Jump to content

ഭാഷാ അവകാശങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാഷാ അവകാശങ്ങൾ എന്ന് പറയുന്നത് ഒരു സ്വകാര്യ അല്ലെങ്കിൽ പൊതു അന്തരീക്ഷത്തിൽ ആശയവിനിമയത്തിനായി ഭാഷയോ അല്ലെങ്കിൽ ഭാഷകളോ തിരഞ്ഞെടുക്കുന്ന വ്യക്തിക്കും കൂട്ടായ്മക്കും വേണ്ടിയുള്ള മനുഷ്യാവകാശ, പൗരാവകാശങ്ങൾ എന്നിവയൊക്കെയാണ്. ഭാഷാപരമായ അവകാശങ്ങൾ വിശകലനം ചെയ്യുന്നതിനുള്ള മറ്റു ഘടകങ്ങൾ പ്രദേശം, പോസിറ്റിവിറ്റിയുടെ അളവ്, സ്വീകാര്യത അല്ലെങ്കിൽ സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയാണ്.[1] ഭാഷാ വിദ്യാഭ്യാസവും ,മാധ്യമങ്ങളും, നിയമപരവും ഭരണപരവും ജുഡീഷ്യൽ പ്രവർത്തനങ്ങളും, അവരവരുടെ ഭാഷയെ മനസ്സിലാക്കുകയും വാർത്താവിനിമയത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നത് ഭാഷാ അവകാശങ്ങളടെ ഒഴിച്ചുകൂടാൻ പറ്റാത്ത അടിസ്ഥാന ഭാഗങ്ങളാണ്. അന്താരാഷ്ട്ര നിയമത്തിലെ ഭാഷാപരമായ അവകാശങ്ങൾ സാധാരണയായി സാംസ്കാരികവും വിദ്യാഭ്യാസ അവകാശങ്ങളും വിശാലമായ ചട്ടക്കൂടുകളിലാണ് കൈകാര്യം ചെയ്യുന്നത്.[2]

യൂണിവേഴ്സൽ ഡിക്ലറേഷൻ ഓഫ് ലിംഗ്വിസ്റ്റിക് റൈറ്റ്സ് (1996), യൂറോപ്യൻ ചാർട്ടർ ഫോർ റീജിയണൽ ഓർ മൈനോരിറ്റി ലാംഗുവേജസ് (1992), കൺവെൻഷൻ ഓൺ ദ റൈറ്റ്സ് ഓഫ് ദ ചൈൽഡ് (1989), ഫ്രെയിംവർക് കൺവെൻഷൻ ഫോർ ദ പ്രൊട്ടക്ഷൻ ഓഫ് നാഷണൽ മൈനോരിറ്റീസ് ന്യൂനപക്ഷങ്ങളുടെ സംരക്ഷണ ചട്ടക്കൂട് (1988), കൺവെൻഷൻ എഗയ്ൻസ്റ്റ് ഡിസ്ക്രിമിനേഷൻ ഇൻ എഡ്യുക്കേഷൻ[3], ഇന്റർനാഷണൽ കോവനന്റ് ഓൺ സിവിൽ ആന്റ് പൊലിട്ടിക്കൽ റൈറ്റ്സ് (1966[4]). എന്നിവയാണ് ഭാഷാ അവകാശങ്ങളുടെ പ്രധാനപ്പെട്ട അടിസ്ഥാന പ്രമാണങ്ങൾ.

ചരിത്രം[തിരുത്തുക]

ഭാഷ ദേശീയതയുടെ ഭാഗമായി കാണുന്നതിനനുസരിച്ച്, ഭാഷാപരമായ അവകാശങ്ങൾ കൂടുതൽ ചരിത്രപരമായി വളർന്നു. ആദ്യകാല യൂറോപ്യൻ ചരിത്രത്തിൽ ഭാഷകൾ ഉൾക്കൊള്ളുന്ന നയങ്ങളും നിയമനിർമ്മാണവും ഫലപ്രദമായിരുന്നു. എന്നിരുന്നാലും, മിക്ക ഭാഷകളിലും ജനങ്ങൾ ഒരു ഭാഷ മാത്രം ഏറ്റെടുക്കാൻ നിർബന്ധിതമാവുകയും അത് മൂലം മറ്റു ഭാഷകളും പ്രാദേശിക ഭാഷകളും അവഗണിക്കപ്പെടുകയും ചെയ്തു. ഭാഷാടിസ്ഥാനത്തിലുള്ള വൈവിധ്യങ്ങൾ ഭാഷാപരവും ദേശീയപരവുമായ വിഭജനത്തിനും, ഭാഷാ അവകാശങ്ങളുടെ സ്ഥിരത നിലനിർത്തുന്നതിനും കാരണമായി[5]. എന്നിരുന്നാലും 1900-കളിൽ ഭാഷാ അവകാശങ്ങൾക്ക് രാഷ്ട്രീയത്തിലും അന്താരാഷ്ട്ര കരാറുകളിലും ഔദ്യോഗിക പദവി ലഭിച്ചു.[6]

