മത്യാസ് ഗ്രുനെവാൾഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Grünewald's John the Evangelist. This work was long thought to be a self-portrait.

ജർമ്മൻ നവോത്ഥാന കാലഘട്ടത്തിലെ ഒരു ചിത്രകാരനായിരുന്നു മത്യാസ് ഗ്രുയ്ൻവാൾഡ് (1475-1528-വുൾസ് ബർഗ്).സാങ്കേതിക നൈപുണ്യം അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ മുന്നിട്ടു നിന്നിരുന്നു.കലാപ്രവർത്തനങ്ങൾക്ക് നിയന്ത്രങ്ങളൊന്നും പാടില്ല എന്നു വിശ്വസിച്ചിരുന്ന മത്യാസിനെ കാട്ടുചെടി എന്നാണ് മറ്റു ചിത്രകാരന്മാർ വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും ഇന്ന് അവശേഷിച്ചിട്ടില്ല.യന്ത്രങ്ങളുടെ രൂപ രേഖ തയ്യാറാക്കുന്നതിലും അദ്ദേഹം വിദഗ്ദ്ധനായിരുന്നു.

കലാസൃഷ്ടികൾ[തിരുത്തുക]

മത്യാസിന്റെ ആദ്യ ചിത്രം ദ് മോക്കിങ്ങ് ഓഫ് ക്രൈസ്റ്റ് ആണ്. ഇസെൻസീമിലെ ഒരു ആശുപത്രിയ്ക്കടുത്ത് ഒരു ദേവാലയത്തിൽ വരച്ച സെന്റ് ആന്റണി അദ്ദേഹത്തിന്റെ മാസ്റ്റർ പീസയി കരുതുന്നു.

പ്രസിദ്ധമായ മറ്റു ചിത്രങ്ങൾ[തിരുത്തുക]

  • വിജ്ഞാപനം
  • മാലാഖമാർ മാതാവിനെ സ്തുതിയ്ക്കുന്നു.
  • ഉയിർത്തെഴുന്നേല്പ്
  • ക്രൂസിഫിഷൻ

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മത്യാസ്_ഗ്രുനെവാൾഡ്&oldid=3798936" എന്ന താളിൽനിന്ന് ശേഖരിച്ചത്