മണിയപ്പൻ ആറന്മുള
ദൃശ്യരൂപം
2021ലെ കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ച കലാകാരനാണ് മണിയപ്പൻ ആറന്മുള . നാടകം (രചന, സംവിധാനം) വിഭാഗത്തിലെ മികവിനായിരുന്നു പുരസ്കാരം. നാടക രചന, സംവിധാനം, അഭിനയം, സംഘാടനം തുടങ്ങി വിവിധ മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ നാടക പ്രവർത്തകനാണ്. കേരള സംഗീത നാടക അക്കാദമി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച 2018 ലെ ലഘുനാടക മത്സരത്തിൽ ഒരുവൾ എന്ന നാടകം രണ്ടാം സ്ഥാനം നേടി.[1]
നാടകങ്ങൾ
[തിരുത്തുക]- ഒരുവൾ
- കരകൗശലം
- ശ്യാമമാധവം
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സംഗീത നാടക അക്കാദമി പുരസ്കാരം (2021)[2]
അവലംബം
[തിരുത്തുക]- ↑ https://suprabhaatham.com/laghu-naadaka-malsaram/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2022-03-12. Retrieved 2022-04-08.