ഭരണഘടന അനുഛേദം 158

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതത്തിന്റെ ഭരണഘടനയുടെ അനുഛേദം 158 ഗവർണ്ണറുടെ ഉദ്യോഗത്തിന്റെ വ്യവസ്ഥകളെക്കുറിച്ച് പ്രതിപാദിക്കുന്നു.ഇതനുസരിച്ച് ഗവർണ്ണർ പാർലമെന്റിന്റെ ഇരുസഭകളിൽ ഏതെങ്കിലുമോ,ഒന്നാം പട്ടികയിൽ നിർദ്ദേശിച്ചിട്ടുള്ള ഏതെങ്കിലും സംസ്ഥാനത്തെ നിയമനിർമ്മാണമണ്ഡലത്തിന്റെ ഒരു സഭയിലേയോ അംഗമായിരിയ്ക്കുവാൻ പാടില്ല എന്നും ആദായകരമായ മറ്റേതെങ്കിലും ഉദ്യോഗം വഹിക്കുവാൻ പാടില്ല എന്നും ഈ അനുഛേദം പ്രസ്താവിക്കുന്നു.വാടക കൊടുക്കാതെ തന്നെ ഔദ്യോഗിക വസതികൾ ഉപയോഗിയ്ക്കുന്നതിനു അവകാശമുണ്ടായിരിക്കുന്നതും വേതനങ്ങളും ബത്തകളും അദ്ദേഹത്തിന്റെ ഉദ്യോഗകാലാവധിയ്ക്കുള്ളിൽ കുറവുചെയ്യാൻ പാടുള്ളതല്ല എന്നും,ഒരാൾ തന്നെ രണ്ടോ അതിലധികമോ സംസ്ഥാനങ്ങളുടെ ഗവർണ്ണറായി നിയമിക്കപ്പെടുമ്പോൾ അദ്ദേഹത്തിനു കൊടുക്കേണ്ട വേതനങ്ങളും ബത്തകളും രാഷ്ട്രപതി ഉത്തരവു വഴി നിശ്ചയിക്കാവുന്ന അനുപാതത്തിൽ ആ സംസ്ഥാനങ്ങൾക്കിടയിൽ വിഭജിച്ചുകൊടുക്കേണ്ടതാണെന്നും ഈ അനുഛേദത്തിൽ വ്യവസ്ഥ ചെയ്തിരിയ്ക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഭരണഘടന_അനുഛേദം_158&oldid=2370564" എന്ന താളിൽനിന്ന് ശേഖരിച്ചത്