താത്വികമായ ചർച്ചകൾ[തിരുത്തുക]

ഭാഷാ അവകാശങ്ങൾ + മനുഷ്യാവകാശങ്ങൾ = ഭാഷാ മാനുഷിക അവകാശങ്ങൾ[തിരുത്തുക]

ഭാഷാ അവകാശങ്ങളും ഭാഷാ മാനുഷിക അവകാശങ്ങളും തമ്മിൽ ചില വ്യത്യാസം ഉണ്ട്, കാരണം മുൻ ആശയത്തിൽ കൂടുതൽ വിപുലമായ പരിപാടികൾ ഉൾക്കൊള്ളുന്നുണ്ട്. എല്ലാ ഭാഷാ അവകാശങ്ങളും ഭാഷാ മാനുഷിക അവകാശങ്ങളല്ല പക്ഷെ എല്ലാ ഭാഷാ മാനുഷിക അവകാശങ്ങളും ഭാഷാ അവകാശമാണ്. ഭാഷാ മാനുഷിക അവകാശങ്ങളിൽ നിന്നും ഭാഷാ അവകാശങ്ങൾ വേർതിരിക്കുന്നതിനുള്ള സംവിധാനം അത്യാവശ്യമാണ്. മാനുഷിക അവകാശങ്ങളെ പോലെ ആവശ്യമുള്ള അവകാശങ്ങൾ അടിസ്ഥാന ആവശ്യങ്ങൾക്ക് ആവശ്യമുള്ളവയും മാന്യമായ ഒരു ജീവിതം നയിക്കുന്നതുമായിട്ടുള്ളതാണ്, ഉദാ. ഭാഷയുമായി ബന്ധപ്പെട്ട വ്യക്തിത്വം, മാതൃഭാഷ ലഭ്യമാക്കുക, മാതൃഭാഷ ഔദ്യോഗിക ഭാഷയാക്കി മാറ്റാനുള്ള അവകാശം,ഭാഷ അടിസ്ഥാനമാക്കിയുള്ള ഔപചാരിക പ്രാഥമിക വിദ്യാഭ്യാസം, ഒരു പ്രത്യേക ഗ്രൂപ്പായി നിലനിൽക്കുന്നതിന് ന്യൂനപക്ഷ ഗ്രൂപ്പുകൾക്കുള്ള അവകാശം.[7]

വ്യക്തിപരമായ ഭാഷാ അവകാശങ്ങൾ[തിരുത്തുക]

ഭാഷാ അവകാശത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ നിർവചനം, വ്യക്തികൾക്ക് അവരുടെ ഭാഷ ആശയവിനിമയത്തിന് വേണ്ടി മറ്റ് അംഗങ്ങളുമായി സാധാരണ ജനാധിപത്യത്തിൽ നിന്ന് ഉപയോഗിക്കാനുള്ള അവകാശമാണ്. പ്രത്യേകിച്ച്: വിവേചനം, അഭിപ്രായ സ്വാതന്ത്ര്യം,സ്വകാര്യജീവിതത്തിനുള്ള അവകാശം, ഭാഷാ ന്യൂനപക്ഷത്തിൻറെ അംഗങ്ങൾക്ക് അവരുടെ ഭാഷയിലെ മറ്റു അംഗങ്ങളുമായി തങ്ങളുടെ ഭാഷ ഉപയോഗിക്കാനുള്ള അവകാശം.[8]

കൂട്ടായ ഭാഷാ അവകാശങ്ങൾ[തിരുത്തുക]

