ഭോലു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഭോലു
Bholu
First appearance16 ഏപ്രിൽ 2002
Created byനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ
ചിത്രീകരിച്ച മൃഗംആന
ഉദ്ദേശംഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്ര
Information
Occupationറെയിൽവേ ഗാർഡ്

ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്രയാണ് (ഇംഗ്ലീഷ്: mascot) ഭോലു എന്ന ആനക്കുട്ടി. ഇതിനെ ഭോലു എന്ന ഗാർഡ് ആന എന്നും വിളിക്കുന്നു. ഈ ആനയുടെ കാർട്ടൂൺ ചിത്രം ഒരു പച്ച സിഗ്നൽ വിളക്കും പിടിച്ചു കൊണ്ടു നിൽക്കുന്ന രൂപത്തിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ഇന്ത്യൻ റെയിൽവേ 150-ാം വാർഷികം ആഘോഷിച്ച വേളയിൽ 2002 ഏപ്രിൽ 22-നാണ് ഭോലുവിനെ ആ ആഘോഷത്തിന്റെ ഭാഗ്യമുദ്രയായി പ്രഖ്യാപിച്ചത്. പിന്നീട് 2003-ൽ ഭോലുവിനെ റെയിൽവേയുടെ തന്നെ സ്ഥിരം ഭാഗ്യമുദ്രയായി തീരുമാനിക്കുകയായിരുന്നു.[1]ചിഹ്നത്തെ ഒരു നാണയത്തിന്റെ പുറകുവശത്തായിട്ടാണ് സജ്ജീകരിച്ചിരുന്നത്.[2]

അവലംബങ്ങൾ[തിരുത്തുക]

  1. "Bholu the Railways mascot unveiled". The Times of India. 16 April 2002. ശേഖരിച്ചത് 11 May 2013.
  2. "Commemorative currency". Indian Government. 1 September 2003. ശേഖരിച്ചത് 11 May 2013.
"https://ml.wikipedia.org/w/index.php?title=ഭോലു&oldid=2174280" എന്ന താളിൽനിന്ന് ശേഖരിച്ചത്