ബൈലായുടെ ധൂമകേതു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബൈലായുടെ ധൂമകേതു(official designation: 3D/Biela) വ്യാഴത്തിന്റെ കുടുംബത്തിൽപ്പെട്ട ധൂമകേതുവാണ്. ഇത് സമയക്രമത്തിൽ എത്തുന്ന ധൂമകേതുവാകുന്നു. 1772ൽ മോണ്ടേനും മെസ്സിയറും ആദ്യം ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തി. 1826ൽ വിൽഹേം നോൺ ബൈല ഇതു ക്രമത്തിൽ എത്തുന്ന ധൂമകേതുവാണെന്നു സ്ഥിരീകരിച്ചു. തുടർന്ന് ഇത് രണ്ടായി പിളരുകയും, 1852 മുതൽ കാണാതാവുകയും ചെയ്തു. ഇതിന്റെ ഭാഗങ്ങൾ ആൻഡ്രോമിഡൈഡ് എന്ന പേരിൽ ഉൽക്കാമഴയായി പതിച്ചതാകാമെന്നു കരുതപ്പെടുന്നു. 

"https://ml.wikipedia.org/w/index.php?title=ബൈലായുടെ_ധൂമകേതു&oldid=2377597" എന്ന താളിൽനിന്ന് ശേഖരിച്ചത്