കൂട്ടായ ഭാഷാ അവകാശങ്ങൾ ഒരു കൂട്ടം ആളുകളുടെ ഭാഷാ അവകാശങ്ങളാണ്, പ്രത്യേകിച്ച് ഭാഷാ കൂട്ടത്തിന്റെയോ അല്ലെങ്കിൽ സംസ്ഥാനത്തിന്റെയോ. കൂട്ടായ അവകാശങ്ങൾ എന്നുള്ളത് "ഭാഷയുടെ നിലനിൽപ്പ് ഉറപ്പാക്കാനും ഭാഷയെ ഭാവി തലമുറയ്ക്ക് കൈമാറാനും" ഉള്ള ഒരു ഭാഷാ കൂട്ടത്തിന്റെ അവകാശം എന്നതാണ്.ഭാഷാ കൂട്ടങ്ങൾ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ സങ്കീർണ്ണമാണ്. ഈ പ്രയാസം കാരണം ഭാഷാ ഗ്രൂപ്പുകളിലെ അംഗങ്ങൾ തങ്ങളുടെ ഭാഷയ്ക്ക് വ്യത്യസ്ത സ്ഥാനങ്ങൾ നൽകി അത് പോലെ തന്നെ ഒരു ഭാഷയെ നിർവചിക്കുന്നതിൽ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ട്.ചില സംസ്ഥാനങ്ങൾക്ക് പ്രത്യേക ചരിത്ര-സാമൂഹിക സാഹചര്യങ്ങളിൽ വ്യക്തമായ കാഴ്ചപ്പാടുകൾ ഉള്ളതിനാൽ കൂട്ടായ ഭാഷാ അവകാശങ്ങളുടെ സംരക്ഷണത്തിനുള്ള നിയമപരമായ വ്യവസ്ഥകൾ ഉണ്ട്.[9]

വിവിധ രാജ്യങ്ങളിലെ ഭാഷാ അവകാശങ്ങൾ[തിരുത്തുക]

ഇന്ത്യ[തിരുത്തുക]

1950 ജനുവരി 26 നാണ് ഇന്ത്യ ഭരണഘടന രൂപവത്കരിച്ചത്. ഇന്ത്യയിൽ 1500-ഓളം ഭാഷകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. കേന്ദ്രത്തിൽ ആശയവിനിമയത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ഭാഷകൾ ഹിന്ദിയും ഇംഗ്ലീഷും ആയിരിക്കുമെന്നാണ് ആർട്ടിക്കിൾ 343-345 പ്രഖ്യാപിച്ചത്. ഭരണഘടനയിൽ കണ്ടെത്തിയ 22 ഔദ്യോഗിക ഭാഷകളുണ്ട്. ആർട്ടിക്കിൾ 345 ൽ പറയുന്നു: "ഒരു സംസ്ഥാനത്തിന്റെ നിയമനിർമ്മാണം സംസ്ഥാനത്ത് ഒന്നോ അതിലധികമോ ഭാഷകളോ അല്ലെങ്കിൽ ഹിന്ദിയിലോ ഉപയോഗിക്കുകയാണെങ്കിൽ അത് ആ സംസ്ഥാനത്തിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെടുന്ന ഭാഷയാക്കാം. നിയമം അനുശാസിക്കുന്നതോടുകൂടി, ഭരണഘടന തുടങ്ങുന്നതിനുമുമ്പ് തന്നെ ഉപയോഗിക്കപ്പെടുന്ന സംസ്ഥാനത്തിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള ഭാഷ ഇംഗ്ലീഷ് ആയിരിക്കും". [10]

ക്രോയേഷ്യ[തിരുത്തുക]

ക്രോയേഷ്യൻ ഭാഷ ക്രൊയേഷ്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 3 ൽ ഔദ്യോഗിക ഭാഷയായി കാണിക്കുന്നുണ്ട്. പ്രാദേശിക ഘടകങ്ങളിൽ, ക്രൊയേഷ്യൻ ഭാഷയിലും ലാറ്റിൻ ലിബിയിലും, ഔദ്യോഗിക ഉപയോഗത്തിൽ മറ്റൊരു ഭാഷയും സിറിലിക് അല്ലെങ്കിൽ മറ്റേതെങ്കിലും ലിബിയിലുമാണ് നിയമപ്രകാരം ഉപയോഗിക്കുന്നത്. ന്യൂനപക്ഷ ഭാഷയുടെ പ്രാദേശിക തലത്തിൽ ഉപയോഗിക്കുന്നതിന്റെ ഒരേയൊരു ഉദാഹരണം ഇപ്പോൾ ഔദ്യോഗിക ഭാഷയായ ക്രൊയേഷ്യൻ, ഇറ്റാലിയൻ ഭാഷകൾ ആണ്. ക്രൊയേഷ്യയുടെ മൈനോറിറ്റി ഭാഷകൾക്ക് പ്രാദേശിക തലങ്ങളിൽ ഔദ്യോഗിക ഭാഷയുടെ പദവി കിട്ടുന്നതിന്റെ രണ്ട് ഉദാഹരങ്ങളാണ് ഇസ്ട്രിയ കൗണ്ടിയിലെ ക്രൊയേഷ്യനും ഇറ്റാലിയും കൂടാതെ കിഴക്കെ ക്രൊയേഷ്യയിലെ സെർബിയനും ക്രൊയേഷ്യനും.[11]

ഭാഷാ അവകാശങ്ങളെക്കുറിച്ചുള്ള തർക്കങ്ങൾ[തിരുത്തുക]

ബാസ്ക്, സ്പെയിൻ[തിരുത്തുക]

