Jump to content

ബ്ലൂമിൻറെ വർഗ്ഗീകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്ലൂം ചാക്രികം

വിദ്യാഭ്യാസ സബ്രദായത്തിൽ വിവേചന പരമായ ചില മൗലിക ചോദ്യങ്ങൾ ഉയർത്തിയ വ്യക്തിയാണ് ബെഞ്ചമിൻ എസ് ബ്ലൂം. വിദ്യാഭ്യാസത്തിലൂടെ നേടിയെടുക്കേണ്ട ഉദ്ദേശ്യങ്ങളെ വർഗീകരിക്കുകയാണ് അദ്ദേഹം ചെയ്തത്.ഈ വർഗീകരണ ഉദ്യമത്തിന് നേതൃത്വം കൊടുത്ത കമ്മിറ്റിയിലെ അധ്യക്ഷനായിരുന്നു അദ്ദേഹം.വിദ്യാഭ്യാസ ഉദ്ദേശ്യങ്ങളുടെ വർഗീകരണം ːവിദ്യാഭ്യാസ ലക്ഷ്യങ്ങളുടെ വർഗീകരണം എന്ന ഗ്രന്ഥവും ഇദ്ദേഹം എഡിറ്റ് ചെയ്തിട്ടുണ്ട്.

ചരിത്രം

[തിരുത്തുക]

അമേരിക്കയിലെ ബോസ്റ്റണിൽ 1948 ൽ നടന്ന മനശാസ്ത്ര സംഘടന യോഗത്തിലാണ് ഈ വർഗീകരണ സബ്രദായം അനൗദ്യോഗികമായി രൂപം കൊണ്ടത്.[1]

ധാരണ ഘട്ടം (cognitive)

[തിരുത്തുക]

ഓർക്കുക

[തിരുത്തുക]

പഠിച്ച കാര്യങ്ങളുടെ ഓർത്തെടുക്കൽ, വസ്തുതകളെ ഓർത്തെടുക്കൽ,അടിസ്ഥാന ആശയങ്ങൾ, ഉത്തരങ്ങൾ പറയൽ എന്നിവ ഈ ഘട്ടത്തിലാണ്. ചോദ്യ മാതൃക- ആപ്പിൾ തിന്നുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം?

മനസ്സിലാക്കിയ വസ്തുതകൾ,ആശയങ്ങളെ യുക്ത്യാനുസാരം സ്ഥാപിക്കുകയാണ് ഈ ഘട്ടത്തിൽ. സംഘടിപ്പിക്കൽ(organizing), താരതമ്യം(comparing), വിവർത്തനം(translating), വ്യാഖ്യാനം(interpreting),വിശദീകരണം നൽകൽ(giving descriptions), പ്രധാന ആശയത്തിൻറെ പ്രസ്താവിക്കൽ (stating the main ideas) എന്നിവ ഇതിൻറെ സ്പഷ്ടീകരണങ്ങളാണ്.

  • വിവർത്തനം
  • വ്യാഖ്യാനം
  • അറിയപ്പെടുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ അറിയപ്പെടാത്ത ഒന്നിനെ കണക്കു കൂട്ടി കണ്ടുപിടിക്കുക(Extrapolation)
ഉദാഹരണം: ഓറഞ്ചും ആപ്പിളും കഴിക്കുന്നതിൻറെ ആരോഗ്യ ഗുണങ്ങൾ താരതമ്യം ചെയ്യുക.

പ്രയോഗ വത്ക്കരണം

[തിരുത്തുക]

നേടിയെടുത്ത അടിസ്ഥാന അറിവ്, വസ്തുതകൾ, വിദ്യ,നിയമങ്ങളെയും പുതിയ സാഹചര്യത്തിൽ പ്രയോഗിക്കുന്ന ഘട്ടം

ഉദാഹണ ചോദ്യം- വിറ്റാമിൻ സി യുടെ അപര്യാപ്തതും മൂലമുണ്ടാകുന്ന രക്തപിത്തം(scurvy)എന്നത് ആപ്പിൾ കഴിച്ചാൽ മാറുമോ?

