ബോണിഫേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബോണീഫേസ്, ദീരദേശാഭിമാനിയും [എഇ.എൻ.എ]യുടെ ആത്മഹത്യാസ്ക്വാഡിലെ അംഗവുമായിരുന്നു.1943 ജുൺ ഒന്നിന് മ്ദ്രാസ് സെൻട്ർൽ ജയിലിൽ ഒരുക്കിയ കോടതി മുറിയിൽ വച്ച് ജഡ്ജി എ.എ.മാക്കും വധശിക്ഷ വിധിച്ചു. എന്നാൽ വധശിക്ഷ നടപ്പിലായില്ല.


1916 ജൂൺ 5 ന് തിരുവനന്ദപുരം ജില്ലയിലെ മേനംകുളത്തിന് അടുത്തുള്ള സെന്റ് ആൻഡ്രൂസ് ഗ്രാമത്തിൽ ജനിച്ചു. പെരേരയായിരുന്നു, പിതാവ്. മാതാവ് റോസമ്മ. അവരുടെ മൂന്നു മക്കളിൽ ഒരാളായിരുന്നു,ബോണിഫേസ്.


മലയയിൽ ജോലി തേടി പോയ ബോണിഫേസ് ഐ.എൻ.എ യിൽ ചേർന്നു. ആത്മഹത്യാ സ്ക്വ്വാഡിലേക്ക് തിരഞ്ഞെടുത്ത 33 പേർഇൽ 13 പേർ മലയാളികളായിരുന്നു. പെനാങ്കിലെ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പരിശീലനം തേടി. 1942 സെപ്റ്റംബർ16ന് പെനാംഗിൽ നിന്നും ഒരു ജപ്പാനീസ് മുങ്ങിക്കപ്പലിൽ പുറപ്പെട്ട അഞ്ചംഗ സംഘം ബറോഡയ്ക്കടുത്തുള്ള ദ്വാരകയ്ക്ക് അടുത്തുള്ള കടലിൽ വച്ച് മുങ്ങിക്കപ്പലിൽ നിന്ന് ഡിഞ്ചിയിൽ കരയ്യിലെത്തി. ഹസ്സൻ മാക്ക് എന്നു പേരുള്ള ഒരു ഫാക്ടറി തൊഴിലാളി ഭക്ഷണവും താമസ സൗകര്യവും കൊടുത്തു. അയാൾ ഗ്രാമമുഖ്യനെ വിവരമറിയിച്ചതുകൊണ്ട് പോലീസെത്തി അറസ്റ്റു ചെയ്തു, ജയിലിലാക്കി.


വധ നടപ്പാക്കാതെ 1946ൽ ജനുവരിയിൽ ജയിൽ മോചിതനായി.


1946ൽ കഠിനകുളത്തിനടുത്തുള്ള പുതുക്കുറിച്ചി സ്വദേശിനി മിൽഡ്രസിനെ വിവാഹം കഴിച്ചു.


1990 ജൂൺ 25ന്ആദ്ദേഹം അന്തരിച്ചു.

അവലംബം[തിരുത്തുക]

  • ഹരിപ്രസാദ്-പേജ് 3 മാതൃഭൂമി വാരാന്തപ്പതിപ്പ് 1915 ജൂൺ 28
"https://ml.wikipedia.org/w/index.php?title=ബോണിഫേസ്&oldid=2190710" എന്ന താളിൽനിന്ന് ശേഖരിച്ചത്