ഭാരത് ജോഡോ യാത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം" എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസിന്റെ നേതൃത്വത്തിൽ മുൻ എ.ഐ.സി.സി പ്രസിഡന്റ്  രാഹുൽ ഗാന്ധി ജാഥ ക്യാപ്റ്റനായി നയിക്കുന്ന പദ യാത്രയാണ് ഭാരത് ജോഡോ യാത്ര. (Bharat Jodo Yathra - ഭാരതത്തെ ഒന്നിപ്പിക്കുന്ന യാത്ര).

യാത്രയുടെ ലക്ഷ്യം[തിരുത്തുക]

യാത്രയുടെ പ്രഥമ ലക്ഷ്യമായി പറയുന്നത്, ഇന്ത്യയെ ഒന്നിപ്പിക്കുക, എല്ലാവരും യോജിച്ചു രാജ്യത്തെ ശക്തിപ്പെടുത്തുക. The aim of this Yatra is to Unite for India; to come together and strengthen our nation.

വിലക്കയറ്റം, തൊഴിലില്ലായ്മ, വർധിച്ച് വരുന്ന സാമൂഹ്യ പ്രശ്നങ്ങൾ, ജനാധിപത്യ ധ്വംസനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത് ജനങ്ങളിൽ എത്തിക്കുക എന്നതും യാത്രയുടെ ലക്ഷ്യമാണ്. കോൺഗ്രസ്സിൻെറ ശക്തികേന്ദ്രങ്ങളെ കൂടുതൽ ഒന്നിപ്പിച്ച് നിർത്തുകയെന്നാണ് യാത്ര ലക്ഷ്യമിടുന്നത്. 2024 ലെ പൊതുതിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുക എന്നതും ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.

യാത്രയുടെ വഴികൾ   [തിരുത്തുക]

തമിഴ്‌നാട്ടിലെ കന്യാകുമാരി മുതൽ യാത്ര തുടങ്ങി ശ്രീനഗറിൽ അവസാനിക്കുന്ന 5 മാസം ദൈർഘ്യമുള്ള കാൽ നട യാത്രയിൽ 149 സ്ഥിരം ജാഥ അംഗങ്ങൾ ഉണ്ട്... അതിൽ മൂന്നിലൊന്ന് സ്ത്രീകളുമാണ്. ജാഥയിൽ ഓരോ പ്രദേശത്തു നിന്ന് പ്രാദേശികമായി കൂടുതൽ അംഗങ്ങൾ പങ്കെടുക്കുകയും ചെയ്യും.

2022 സെപ്റ്റംബർ 6 പദ യാത്ര ഔദ്യോഗികമായി ഉൽഘാടനം ചെയ്തുവെങ്കിലും യാത്ര കന്യാകുമാരിയിൽ നിന്ന് ആരംഭിക്കുന്നത് സെപ്തംബർ 7 നാണ്. 146 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെ കടന്നുപോയി ശ്രീനഗറിൽ സമാപിക്കുന്നു. 3,570 കിലോമീറ്റർ പിന്നിട്ട് 2023 ജനുവരി 30-നു സമാപിക്കും. 22 നഗരങ്ങളിൽ റാലികൾ സംഘടിപ്പിക്കും.

രാവിലെ 7 മുതൽ 11 വരെയും വൈകുന്നേരം 4 മുതൽ 7 വരെയുമാണ് യാത്രയുടെ സമയക്രമം. ഇതിനിടെയുള്ള സമയത്തിൽ വിവിധ മേഖലയിലുള്ള തൊഴിലാളികൾ, കർഷകർ, യുവാക്കൾ, സാംസ്‌കാരിക പ്രമുഖർ തുടങ്ങിയവരുമായി ജാഥ ക്യാപ്റ്റൻ രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

തമിഴ്നാടിൽ നിന്ന് ആരംഭിക്കുന്ന യാത്ര കേരളം, കർണ്ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ദൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലൂടെ യാത്ര ചെയ്ത് ജമ്മുവിലെ ശ്രീനഗറിൽ സമാപിക്കും.   

യാത്രയുടെ നായകനായ രാഹുൽ ഷിപ്പിങ് കണ്ടെയ്‌നർ കാബിനിലാണ് താമസിക്കുക... ശുചിമുറി, കിടപ്പുമുറി എല്ലാം അങ്ങനെയാണ് തയ്യാറാക്കിയിരിക്കുന്നത്. കൂടെ യാത്ര ചെയ്യുന്ന ജാഥ അംഗങ്ങൾക്കും ഷിപ്പിംഗ് കണ്ടൈനറിലാണ് താമസം.

കേരളത്തിൽ[തിരുത്തുക]

കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലൂടെയാണ് പദയാത്ര കടന്നുപോകുന്നത്.

"https://ml.wikipedia.org/w/index.php?title=ഭാരത്_ജോഡോ_യാത്ര&oldid=3942830" എന്ന താളിൽനിന്ന് ശേഖരിച്ചത്