അപഗ്രഥനം

[തിരുത്തുക]

പ്രേരണകളുടെയും കാരണങ്ങളെടെയും അടിസ്ഥാനത്തിൽ വിവരങ്ങളെ വിശലകലം ചെയ്യുന്ന ഘട്ടം. അനുമാനത്തിൻറെയും സാമാന്യ വത്ക്കരണത്തിനുള്ള തെളിവ് കണ്ടെത്തൽ ഘട്ടം കൂടിയാണിത്.

  • ഘടകങ്ങളുടെ വിശകലനം
  • ബന്ധങ്ങളുടെ വിശകലനം

ചോദ്യമാതൃക : ആപ്പിളുകൊണ്ടുണ്ടാക്കിയ ഏതെങ്കിലും നാല് ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ പേരുകൾ പട്ടികപ്പെടുത്തുക. ഇതിൽ ഏതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്. നിങ്ങളുടെ ഉത്തരം തെളിവുകളുടെ അടിസ്ഥാനത്തിൽ സമർത്ഥിക്കുക

അനുമാനം

[തിരുത്തുക]

വിവരത്തിൻറെ അടിസ്ഥാനത്തിൽ ജഡ്ജ്മെൻറ് ചെയ്ത് അവതരിപ്പിക്കകയും പ്രതിരോധിക്കുകയും ചെയ്യുത

ചോദ്യ ഉദാഹരണം: പൈ എന്ന ഇനം അട ഉണ്ടാക്കാൻ ഏത് തരത്തിലുള്ള ആപ്പിളാണ് ഉപയോഗിക്കുക?എന്ത്കൊണ്ട് ?

സൃഷ്ടിക്കുക

[തിരുത്തുക]

വ്യത്യസ്ത ഘടകങ്ങളുപയോഗിച്ച് ഏതെങ്കിലും ഘടന അല്ലെങ്കിൽ പാറ്റേൺ നിർമ്മിക്കുക.

ചോദ്യ മാതൃക: അനാരോഗ്യകരമായ ഒരു ആപ്പിൾ പൈ റെസിപ്പിയിൽ നിന്ന് ഉള്ളടക്ക വസ്തുക്കൾ മാറ്റി ആരോഗ്യകരമായ ഒരു പാചക കുറിപ്പ് തയ്യാറാക്കുക.ശേഷം ഇതിൻറെ ആരോഗ്യ ഗുണ വശങ്ങൾ വിശദീകരിക്കുക.

വികാരാത്മക ഘട്ടം

[തിരുത്തുക]

വ്യക്തി എങ്ങനെ വികാരപരമായി പ്രതികരിക്കുന്നു എന്നതാണ് ഈ ഘട്ടത്തിൽ പരിശോധിക്കുന്നത്. വസ്തുതയോടുള്ള മനോഭാവം,വികാരം,തോന്നലുകൾ എന്നിവ ഈ ഘട്ടത്തിൽ പരിശോധിക്കുന്നു. ഈ ഘട്ടത്തിൽ പ്രധാനമായും അഞ്ച് ഉപവിഭാഗങ്ങളാണുള്ളത്.

സ്വീകരണം

[തിരുത്തുക]

ഏറ്റവും താഴത്തെ ഈ ഘട്ടത്തിൽ പഠിതാവ് പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.ഈ ഘട്ടമില്ലാതെ പഠനം സാധ്യമാകില്ല.കുട്ടിയുടെ ഓർമ അതുപോലെ അതിൻറെ അംഗീകാരം എന്നിവ ഘട്ടത്തിൽ പരിഗണിക്കുന്നു.

അവലംബം

[തിരുത്തുക]
  1. Bloom et al. 1956, പുറം. 4: "The idea for this classification system was formed at an informal meeting of college examiners attending the 1948 American Psychological Association Convention in Boston. At this meeting, interest was expressed in a theoretical framework which could be used to facilitate communication among examiners.
"https://ml.wikipedia.org/w/index.php?title=ബ്ലൂമിൻറെ_വർഗ്ഗീകരണം&oldid=2927204" എന്ന താളിൽനിന്ന് ശേഖരിച്ചത്