ഭാരതം പാട്ട്
ദൃശ്യരൂപം
(ഭാരതംപാട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോവളം പിള്ളമാർ എന്നു അറിയപ്പെട്ടിരുന്ന അയ്യപ്പിള്ള ആശാൻ, അയ്യനപ്പിള്ള ആശാൻ എന്നിവരിലെ അയ്യനപ്പിള്ള ആശാന്റെ കൃതിയാണ് ഭാരതം പാട്ട്. തനി മലയാള ശൈലിയിലാണ് രചന . മഹാഭാരതം കഥയാണ് ഇതിന്റെ ഇതിവൃത്തം . ഭക്തികാവ്യമായ ഈ കൃതി ജനകീയ ഗാനകാവ്യമായി പരിഗണിക്കുന്നു. ഭാരതം പാട്ട് പിന്നീട് ഭാരതദീപിക എന്ന പേരിൽ അവതാരികയും വ്യാഖ്യാനവും എഴുതി ഡോ . പി . കെ . നാരായണപിള്ള പ്രസിദ്ധീകരിച്ചു.[1]
അവലംബം
[തിരുത്തുക]- ↑ സാഹിത്യ ചരിത്രം കാലഘട്ടങ്ങളിലൂടെ.