Jump to content

മംമ്ത ചന്ദ്രകാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mamta Chandrakar

The President, Shri Pranab Mukherjee presenting the Padma Shri Award to Smt. Mamta Chandrakar, at a Civil Investiture Ceremony, at Rashtrapati Bhavan, in New Delhi on April 12, 2016.
ജനനം (1958-12-03) 3 ഡിസംബർ 1958  (65 വയസ്സ്)
ദേശീയതIndian
മറ്റ് പേരുകൾMokshada Chandrakar
തൊഴിൽAsst. Director All India Radio Akashvani in Raipur, Playback Singer, Chhattisgarhi Folk Singer
സജീവ കാലം1968–present
ജീവിതപങ്കാളി(കൾ)Prem Chandrakar
കുട്ടികൾPurvi Chandrakar
മാതാപിതാക്ക(ൾ)Dau Mahasingh Chandrakar (father)
Gayabai Chandrakar (mother)
ബന്ധുക്കൾDr. B.L.Chandrakar (Brother)
Pramila Chandrakar (Sister)

ഛത്തീസ്ഗഡിലെ നാടോടി ഗായികയാണ് മംമ്ത ചന്ദ്രകാർ (ജനനം: ഡിസംബർ 3, 1958). മംമ്ത ചന്ദ്രകാരിന് പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1] ഛത്തീസ്ഗഢിലെ വാനമ്പാടി എന്നാണ് മംമ്ത അറിയപ്പെടുന്നത്. [2][3] മംമ്ത ചന്ദ്രകാർ ഇന്ദിരാ കലാ സംഗീത വിശ്വവിദ്യലയത്തിൽ നിന്ന് സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.[4] പത്താം വയസ്സിൽ മംമ്ത ചന്ദ്രകാർ പാട്ട് പാടിത്തുടങ്ങി. 1977 ൽ ആകാശവാണി റായ്പൂരിൽ വച്ച് ഒരു പ്രൊഫഷണൽ പാട്ടുകാരിയായിമാറി. 2016 ൽ പദ്മശ്രീ അവാർഡിന് അർഹയായി. നിരവധി സംസ്ഥാനതല പുരസ്കാരങ്ങൾ മംമ്തക്ക് ലഭിച്ചിട്ടുണ്ട്. ഭർത്താവ് പ്രേം ചന്ദ്രകർ ഛത്തീസഗഡിലെ സിനിമാ നിർമ്മാതാവും സംവിധായകനുമാണ്.

മുൻകാലജീവിതം[തിരുത്തുക]

ഛത്തീസ്ഗഡിലെ ദുർഗ്ഗ ജില്ലയിലെ മട്വാരി എന്ന ഗ്രാമത്തിൽ ദൗ മഹാ സിംഗ് ചന്ദ്രകാരിന്റെയും ഗയാബായി ചന്ദ്രകാറിന്റെയും പുത്രിയായി 1958 ൽ മംമ്ത ചന്ദ്രകാർ ജനിച്ചു.[5] മട്വാരി ജില്ല അന്ന് മദ്ധ്യപ്രദേശിന്റെ ഭാഗമായിരുന്നു ഇപ്പോൾ ഈ സ്ഥലം ഛത്തീസ്ഗഡിലാണ്. മോക്ഷദ ചന്ദ്രകാർ എന്നായിരുന്നു ആദ്യകാല നാമം.[6] മംമ്ത ചന്ദ്രകാരിന് ബി.എൽ ചന്ദ്രകാർ എന്ന സഹോദരനും പ്രമീള ചന്ദ്രകാർ എന്ന സഹോദരിയും ഉണ്ട്.

ദൗ മഹാ സിംഗ് ചന്ദ്രകാരിന് നാട്യസംഗീതത്തെക്കുറിച്ച് അഗാധമായ അറിവുണ്ടായിരുന്നു.[7] ബോളിവുഡ് സംഗീതം പ്രാദേശിക നാടൻ സംഗീതത്തെ സ്വാധീനിച്ചിരുന്ന കാലത്ത് 1974 ൽ "സോന-ബിൻഹാൻ" എന്ന പേരിൽ ഒരു കമ്പനി ആരംഭിച്ചു. 1974 മാർച്ചിൽ അമ്പതിനായിരത്തിനടുത്ത് ജനങ്ങൾക്ക് മുൻപിൽ സോനാ-ബിഹാൻ നാട്യസംഗീതം അവതരിപ്പിച്ചു. ജനങ്ങളുടെ ഹൃദയത്തിലും മനസ്സിലും നാട്യസംഗീതം നിലനിർത്തുക എന്നതായിരുന്നു സോനാ-ബിഹാന്റെ ലക്ഷ്യം. നാടോടി സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ദൗ മഹാ സിംഗ് ചന്ദ്രകാർ തൻറെ ജീവിതം മുഴുവൻ സമർപ്പിച്ചു.

