ഭാമഹൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏഴാം നൂറ്റാണ്ടിനോടടുത്ത് ഇന്ത്യയിൽ ജീവിച്ചിരുന്ന സംസ്കൃതകവിയാണ് ഭാമഹൻ. അലങ്കാരപ്രസ്ഥാനത്തിലെ പ്രമുഖാചാര്യനാണ്. ഭാമഹന്റെ ജീവിതകാലം തിട്ടപ്പെടുത്തിയിട്ടില്ല. ആറ്, ഏഴ്, എട്ട് നൂറ്റുണ്ടുകളിലാണെന്ന് വിവിധ പക്ഷങ്ങളുണ്ട്. ദണ്ഡിക്ക് സമകാലീനനെന്നും, മുൻപെന്നും പിൻപെന്നും വിവിധപക്ഷങ്ങളുണ്ട്.

സ്വതേ ശോഭയുള്ളതിനും അലങ്കാരം വേണമെന്ന് ഭാമഹൻ കരുതുന്നു. ആകർഷകമാണെങ്കിലും ഭൂഷയില്ലെങ്കിൽ വനിതമുഖം ശോഭിക്കില്ലത്രേ ('ന കാന്തമപി നിർഭൂഷം വിഭാതി വനിതാമുഖം'-കാവ്യാലങ്കാരം 1.13)

"https://ml.wikipedia.org/w/index.php?title=ഭാമഹൻ&oldid=2315579" എന്ന താളിൽനിന്നു ശേഖരിച്ചത്