Jump to content

ബെർലിൻ മതിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
View in 1986 from the west side of graffiti art on the wall's infamous "death strip"

പശ്ചിമ പൂർ‌വ്വ ജർമ്മനികൾക്കിടയിൽ നിലനിന്നിരുന്നതും പിന്നീട് പൊളിച്ചുനീക്കപ്പെട്ടതുമായ മതിലാണ്‌ ബർലിൻ മതിൽ. 1961 ആഗസ്റ്റ് 13നാണ്‌ ഇതു നിർമ്മിക്കപ്പെട്ടത്.

നിർമ്മാണത്തിനു പിന്നിൽ

[തിരുത്തുക]

പശ്ചിമ ജർമനി അഥവാ ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനി പാശ്ചാത്യ നിയന്ത്രണത്തിലായിരുന്നു.പൂർ‌വ്വ ജർമ്മനി അഥവാ ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് സോവിയറ്റ് നിയന്ത്രണത്തിലും. സമ്പൽസമൃദ്ധിയിലും സ്വാതന്ത്ര്യത്തിലും പശ്ചിമജർമ്മനി ഏറെ മുന്നിലായിരുന്നത് ഇരു ജർമനികൾക്കിടയിലും ശീതയുദ്ധത്തിനിടയാക്കി. ഇതുമൂലമുള്ള അഭയാർഥിപ്രവാഹം തടയുന്നതിനായി 1961 ആഗസ്റ്റിൽ പൂർ‌വ്വജർമ്മനിനിയിലെ കമ്യൂണിസ്റ്റ് സർക്കാർ ജർമ്മനികളെ വേർതിരിച്ച് ഒരു മതിൽ തീർക്കുകയുണ്ടായി. ഇതാണ്‌ ബെർലിൻ മതിൽ. 155 കിലോമീറ്റർ നീളമുണ്ടായിരുന്നു ഈ മതിലിന്‌. 116 നിരീക്ഷണ ടവറുകളും ഇരുപതോളം ബങ്കറുകളും ഇതിനുണ്ടായിരുന്നു.

1990 കളിൽ കിഴക്കൻ യൂറോപ്പിൽ കമ്യൂണിസത്തിനുണ്ടായ തളർച്ച ബെർലിൻ മതിലിന്റെ തകർച്ചക്കു കാരണമായി.കമ്യൂണിസ്റ്റ് ഭരണം തകർന്നതുമൂലമുണ്ടായ ജനകീയമുന്നേറ്റത്തെതുടർന്ന് 1989 നവംബർ ഒൻപതിന്‌ ബർലിൻ മതിൽ പൊളിച്ചുനീക്കുകയുണ്ടായി.

അവലംബം

[തിരുത്തുക]

മാതൃഭൂമി ഹരിശ്രീ 2009 ഡിസംബർ 26

"https://ml.wikipedia.org/w/index.php?title=ബെർലിൻ_മതിൽ&oldid=3244474" എന്ന താളിൽനിന്ന് ശേഖരിച്ചത്