മദലിൻ ബിയാർദിയു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മദലിൻ ബിയാർദിയു
AVT Madeleine-Biardeau 6148.jpeg
ജനനം(1922-05-16)മേയ് 16, 1922
മരണം2010 ഫെബ്രുവരി 01
തൊഴിൽ ഇന്തോളജിസ്റ്റ്

ഫ്രാൻസിൽ നിന്നുമുള്ള ഒരു ചരിത്രാന്വേഷിയും, ഇന്തോളജിസ്റ്റുമായിരുന്നു മദലിൻ ബിയാർദിയു. പൗരസ്ത്യ രാജ്യങ്ങളിലെ ആത്മീയത, ഹൈന്ദവ തത്ത്വശാസ്‌ത്രം എന്നിവയായിരുന്നു ഇവരുടെ പ്രധാന വിഷയങ്ങൾ.

ആദ്യകാല ജീവിതം[തിരുത്തുക]

ഫ്രാൻസിലെ ഒരു മധ്യവർഗ്ഗ കുടുംബത്തിൽ ജനിച്ച മദലിൻ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം, പാരിസിലെ കോളേജിൽ തത്ത്വശാസ്ത്രമാണ് ഉപരിപഠനത്തിനായി തിരഞ്ഞെടുത്തത്. പഠനകാലഘട്ടത്തിൽ തന്നെ പൗരസ്ത്യ രാജ്യങ്ങളിലെ ആത്മീയതയിലും, ഹൈന്ദവ തത്ത്വശാസ്ത്രങ്ങളിലും മദലിൻ ആകൃഷ്ടയായി.[1]

ഇന്തോളജി[തിരുത്തുക]

ഭാരതീയ സംസ്കാരത്തിൽ ആകൃഷ്ടയായ മദലിൻ, ഇന്ത്യയെക്കുറിച്ചറിയാൻ സംസ്കൃത ഭാഷ പഠിക്കേണ്ടത് അത്യാവശ്യമാണെന്നു മനസ്സിലാക്കി അതിനു വേണ്ടി 1950 ൽ തിരുവിതാംകൂർ സർവ്വകലാശാലയിൽ വിദ്യാർത്ഥിയായി ചേർന്നു. 1990 കളുടെ അവസാനം വരെ എല്ലാ വർഷവും അവർ ഇന്ത്യ സന്ദർശിക്കുമായിരുന്നു. ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോണ്ടിച്ചേരിയിലേയും, പൂനെ സർവ്വകലാശാലക്കു കീഴിലുള്ള ഡെക്കാൺ കോളേജിലേയും പണ്ഡിതരുടെ കൂടെ മദലിൻ ഏറെ കാലം ചിലവഴിച്ചു. ഇന്ത്യയിലെ നിരവധി ആരാധാനാ സമ്പ്രദായങ്ങളെക്കുറിച്ചും, അനുഷ്ഠാന രീതികളെക്കുറിച്ചും മനസ്സിലാക്കാൻ അവർ നഗരങ്ങളും, ഗ്രാമങ്ങളും സന്ദർശിച്ചു.[2]

അദ്വൈത സിദ്ധാന്തവും, പുരാണങ്ങളും മദലിൻ വളരെ ഗാഢമായി തന്നെ മനസ്സിലാക്കി. മണ്ഡനമിശ്രന്റേയും വചസ്പതി മിശ്രന്റേയും കൃതികൾ മദലിൻ വിവർത്തനം ചെയ്തു. The Theory of Knowledge and the Philosophy of Speech in Classical Brahmanism എന്നതായിരുന്നു മദലിന്റെ ഡോക്ടറ്റേറ്റു പ്രബന്ധത്തിന്റെ വിഷയം.

1991 ൽ മദലിൻ വാല്മീകി രാമായണം ഫ്രഞ്ച് ഭാഷയിലേക്കു വിവർത്തനം ചെയ്തു.[3] മഹാഭാരതത്തെക്കുറിച്ചുള്ള ബൃഹദ് പഠനം രണ്ടു വോള്യങ്ങളായി 2002 ൽ പ്രസിദ്ധം ചെയ്തു.[4]

അവലംബം[തിരുത്തുക]

  1. Roland, Lardinois (2010-02-27). "Influential Indologist". The Hindu. Archived from the original on 2017-03-10. ശേഖരിച്ചത് 2017-03-10.{{cite news}}: CS1 maint: bot: original URL status unknown (link)
  2. Roland, Lardinois (2010-02-27). "Influential Indologist". The Hindu. Archived from the original on 2017-03-10. ശേഖരിച്ചത് 2017-03-10.{{cite news}}: CS1 maint: bot: original URL status unknown (link)
  3. "Now, read Valmiki's 'Ramayana' in French!". DNAindia. 2011-10-21. Archived from the original on 2017-03-10. ശേഖരിച്ചത് 2017-03-10.{{cite news}}: CS1 maint: bot: original URL status unknown (link)
  4. Madeleine, Biardeau (2002). Le Mahābhārata. Seuil. ISBN 978-2020532105.
"https://ml.wikipedia.org/w/index.php?title=മദലിൻ_ബിയാർദിയു&oldid=3777402" എന്ന താളിൽനിന്ന് ശേഖരിച്ചത്