ഭഗവാൻ കാലുമാറുന്നു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കണിയാപുരം രാമചന്ദ്രൻ രചിച്ച നാടകമാണ് ഭഗവാൻ കാലുമാറുന്നു. കെ.പി.എ.സി അരങ്ങിലെത്തിച്ചു.

നാടകത്തിനെതിരെ അക്രമം[തിരുത്തുക]

ഈ നാടകത്തിനെതിരെ ഹിന്ദു സംഘടനാ പ്രവർത്തകരിൽ നിന്നും ഭീഷണിയുണ്ടായി. പലയിടങ്ങളിലും നാടക അവതരണത്തിനു നേരെ കല്ലെറി നടന്നു. അഭിനേതാക്കൾക്ക് പരിക്കേറ്റു. കൊല്ലത്ത്‌ കൂനമ്പായിക്കുളത്ത് ഓപ്പൺ എയർ സ്‌റ്റേജിൽ നാടകാവതരണം നടക്കെ കുറച്ച്‌ പേരെത്തി കല്ലെറിഞ്ഞു. മെറ്റൽ കൊണ്ടുള്ള ഏറേറ്റ് നടൻ കെ.പി.എ.സി ജോൺസൺ അബോധാവസ്‌ഥയിലായി, ഒരാഴ്‌ച ആസ്‌പത്രിയിൽ കഴിഞ്ഞു. ഈ നാടകം അമേരിക്കയിൽ ഒരു സ്‌റ്റേജിൽ കളിച്ചപ്പോഴും ഒരു സംഘമെത്തി പ്രശ്‌നമുണ്ടാക്കി. [1]

സിനിമ[തിരുത്തുക]

1982 ൽ ഈ നാടകം സിനിമയായി പുറത്തിറങ്ങി.

അവലംബം[തിരുത്തുക]

  1. "സ്‌മരണകളിരമ്പുന്നു ചമയങ്ങഴിച്ചിട്ടും........:കെ.പി.എ.സി ജോൺസൺ നവതിയുടെ നിറവിൽ". www.mangalam.com. ശേഖരിച്ചത് 15 ഏപ്രിൽ 2015.
"https://ml.wikipedia.org/w/index.php?title=ഭഗവാൻ_കാലുമാറുന്നു&oldid=2174054" എന്ന താളിൽനിന്ന് ശേഖരിച്ചത്