ഭ്രാതൃത്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭ്രാതൃത്വം (ആംഗലേയം: fraternity) എന്ന പദം യഥാർത്ഥത്തിൽ അർഥമാക്കുന്നത് "സഹോദരബന്ധം" അഥവാ സാഹോദര്യം ആണ്. ആംഗലേയഭാഷയിൽ ഉപയോഗിക്കുന്ന fraternity എന്ന പദത്തിന് പഴയകാല ആംഗലേയത്തിൽ സാഹോദര്യം എന്നു മാത്രമായിരുന്നു അർഥമെങ്കിലും CE14-ന്റെ മധ്യത്തോടെ "സുഹൃത്തുക്കളുടെ കൂട്ടം", "പ്രത്യേക ഉദ്ദേശ്യത്തിനു വേണ്ടിയുള്ള കൂട്ടായ്മ" എന്നിങ്ങനെയുള്ള അർഥങ്ങളും സിദ്ധിച്ചു. മധ്യകാല ആംഗലേയത്തിൽ "ഒരേ തരത്തിലുള്ള വ്യക്തികളുടെ വർഗം" എന്ന അർഥത്തിലും fraternity എന്ന പദം ഉപയോഗിക്കപ്പെട്ടു. "എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുന്ന വികാരം" എന്ന അർഥത്തിലും മധ്യകാല ആംഗലേയത്തിൽ fraternity എന്ന പദം പ്രയോഗിക്കപ്പെട്ടിരുന്നു.

"https://ml.wikipedia.org/w/index.php?title=ഭ്രാതൃത്വം&oldid=3960450" എന്ന താളിൽനിന്ന് ശേഖരിച്ചത്