Jump to content

ബുലാ ചൗധരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബുലാ ചൗധരി

ഇന്ത്യയുടെ മുൻ വനിതാ നീന്തൽ ദേശീയ ചാമ്പ്യനാണ് ബുലാ ചൗധരി ഇംഗ്ലീഷ്: Bula Chowdhury (ജനനം : 2 ജനുവരി 1970). ജിബ്രാൾട്ടർ, കാതലീന, കൂക്ക് സ്ട്രീറ്റ് , ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിലെ പാൾക്ക് സ്ട്രീറ്റ് തുടങ്ങി ഏഴു കടലുകളും നീന്തിക്കടന്ന ആദ്യ വനിത എന്ന ബഹുമതി ബുലാ ചൗധരിക്കാണ്. 1989 ലും 1999 ലും ഇംഗ്ലീഷ് ചാനൽ രണ്ട തവണ നീന്തി കടന്ന ബുലായ്ക്ക് 1990 ലെ അർജ്ജുന പുരസ്കാരവും പത്മശ്രീയും ലഭിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ നന്ദൻപൂർ മണ്ഡലത്തിൽ നിന്ന് സി.പി.ഐ.എം സ്ഥാനാർത്ഥിയായി നിയമ സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ജീവിതരേഖ

[തിരുത്തുക]

അഞ്ചാം വയസ്സിൽ നീന്തൽകുളത്തിലിറങ്ങി. ഒമ്പതാം വയസിൽ ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ ആറു സ്വർണം നേടി. 12ാം വയസ്സിൽ ഇന്ത്യയുടെ സീനിയർ ടീമിലിടം കണ്ടെത്തി. 1982 മുതൽ 92 വരെ 100 മീ, 200 മീ. ബട്ടർഫ്‌ളൈ ഇനത്തിൽ എതിരില്ലാത്ത ജേതാവായിരുന്നു. രണ്ടു തവണയായി സാഫ് ഗെയിംസിൽ പത്തു സ്വർണം നേടി.[1]

'ഫാൾഡ് ബേ' എന്ന ദക്ഷിണാഫ്രിക്കയിലുള്ള കടലിടുക്കുൾപ്പെടെ അഞ്ചു വൻകരയും നീന്തിയ ഏക വനിതയാണ്.[2]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മശ്രീ
  • അർജ്ജുന പുരസ്കാരം

അവലംബം

[തിരുത്തുക]
  1. പി.പി. ശശീന്ദ്രൻ. "സപ്തസാഗരങ്ങളുടെ ഹൃദയേശ്വരി". മാതൃഭൂമി. Archived from the original on 2014-03-01. Retrieved 2013 ജൂൺ 5. {{cite news}}: Check date values in: |accessdate= (help)
  2. "Swimmer Bula Chowdhury conquers five continents". timesofindia. Apr 30, 2005. Retrieved 2013 ജൂൺ 5. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ബുലാ_ചൗധരി&oldid=3958092" എന്ന താളിൽനിന്ന് ശേഖരിച്ചത്