ബ്ലാഞ്ചെ എഡ്വേർഡ്സ്-പില്ലെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്ലാഞ്ചെ എഡ്വേർഡ്സ്-പില്ലെറ്റ്
Blanche Edwards-Pilliet, 1888
ജനനം1858 (1858)
മരണം1941 (വയസ്സ് 82–83)
ദേശീയതഫ്രഞ്ച്
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഡോക്ടർ

ബ്ലാഞ്ചെ എഡ്വേർഡ്സ്-പില്ലെറ്റ്[1] (1858-1941) ഒരു ഫ്രഞ്ച് ഭിഷഗ്വരയും വൈദ്യശാസ്ത്ര അദ്ധ്യാപികയും സ്ത്രീകൾക്കിടയിലെ ഒരു മുൻനിര സാമൂഹ്യ പരിഷ്കർത്താവുമായിരുന്നു. അഗസ്റ്റ ഡെജെറിൻ-ക്ലംപ്‌കെയ്‌ക്കൊപ്പം പാരീസിലെ ഒരു ആശുപത്രിയിൽ ഇന്റേൺ ചെയ്ത ആദ്യത്തെ വനിതകളിൽ ഒരാളായിരുന്നു അവർ അറിയപ്പെടുന്നു.[2]

ആദ്യകാലം[തിരുത്തുക]

എഡ്വേർഡ്സ്-പില്ലെറ്റിനെ വിദ്യാസമ്പന്നനായിരുന്ന ബ്രിട്ടീഷുകാരനായ പിതാവ് ഡോക്ടർ ജോർജ്ജ് ഹഗ് എഡ്വേർഡ്സ് അവരെ വീട്ടിലിരുത്തിയാണ് പഠിപ്പിച്ചത്. അവർ ഫ്രഞ്ചും ഇംഗ്ലീഷും സംസാരിക്കുന്നത് പരിശീലിച്ചതിനോടൊപ്പം ഗണിതം, ശാസ്ത്രം, ക്ലാസിക്കുകൾ എന്നിവ ഹൃദിസ്ഥമാക്കുകയം ചെയ്തു. 1877-ൽ baccalauréat-ès-lettres ഉം 1878-ൽ baccalauréat-ès-sciences ഉം എടുത്ത ശേഷം, 19-ാം വയസ്സിൽ പാരീസിലെ ഫാക്കൽറ്റി ഓഫ് മെഡിസിനിൽ ചേരാൻ അവൾക്ക് കഴിഞ്ഞു.[3][4][5]

കരിയറും പിൽക്കാല ജീവിതവും[തിരുത്തുക]

1885-ൽ, എഡ്വേർഡ്സ്-പിലിയറ്റ് ഒരു ആശുപത്രിയിൽ ഇന്റേൺ ആകാൻ അപേക്ഷിച്ച സമയത്ത്, ഒരു സ്ത്രീയായിരുന്നുവെന്ന കാരണത്താൽ 90-ലധികം ഡോക്ടർമാരും ഇന്റേണുകളും അതിനെതിരെ ഒരു നിവേദനത്തിൽ ഒപ്പുവച്ചു. എന്നിരുന്നാലും, പാരീസ് മുനിസിപ്പൽ കൗൺസിൽ അവളുടെ കേസ് കേൾക്കാൻ തീരുമാനിച്ചു. ജൂലൈ 31-ന് ഫ്രഞ്ച് അഭിഭാഷകൻ യൂജിൻ പൗബെല്ലെ അവളുടെ കേസിൽ ഒപ്പുവച്ചു, ഡോക്ടറാകാനുള്ള അവസാന പരീക്ഷയിൽ പ്രവേശിക്കാൻ അവരുടെ ഇന്റേൺ പദവി ഉപയോഗിക്കുകയില്ലെ എന്നുള്ള വ്യവസ്ഥയിൽ പാരീസിലെ ആശുപത്രികളിൽ ജോലി ചെയ്യാൻ അവളെ അനുവദിച്ചതോടെ അവൾ അപ്രകാരം ചെയ്തു.[6]

