ശാന്തി ദേവി, ചനോ ദേവി, ബിന്ദെശ്വരി ദേവി, ചന്ദ്രകല ദേവി, ശശി കല ദേവി, ലീല ദേവി, ഗോദാവരി ദത്ത, ഭാരതി ദയാൽ എന്നിവർക്കും ദേശീയ അവാർഡ്‌ ലഭിക്കുകയുണ്ടായി. [5][6]

അവലംബം[തിരുത്തുക]

  1. "Mithila or Madhubani Panting from Madhubani,Nepal where was originated". Archived from the original on July 27, 2014. Retrieved November 10, 2016. 
  2. Krupa, Lakshmi (4 January 2013). "Madhubani walls". The Hindu. Retrieved November 10, 2016. 
  3. "The kalakriti". thekalakriti. Retrieved November 10, 2016. 
  4. "Padma Shri" (PDF). Padma Shri. 2015. Retrieved November 10, 2016. 
  5. Tripathi, Shailaja (22 November 2013). "Madhubani beyond the living rooms". The HIndu. Retrieved November 10, 2016. 
  6. http://www.thehindu.com/todays-paper/tp-national/art-that-subverts/article5059973.ece
"https://ml.wikipedia.org/w/index.php?title=മധുബാനി_ആർട്ട്‌&oldid=2482966" എന്ന താളിൽനിന്നു ശേഖരിച്ചത്