ഏഴാം വയസ്സിൽ തന്നെ മംമ്ത സംഗീതപഠനം ആരംഭിച്ചിരുന്നു. മംമ്ത തന്റെ ആദ്യകാല സംഗീത പാഠങ്ങൾ തന്റെ അച്ഛനിൽ നിന്നും സ്വീകരിച്ചു. അതിനുശേഷം പുത്രിയുടെ കഴിവ് മനസ്സിലാക്കിയ ദൗ മഹാ സിംഗ് കൂടുതൽ പഠനത്തിനായി ഗ്രാമത്തിലുള്ള മറ്റൊരു ഗുരുവിന്റെ അടുക്കൽ അയച്ചു. തുടർന്ന് ഇന്ദിര കലാ സംഗീത് വിശ്വവിദ്യാലയത്തിൽ സംഗീത പഠനത്തിനായി ചേർന്നു. ഇന്ദിര കലാ സംഗീത് വിശ്വവിദ്യാലയത്തിൽ നിന്ന് സംഗീതത്തിൽ ബിരുദാനന്ദര ബിരുദം സമ്പാദിച്ചു. 1986 ൽ ഛത്തീസ്ഗഡ് സിനിമ മേഖലയിലെ സംവിധായകനും നിർമ്മാതാവുമായ പ്രേം ചന്ദ്രകാരിനെ വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് 1988 ൽ ഒരു മകൾ ജനിച്ചു.[8] പൂർവ്വി ചന്ദ്രകാർ എന്നാണ് പുത്രിയുടെ പേര്.

കരിയർ[തിരുത്തുക]

ഓൾ ഇന്ത്യ റേഡിയോ, റായ്പൂരിൽ ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിക്കുന്നു.[9] ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ സാംസ്കാരിക തനിമ പ്രചരിപ്പിക്കുന്നതിനായി മംമ്തയും അവരുടെ ട്രൂപ്പും അനേകം പരിപാടികൾ നടത്തുന്നു. സ്ത്രീശാക്തീകരണം, സ്ത്രീവിദ്യാഭ്യാസം, സ്ത്രീകളുടെ ഉന്നമനം തുടങ്ങിയവ ലക്ഷ്യമിട്ടുകൊണ്ട് ഛത്തീസ്ഗഡ് സർക്കാർ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലെ നിത്യ സാന്നിദ്ധ്യമാണ് മംമ്ത ചന്ദ്രകാർ. 2013ൽ ഗ്രാമങ്ങളിലെ വോട്ടർമാരെ സംഘടിപ്പിക്കുന്നതിനുള്ള പ്രചാരണപ്രവർത്തനങ്ങളിൽ ഔദ്യോഗികമായി ഏർപ്പെട്ടു. ഇതിനായി മംമ്തയെ സ്റ്റേറ്റ് ഐക്കണായി പ്രഖ്യാപിച്ചു.[10]

വിവിധ ഛത്തീസ്ഗഡ് സിനിമകളിലും മംമ്ത ചന്ദ്രകാർ പാടിയിട്ടുണ്ട്. മായാ ലഗേ ജീ, ജോഹർ ജോഹർ മോർ ഗൗരാ ഗോരീ, ദൈഹേരേ, സപ്ന മാ ആയ് എന്നിവ അവയിൽ ചിലതാണ്.[11]

അവാർഡുകൾ[തിരുത്തുക]

മംമ്ത ചന്ദ്രകാരിന് അനേകം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് 2016 ൽ ലഭിച്ച പദ്മശ്രീ പുരസ്കാര്മാണ്. പുരസ്കാരങ്ങളിൽ ചിലതാണ് ചുവടെ.

അവലംബങ്ങൾ[തിരുത്തുക]

 1. "Mamta Chandrakar". cgkhabar. 26 Jan 2016. Retrieved 2016-01-26. {{cite news}}: Italic or bold markup not allowed in: |publisher= (help)
 2. "The PADMA ACHIEVERS 2016". books.google.co.in. Retrieved 2019-03-10.
 3. "Mamtha Chandrakar". veethi.com. Retrieved 2019-03-10.
 4. "TOP FEMALE FOLK SINGERS OF INDIA". wegotguru.com. Archived from the original on 2020-09-25. Retrieved 2019-03-10.
 5. "Mamtha Chandrakar". veethi.com. Retrieved 2019-03-10.
 6. "Mamtha Chandrakar". veethi.com. Retrieved 2019-03-10.
 7. "Smt. Mamta Chandrakar – Folk Singer" (PDF). CEO Chhattisgarh. 10 September 2012.
 8. "Mamtha Chandrakar". veethi.com. Retrieved 2019-03-10.
 9. "Smt.MamtaChandrakar–FolkSinger" (PDF). ceochhattisgarh.nic.in. Retrieved 2019-03-10.
 10. "Smt.MamtaChandrakar–FolkSinger" (PDF). ceochhattisgarh.nic.in. Retrieved 2019-03-10.
 11. "Mamta Chandrakar". www.allmusic.com. Retrieved 2019-03-10.
 12. "Chhattisgarh Vibhuti Alankaran". CG News. 2018.
 13. "Padma Shri Award to Mamta Chandrakar". Jagran. 25 Jan 2016.
 14. "Chhattisgarh Ratna". Facebook. 20 Dec 2013.
"https://ml.wikipedia.org/w/index.php?title=മംമ്ത_ചന്ദ്രകാർ&oldid=3831005" എന്ന താളിൽനിന്ന് ശേഖരിച്ചത്