എഡ്വേർഡ്സ്-പില്ലെറ്റ് ശസ്ത്രക്രിയയിലായിരുന്നു പ്രാഗത്ഭ്യം നേടിയിരുന്നത്. കടുത്ത മത്സരങ്ങൾക്കിടയിലും, പ്രത്യേകിച്ച് അവൾ ഒരു സ്ത്രീയായിരുന്നതിനാൽ, സമ്മാനം നേടിയ ഒരു പ്രബന്ധത്തിൻറെ സഹായത്താൽ 1889-ൽ അവളുടെ ആദ്യത്തെ കൺസൾട്ടിംഗ് റൂം സ്ഥാപിക്കാൻ സഹായിച്ചതോടെ, അവിടെ അടുത്ത 50 വർഷക്കാലം ജോലി ചെയ്തു. 1892-ൽ അവൾ വിവാഹിതയായ, അവൾക്ക് മൂന്ന് കുട്ടികളുണ്ടായി. തുച്ഛമായ ശമ്പളത്തോടെ അവർ ഒരു വിദ്യാലയത്തിൽ വൈദ്യശാസ്ത്രം പഠിപ്പിച്ചു. വാസ്തവത്തിൽ, അസിസ്റ്റൻസ് പബ്ലിക്വെയിൽ (പൊതു ആശുപത്രി സമ്പ്രദായം) ഒരു മെഡിക്കൽ ടീച്ചിംഗ് പോസ്റ്റ് വാഗ്ദാനം ചെയ്യപ്പെട്ട അവളുടെ കാലത്തെ ഏക വനിതയായിരുന്നു പില്ലെറ്റ്.

40 വർഷമായി അവർ പിറ്റി-സാൽപട്രിയർ ഹോസ്പിറ്റലിലെയും ബിസെട്രെ ഹോസ്പിറ്റലിലെയും പുരുഷ, സ്ത്രീ നഴ്സുമാരുടെ പരിശീലനത്തിനുള്ള സ്കൂളിൽ പ്രൊഫസറായിരുന്നു.[7] 1941-ൽ 82-ആം വയസ്സിൽ അവർ അന്തരിച്ചു.[8]

അവലംബം[തിരുത്തുക]

  1. Barbizet, Claude (2 October 1992). "Blanche Edwards-Pilliet: Femme et médecin, 1858-1941". Cenomane. Retrieved 15 February 2018 – via Amazon.
  2. Creese, Mary (2004). Ladies in the Laboratory II. Oxford, UK: Scarecrow Press, INC. pp. 58–60. ISBN 0810849798.
  3. Creese, Mary (2004). Ladies in the Laboratory II. Oxford, UK: Scarecrow Press, INC. pp. 58–60. ISBN 0810849798.
  4. Stewart, Mary Lynn (2001). For Health and Beauty: Physical Culture for Frenchwomen, 1880s-1930s. JHU Press. p. 52. ISBN 9780801864834.
  5. Planiol, Thérèse (2000-01-01). Herbes folles hier, femmes médecins aujourd'hui (in ഫ്രഞ്ച്). Editions Cheminements. ISBN 9782844780973.
  6. Reynolds, Professor Siân (2013-06-28). Paris-Edinburgh: Cultural Connections in the Belle Epoque (in ഇംഗ്ലീഷ്). Ashgate Publishing, Ltd. ISBN 9781409479963.
  7. Holland, Josiah Gilbert; Gilder, Richard Watson (1893-01-01). The Century Illustrated Monthly Magazine (in ഇംഗ്ലീഷ്). Scribner & Company; The Century Company.
  8. Creese, Mary (2004). Ladies in the Laboratory II. Oxford, UK: Scarecrow Press, INC. pp. 58–60. ISBN 0810849798.