മണിശങ്കർ മുഖോപാധ്യായ്
ശങ്കർ (শংকর) എന്ന തൂലികാനാമത്തിൽ എഴുതുന്ന ബംഗാളി സാഹിത്യകാരനാണ് മണിശങ്കർ മുഖോപാധ്യായ് ( মণিশংকর মুখোপাধ্যায় ).
ജീവിതരേഖ[തിരുത്തുക]
1933, ഡിസംബർ 7ന്- ജെസ്സാറിലെ ബോന്ഗാവിൽ ജനിച്ചു. പിതാവ് വക്കീലായിരുന്നു. പിന്നീട് കുടുംബം കൊൽക്കത്തയിലേക്ക് താമസം മാറ്റി. 1947-ൽ അച്ഛന്റെ പെട്ടെന്നുളള മരണം കുടുംബത്തെ നിരാലംബമാക്കി. തെരുവുകച്ചവടക്കാരനായി അലഞ്ഞും ടൈപ്പറൈറ്റർ വൃത്തിയാക്കിയും മറ്റും ഉപജീവനമാർഗ്ഗം കണ്ടെത്തിയ പതിനേഴു വയസ്സുകാരനായ ശങ്കറിന് യാദൃച്ഛികമായാണ് നോൽ ബാർവെൽ എന്ന വക്കീലിന്റെ ഗുമസ്തനാവാൻ അവസരം കിട്ടിയത്. 1955-ലാണ് ആദ്യത്തെ സാഹിത്യസൃഷ്ടി കൊതോ അജാനാരേ ദേശ് മാസികയിൽ പ്രസിദ്ധീകരിച്ചത്.[1][2]
കൃതികൾ[തിരുത്തുക]
ശങ്കറിന്റെ കൃതികൾ പ്രകാശനം ചെയ്തിരിക്കുന്നത് കൊൽക്കത്തയിലെ നിർമ്മൽ പുസ്തകാലയമാണ്. ചില കൃതികളുടെ ഇംഗ്ളീഷു പരിഭാഷ ലഭ്യമാണ്. സീമാബദ്ധ, ജനാരണ്യ എന്നീ കഥകളെ സത്യജിത് റേ ചലച്ചിത്രമാക്കിയിട്ടുണ്ട്
നോവലുകൾ[തിരുത്തുക]
- ചൌരംഗി
- ഘൊരേർ മധ്യേ ഘൊർ
- തീൻ ഭുവനേർ കൊഥാ
- ഖബർ എഖൊൻ
- അവസരിക
- സഹസാ
- കാമനാ വാസനാ
- എബിസിഡി ലിമിറ്റഡ്
- പടഭൂമി
- ബംഗ്ളാർ മേയേ
- സുഖസാഗർ
- ദിവസ് ഒ യാമിനി
- ജേതേ,ജേതേ,ജേതേ
- അനേക് ദൂർ
- കാജ്
- മുക്തിർ സ്വാദ്
- മാഥാർ ഊപർ ഛാദ്
- ഏക്ദിൻ ഹഠാത്
- നവീനാ
- മാൻ സമ്മാൻ
- രൂപതാപസ്
- സോനാർ സംസാർ
- സീമാബദ്ധോ
- ജനാരണ്യ
- മരുഭൂമി
- ആശാ ആകാംക്ഷ
- സുവർണ്ണ സുയോഗ്
- സമ്രാട്ട് ഒ സുന്ദരി
- വിത്തവാസന
- ബോധോദയ്
- നഗരനന്ദിനി
- സീമന്ത ഷൊംബാദ്
- സ്ഥാനീയ ഷൊംബാദ്
- നിവേദിത റിസർച്ച് ലാബറട്ടറി
- പദ്മപാതായ് ജൊൽ
കഥാസംഗ്രഹങ്ങൾ[തിരുത്തുക]
ബാല സാഹിത്യം[തിരുത്തുക]
- ഏക് ബാഗ് ശങ്കർ
- ചിരൊകാലേർ ഉപകൊഥാ
- ഗല്പൊ ഹോലേ ഒ സത്യി
- മൊനേ പൊഡേ
ശ്രീരാമകൃഷ്ണ- വിവേകാനന്ദ സാഹിത്യം[തിരുത്തുക]
- ഒബിശ്വാസ്യ വിവേകാനന്ദൊ
- അമി ബിബേകാനന്ദൊ ബോൽഛി
- അചേനാ അജാനാ ബിബേകാനന്ദൊ
- സുലോചന ( ജാ ഉപന്യാസ് സ്വാമി ബിബേകാനന്ദേർ ബാബാ ബിശ്വനാഥ് ദത്തൊ ലിഖേഛിലേൻ )
- ശ്രീ ശ്രീ രാമകൃഷ്ണ രഹസ്യാമൃത്
- കൊഥാവൃത്തേർ ഒമ്രിത്കൊഥാ
- ഠാക്കൂർ ശ്രീമാ ഒ സ്വാമിജീർ ഐതിഹാസിക് ദഷ്ടി ഛൊബി
യാത്രാവിവരണങ്ങൾ[തിരുത്തുക]
- ഏപാർ ബാംഗ്ളാ ഓപാർ ബാംഗ്ളാ
- ജേഖാനെ ജോമൊൻ
- ജാനാ ധേശ്, അജാനാ കൊഥാ
- മാനവ്സാഗർ തീരേ
മറ്റു രചനകൾ[തിരുത്തുക]
- കോതോ അജാനാരേ
- അനേക് ദിൻ ആഗേ
- എയീതോ ഷേദിൻ
- ബാംഗാളീ ഖാവാദാവാ
- രാന്നാഘർ കിച്ചൺ കിംബാ
- രസ്വതി
- ബംഗാളീർ വിത്തവാസന
- ലൊഖീർ സന്ധാനേ
- ബൊംഗബൊഷുന്ധര
- ചരൺ ഛൂയേ (1,2,3 ഖണ്ഡങ്ങൾ)
- യോഗ് വിയോഗേർ ഗുൺ ഭാഗ്
പരിഭാഷകൾ[തിരുത്തുക]
ചില പുസ്തകങ്ങളുടെ ഇംഗ്ളീഷു പരിഭാഷകൾ ലഭ്യമാണ്. [3]. [4], [5]

അവലംബം[തിരുത്തുക]
- ↑ ശങ്കർ
- ↑ ശങ്കറിന്റെ ചൌരംഗി
- ↑ Chowringhee. Penguin. 2012=. ISBN 9780143418061.
{{cite book}}
: Check date values in:|year=
(help) - ↑ Shankar (2010). The Great Unknown( Koto Ajanare). Viking. ISBN 9780670084432.
{{cite book}}
: Cite has empty unknown parameter:|1=
(help) - ↑ The Middleman ( Jana Aranya). Penguin. 2009. ISBN 9780143066712.