Jump to content

മഞ്ചൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർത്താണ്ടവർമയുടെ കാലത്ത് ഉപയോഗിച്ചിരുന്ന പല്ലക്ക്

പുരാതനകാലങ്ങൾ മുതൽ ഗതാഗതത്തിനുപയോഗിച്ചിരുന്ന സം‌വിധാനങ്ങളിലൊന്നാണ്‌ മഞ്ചൽ അഥവാ പല്ലക്ക്. ചക്രങ്ങൾ ഇല്ലാത്ത ഈ വാഹനം രണ്ടോ അതിലധികം പേർ ചേർന്ന് തോളിലേറ്റിയാണ്‌ ഒരിടത്തു നിന്ന് മറ്റൊരിടത്തെത്തിക്കുക. രാജാക്കന്മാർക്കും ധനാഢ്യന്മാർക്കും മാത്രം നിർമ്മിക്കാനും ഉപയോഗപ്പെടുത്താനും കഴിഞ്ഞിരുന്ന, പൊതുവെ വേഗത കുറവുള്ള ഈ സം‌വിധാനം വിനോദ സഞ്ചാരത്തിനും സ്ത്രീകളുടെ ഗതാഗതത്തിനുമാണ്‌ പ്രധാനമായും ഉപയോഗിച്ചിരുന്നത്.

രൂപകല്പന

[തിരുത്തുക]

ബലമുള്ള ഒരു തണ്ടിൽ ഉറപ്പിച്ച ഒരു കൂടോ ശയനമഞ്ചമോ ആണ്‌ ഇത്. മുമ്പിലേക്കും പിറകിലേക്കും തള്ളിനിൽക്കുന്ന തണ്ട് നാലോ അഞ്ചോ പേർ ചേർന്ന് പൊക്കിയെടുത്ത് തോളിൽ വെച്ചാണ്‌ മഞ്ചൽ കൊണ്ടുപോയിരുന്നത്. യാത്രക്കിടയിൽ അതു ചുമക്കുന്നവർ താളത്തിൽ മൂളിക്കൊണ്ടിരിക്കും. സ്വാതന്ത്ര്യാനന്തരകാലത്ത്, ഉൾനാടുകളിൽ രോഗികളെ ദൂരത്തുള്ള ആശുപത്രികളിലേക്കും തിരികേയുമൊക്കെ കൊണ്ടുപോകാനും മറ്റും ഉപയോഗപ്പെടുത്തിയിരുന്നു. ചിലപ്പൊൾ മൃതശരീരങ്ങൾ ദീർഘദൂരത്തെത്തിക്കാനും ഇവ തന്നെയാണ് ഉപയോഗിച്ചിരുന്നത്. തത്സമയങ്ങളിൽ അതു ചുമന്നിരുന്നവർ നിശ്ശബ്ദരായാണ് നടന്നിരുന്നത്. ധാരാളം മനുഷ്യപ്രയത്നം ആവശ്യമാണെന്നതുകൊണ്ട് അവ വളരെ അത്യാവശ്യമുള്ള സന്ദർഭങ്ങളിലേ അപ്പോഴും ഉപയോഗിക്കപ്പെട്ടിരുന്നുള്ളൂ.

"https://ml.wikipedia.org/w/index.php?title=മഞ്ചൽ&oldid=3941670" എന്ന താളിൽനിന്ന് ശേഖരിച്ചത്