മദ്‌ബഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുരോഹിതൻ ദേവാലയത്തിൽ നിൽക്കുന്ന സ്ഥലത്തെയാണ്‌ സാധാരണഗതിയിൽ മദ്‌ബഹ എന്ന്‌ വിളിക്കുന്നത്‌. കേരളത്തിലെ ക്രിസ്‌ത്യാനികൾക്ക്‌ സുപരിചിതമായ സുറിയാനി വാക്കാണ്‌ മദ്‌ബഹ.[1] സുറിയാനിയിലെ ദ്‌ബഹ്‌ എന്ന ക്രിയയിൽനിന്നാണ്‌ ഇതിന്റെ ഉത്ഭവം. ബലികഴിച്ചു, പൂജയണച്ചു, അറുത്തു എന്നിങ്ങനെയാണ്‌ ആ ക്രിയയുടെ അർത്ഥം. ബലിപീഠം, ബലി കഴിക്കുന്ന സ്ഥലം, പൂജ ചെയ്യുന്ന സ്ഥലം, വിശുദ്ധ സ്ഥലം എന്നിങ്ങനെയാണ്‌ മദ്‌ബഹയുടെ അർത്ഥം. പഴയ കൃതികളിൽ മദുവഹ എന്ന്‌ കാണുന്നുണ്ട്‌. ബലിപീഠമെന്നും ബലിപീഠമിരിക്കുന്ന പള്ളിയുടെ ഭാഗമെന്നും ഇതിനർഥമുണ്ട്‌. ബലിപീഠത്തിന്‌ ത്രോണോസ് എന്നും അതിരിക്കുന്ന സ്ഥലത്തിന്‌ മദ്‌ബഹ എന്ന വാക്കുമാണ്‌ സാധാരണയായി ഉപയോഗിക്കാറ്‌. 'മദ്‌ബഹ' അല്ലാത്ത ഭാഗത്തിന്‌ ജനങ്ങൾ നിൽക്കുന്ന ഭാഗം അഥവാ 'ഹൈക്കല' എന്നാണ്‌ വിളിക്കാറ്‌.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മദ്‌ബഹ&oldid=3818796" എന്ന താളിൽനിന്ന് ശേഖരിച്ചത്