ബൾക്ക് പോളിമറൈസേഷൻ
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
ദ്രവരൂപത്തിലുളള ഏകകങ്ങളും (monomers ) രാസത്വരകങ്ങളും ഉപക്രമരാസവസ്തുക്കളും (initiators) മാത്രമുളള സമ്മിശ്രിതം പോളിമറീകരിച്ചടുക്കുന്ന രീതിയാണ് ബൾക്ക് പോളിമറൈസേഷൻ. സാധാരണതയായി സംക്ഷേപന പോളിമറീകരണം(condensation polymerization) ആണ് ഇപ്രകാരം നടത്താറുളളതെങ്കിലും ചില പ്രത്യേക ആവശ്യങ്ങൾക്ക് സംയോജന പോളിമറീകരണവും (addition polymerization) ഈ രീതി ഉപയോഗപ്പെടുത്താറുണ്ട്.
പ്രത്യേകതകൾ
[തിരുത്തുക]പോളിമറീകരണം ഏറെ താപം ഉത്പാദിപ്പിക്കപ്പടുന്ന താപമോചക രാസപ്രക്രിയയാണ്. അതുകൊണ്ടാണ് മിതമായ തോതിൽ മാത്രം താപോർജ്ജം ഉത്പാദിപ്പിക്കപ്പെടുന്ന സംക്ഷേപന പോളിമറീകരണത്തിന് ഈ രീതി അനുയോജ്യമാവുന്നത്. രാസസമ്മിശ്രണത്തിൻറെ ശ്യാനത കുറവായതിനാൽ ഉത്പാദിപ്പിക്കപ്പെടുന്ന താപോർജ്ജം അനായസേന വികിരണം ചെയ്യാൻ സാധ്യമാകുന്നു. മറ്റു ചേരുവകളൊന്നും ഇല്ലാത്തതിനാൽ, കലർപ്പില്ലാത്ത ശുദ്ധമായ ഉത്പന്നം ലഭിക്കുന്നു. പലപ്പോഴും ശുദ്ധീകരണം എന്ന പടവ് ഒഴിവാക്കാം. പക്ഷെ ശൃംഖലകളുടെ ദൈർഘ്യ വിതരണം ( Chain lenght distribution) വളരെ പരന്നതായിരിക്കും.
അവലംബം
[തിരുത്തുക]- Paul J Flory (1953). Principles of Polymer Chemistry. Cornell University Press. ISBN 978-0801401343.
{{cite book}}: ISBN / Date incompatibility (help) - George Odian (, 2004). Principles of Polymerization (4 ed.). Wiley-Interscience. ISBN 978-0471274001.
{{cite book}}: Check date values in:|year=(help)CS1 maint: year (link) - Paul C. Hiemenz (2007). Polymer Chemistry (2 ed.). CRC Press. ISBN 978-1574447798.
{{cite book}}: Unknown parameter|coauthor=ignored (|author=suggested) (help) - F.W Billmeyer, Jr (1962). Textbook of Polymer Science. Wiley International.
{{cite book}}: Cite has empty unknown parameter:|1=(help)