ബെഷ്ഡൽ പരിശോധന
സിനിമയിൽ സ്ത്രീകഥാപാത്രങ്ങൾക്ക് മതിയായ പ്രാതിനിധ്യമുണ്ടോ എന്ന് മനസ്സിലാക്കാനുള്ള പരിശോധനയാണ് ബെഷ്ഡൽ പരിശോധന. ഇതു പ്രകാരം ഒരു സിനിമയിൽ, രണ്ടോ അതിലധികമോ സ്ത്രീകഥാപാത്രങ്ങൾ പുരുഷന്മാരെ കുറിച്ചല്ലാത്ത വിഷയത്തെപ്പറ്റി സംസാരിക്കുകയാണെങ്കിൽ ആ സിനിമ ബെഷ്ഡൽ ടെസ്റ്റിൽ വിജയിച്ചതായി കണക്കാക്കുന്നു. ചിലർ, ഈ സ്ത്രീകഥാപാത്രങ്ങൾക്ക് പേരുണ്ടാവണമെന്നും നിഷ്കർഷിക്കുന്നു. കല്പിത കഥകൾ ഉൾക്കൊള്ളുന്ന ഏത് മാധ്യമവും വിലയിരുത്താൻ ബെഷ്ഡൽ പരിശോധന ഉപയോഗിക്കാം. ഏതാണ്ട് പകുതിയോളം ഇംഗ്ലിഷ് സിനിമകൾ മാത്രമേ ബെഷ്ഡൽ പരിശോധനയിൽ വിജയിച്ചിട്ടുള്ളൂ.
ചരിത്രം
[തിരുത്തുക]ആലിസൺ ബെഷ്ഡൽ ചിത്രീകരിച്ച ഡൈക്സ് റ്റു വാച്ച് ഔട്ട് ഫോർ എന്ന കാർട്ടൂണിൽ നിന്ന്നാണ് ബെഷ്ഡൽ ടെസ്റ്റ് എന്ന ആശയം ഉദ്ഭവിച്ചത്[1]. രണ്ട് സ്ത്രീകൾ തങ്ങൾക്ക് ഇഷ്ടപ്പെട്ട സിനിമകൾ എങ്ങനെയുള്ളതായിരിക്കണം എന്ന് സംസാരിക്കുന്നതാണ് ഈ കാർട്ടൂണിന്റെ ഇതിവൃത്തം. 1985-ൽ പ്രസിദ്ധീകരിച്ച കാർട്ടൂണാണിതെങ്കിലും മുഖ്യധാരാ മാധ്യമങ്ങൾ ബെഷ്ഡലിനെ അംഗീകൃതമായ പരിശോധനയായി പരിഗണിച്ചത് 2010-ലാണ്.