Jump to content

ബ്രോവ സമയമിതേ ദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്യാമശാസ്ത്രികൾ പുന്നാഗവരാളിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ബ്രോവ സമയമിതേ ദേവി

പല്ലവി

[തിരുത്തുക]

ബ്രോവ സമയമിതേ ദേവി! വിനു
ദേവരാജനുതാ! പരദേവതാ! അംബാ!

അനുപല്ലവി

[തിരുത്തുക]

ഭാവജാരി റാണി! ഭക്തപാലിനീ!
ഭവാനി! ബൃഹദംബാ! നനു

അംബുജദളനയനാ! വിധു
ബിംബാനിഭാനന! ഗജഗമനാ!
അംബികേ! പരാകുസേയ! തഗുന!
ബിംബാധരി! ഗൗരി! കുന്ദരധനാ

അംബരചരവിനുത!
കദംബവനപ്രിയ! ശ്രീ ലളിതാ!
കംബുഗളാ! വരദാനനിരത!
തുംബുരുനാരദനുതാ! സംഗീതരതാ!

ശ്യാമഗിരിതനയാ! ഗുണ
ധാമകരധൃതമണി! വലയാ!
സോമകലാധരി! ശിവപ്രിയ!
ശ്യാമകൃഷ്ണഹൃദയാംബുജനിലയ!

അർത്ഥം

[തിരുത്തുക]

ഹേ, ദേവി അംബേ! ഇന്ദ്രന്റെ പരദേവതേ! എന്നെ സംരക്ഷിക്കാനുള്ള സമയമിതുതന്നെ. ശിവൻറെ പ്രിയതമേ! ഭവാനി! ബൃഹദംബേ! ഭക്തപരിപാലിനി! എന്നോട് ഈ തരത്തിലുള്ള തണുത്ത മനോഭാവം ശരിയാണോ? ഹേ, ഗൗരി! അരവിന്ദദളങ്ങൾ പോലെയുള്ള ഭവതിയുടെ നയനങ്ങളും, ചന്ദ്രനെപ്പോലുള്ള വദനവും, ശംഖിനോടൊത്ത കണ്ഠവും, ബിംബാധരങ്ങളും, മുല്ലമൊട്ടുപോലുള്ള ദന്തങ്ങളും, ആനനടയും, എല്ലാമെല്ലാമെത്രമനോഹരം! ഹേ, ശ്രീലതേ! ദേവന്മാരാൽ പൂജിക്കപ്പെടുന്ന അവിടന്ന് കദംബവനസഞ്ചാരപ്രിയയും, സംഗീതാസ്വാദകയും, തംബുരുനാരദന്മാരാൽ പ്രശംസിക്കപ്പെടുന്നവളും, ഭക്തർക്ക് വരദാനം ചെയ്യാൻ തത്പരയായിട്ടുള്ളവളുമാകുന്നു. ഹിമവൽപുത്രിയായ അവിടുന്ന് സദ്ഗുണസാക്ഷാത്കാരവും, രത്നഖചിതമായ കങ്കണങ്ങൾ ധരിച്ചവളും, ചന്ദ്രകലാധാരിണിയും, ശിവന്റെ പ്രിയതമയും, ശ്യാമകൃഷ്ണഹൃദയ നിവാസിനിയുമാകുന്നു!

അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബ്രോവ_സമയമിതേ_ദേവി&oldid=3461067" എന്ന താളിൽനിന്ന് ശേഖരിച്ചത്