സ്പെയിനിൽ ബാസ്ക് ഭാഷ ഒരു താഴ്ന്ന ഭാഷയായി കണക്കാക്കപ്പെടുന്നു, അവിടെ 1982 വരെ ബാസ്ക് ഭാഷ ഭരണപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കപ്പെട്ടിരുന്നില്ല. അതിനാൽ സ്പെയിനിൽ ബാസ്ക് ഭാഷയുടെ അവസ്ഥ വളരെയധികം പരിതാപകരമായിരുന്നു.[12]

ശ്രീലങ്ക[തിരുത്തുക]

ശ്രീലങ്കയിൽ ബ്രിട്ടീഷ് ഭരണം തുടങ്ങിയത് മുതൽ ഇഗ്ലീഷ് ആയിരുന്നു ഔദ്യോഗിക ഭാഷ. പിന്നീട് സ്വാതന്ത്രത്തിന് ശേഷം ന്യൂനപക്ഷ ഭാഷയായ തമിഴിന് വില കൊടുക്കാതെ സിംഹള ഭാഷക്ക് ഒദ്യോഗിക ഭാഷാ പദവി നൽകി.[13]

അവലംബം[തിരുത്തുക]

 1. https://minorityrights.org/law-and-legal-cases/linguistic-rights/
 2. https://www.ohchr.org/en/issues/minorities/srminorities/pages/languagerights.aspx
 1. Extra, Guus; Yagmur, Kutlay, eds. (2004-12-31), "4. Language rights perspectives", Urban Multilingualism in Europe, Multilingual Matters, pp. 73–92, ISBN 9781853597800
 2. Hult, F.M., & Hornberger, N.H. (2016). Re-visiting orientations to language planning: problem, right, and resource. Bilingual Review/La revista bilingüe, 33(3), 30–49. Available from http://bilingualreview.utsa.edu/index.php/br/article/view/118
 3. Lerner, Natan,. The U.N. Convention on the Elimination of all Forms of Racial Discrimination : reprint revised by Natan Lerner. ISBN 9789004279926. OCLC 900889501
 4. Fennelly, David (2018), "International Covenant on Civil and Political Rights: Article 26 (ICCPR)", International and European Labour Law, Nomos Verlagsgesellschaft mbH & Co. KG, pp. 433–438, ISBN 9783845266190,
 5. Kymlicka, Will; Patten, Alan (2003-03). "1. LANGUAGE RIGHTS AND POLITICAL THEORY". Annual Review of Applied Linguistics. 23. doi:10.1017/s0267190503000163. ISSN 0267-1905
 6. Bruthiaux, Paul (2009-02). "Language rights in historical and contemporary perspective". Journal of Multilingual and Multicultural Development. 30 (1): 73–85.
 7. Phillipson, Robert; Rannut, Mart; Skutnabb-Kangas, Tove, "Introduction", Linguistic Human Rights, DE GRUYTER MOUTON, pp. 1–22, ISBN 9783110866391,
 8. Fox, Graham, "The United Nations Forum on Minority Issues and its Role in Promoting the un Declaration on the Rights of Persons Belonging to National or Ethnic, Religious and Linguistic Minorities", The United Nations Declaration on Minorities, Brill, pp. 87–106, ISBN 9789004251564
 9. Coulmas, Florian (1998-01). "Language rights—interests of state, language groups and the individual". Language Sciences. 20 (1): 63–72. doi:10.1016/s0388-0001(97)00012-0. ISSN 0388-0001
 10. Groff, Cynthia (2017-10-28), "National-Level Language and Education Policies in India: Kumaunis as Linguistic Minorities", The Ecology of Language in Multilingual India, Palgrave Macmillan UK, pp. 45–79, ISBN 9781137519603,
 11. Vass, Ágnes (2015-12-01). "If Yes, Why Not? Minority Language Use and Accommodation of Minority Language Rights in Slovakia". Acta Universitatis Sapientiae, European and Regional Studies. 8 (1): 43–56. doi:10.1515/auseur-2015-0012. ISSN 2068-7583
 12. Urla, Jacqueline (1988-11). "Ethnic Protest and Social Planning: A Look at Basque Language Revival". Cultural Anthropology. 3 (4): 379–394. doi:10.1525/can.1988.3.4.02a00030. ISSN 0886-7356
 13. Kearney, Robert N. (1978-05). "Language and the Rise of Tamil Separatism in Sri Lanka". Asian Survey. 18 (5): 521–534. doi:10.1525/as.1978.18.5.01p0417w. ISSN 0004-4687
"https://ml.wikipedia.org/w/index.php?title=ഭാഷാ_അവകാശങ്ങൾ&oldid=3113330" എന്ന താളിൽനിന്ന് ശേഖരിച്ചത്