ബ്ലെൻകാത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബ്ലെൻകാത്ര
Blencathra from Castlerigg.jpg
View of Blencathra from Castlerigg stone circle
ഏറ്റവും ഉയർന്ന ബിന്ദു
ഉയരം868 m (2,848 ft)
മലനിരയിലെ ഔന്നത്യം461 m (1,512 ft)
Parent peakSkiddaw
ListingHewitt, Marilyn, Nuttall, Wainwright
ഭൂപ്രകൃതി
ബ്ലെൻകാത്ര is located in Lake District
ബ്ലെൻകാത്ര
ബ്ലെൻകാത്ര
Location in Lake District, UK
സ്ഥലംCumbria, England
Parent rangeLake District, Northern Fells
OS gridNY323277
Topo mapOS Landranger 90, Explorer, OL4, OL5

ബ്രിട്ടനിലെ ചരിത്ര പ്രാധാന്യമുള്ള പർവത പ്രദേശമാണ് ബ്ലെൻകാത്ര പർവത പ്രദേശങ്ങൾ. ലണ്ടനിൽ നിന്ന് മൂന്നു മണിക്കൂർ ട്രെയിൻ യാത്ര ചെയ്താൽ ഇവിടെയെത്താം. കവികളായ സാമുവൽ ടെയ്‌ലർ കോൾറിഡ്‌ജ്, വില്യം വേഡ്‌സ്‌വർത്ത്‌ എന്നിവർക്കും എഴുത്തുകാരനായ ആൽഫ്രഡ് വെയ്ൻ റൈറ്റിനും പ്രചോദനം നൽകിയ മലനിരകളാണിവ. 2,676 ഏക്കർ വിസ്താരമുള്ള ബ്ലെൻകാത്ര മലനിരകൾക്ക് 2850 അടി ഉയരമുണ്ട്. ബ്രിട്ടനിലെ ഏറ്റവും ഉയരമുള്ള 10 മലകളിലൊന്നാണ് ഇത്. സംരക്ഷിക്കപ്പെട്ട ദേശീയ ഉദ്യാനത്തിനകത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതിയില്ല.

വിൽപ്പന[തിരുത്തുക]

Sharp Edge
Scales Tarn, beneath Sharp Edge on Blencathra

ഇന്ത്യൻ വംശജനായ ഉരുക്ക് രാജാവ് ലക്ഷ്മി മിത്തൽ ഈ മല നിരകൾ വാങ്ങാൻ ശ്രമിച്ചിരുന്നു. ലെയ്ക് ഡിസ്ട്രിക് പ്രദേശത്തെ മലമ്പ്രദേശത്തിന്റെ ഉടമസ്ഥനായ ലോൺസ്‌ഡെയ്ൽ പ്രഭുവാണ് തന്റെ ഒമ്പത് മില്യൺ പൗണ്ട് നികുതി കുടിശ്ശിക അടച്ച് തീർക്കാനായി 1.75 മില്യൺ പൗണ്ടിന് മല വിൽപനയ്ക്ക് വെച്ചത്. മിത്തലിന്റെ നീക്കത്തിനെതിരെ പ്രദേശ വാസികൾ ഫ്രണ്ട്‌സ് ഓഫ് ബ്ലെൻകാത്ര എന്ന പേരിൽ സംഘടന രൂപവത്ക്കരിച്ച് പ്രതിഷേധവുമായി രംഗത്ത് വന്നു.

ഈ മലനിരകൾ വാങ്ങുന്നയാൾക്ക് ലോർഡ് ഓഫ് ദ മാനർ ഓഫ് ത്രിൽകെൽഡ് എന്ന സ്ഥാനപ്പേരും ഇതിനോടൊപ്പം ലഭിക്കും.[1]

അവലംബം[തിരുത്തുക]

  1. "ബ്രിട്ടനിൽ മലനിര വാങ്ങാനുള്ള മിത്തലിന്റെ നീക്കത്തിനെതിരെ പ്രതിഷേധം". www.mathrubhumi.com. ശേഖരിച്ചത് 4 ഓഗസ്റ്റ് 2014.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബ്ലെൻകാത്ര&oldid=3090664" എന്ന താളിൽനിന്ന് ശേഖരിച്ചത്