ബുദ്ധദേവ്‌ ഭട്ടാചാര്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബുദ്ധദേവ്‌ ഭട്ടാചാര്യ
BuddhadebBabu.jpg
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി
Personal details
Born (1944-03-01) മാർച്ച് 1, 1944 (പ്രായം 75 വയസ്സ്)
north Calcutta
Political partyസി.പി.ഐ.(എം)
സി.പി.ഐ.(എം) പൊളിറ്റ് ബ്യൂറോ അംഗം

2000 നവംബർ മുതൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും സി.പി.ഐ(എം) പോളിറ്റ്‌ബ്യൂറോ അംഗവും ആയ ബുദ്ധദേവ്‌ ഭട്ടാചാര്യ കൽക്കട്ട സ്വദേശിയാണ്.

പ്രവർത്തനങ്ങൾ[തിരുത്തുക]

1966-ൽ സി.പി.ഐ(എം) അംഗമായി പ്രവർത്തനം തുടങ്ങിയ ബുദ്ധദേവ്‌ ഭട്ടാചാര്യ 1968-ൽ ഡി.വൈ.എഫ്‌.ഐ പശ്ചിമബംഗാൾ സംസ്ഥാന ഘടകത്തിന്റെ സെക്രട്ടറിയായി. 1971-ൽ സി.പി.ഐ(എം) പശ്ചിമബംഗാൾ സംസ്ഥാന കമ്മിറ്റി അംഗമായും, തുടർന്ന്‌ 1982-ൽ സംസ്ഥാന സെക്രേട്ടറിയറ്റിലേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. 1984-ൽ പശ്ചിമ കേന്ദ്രകമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായി. 1985-ൽ കേന്ദ്രകമ്മിറ്റിയിലേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെടുകയും 2000-ൽ പോളിറ്റ്‌ ബ്യൂറോ അംഗമാവുകയും ചെയ്‌തു. 1977-ൽ പശ്ചിമ ബംഗാളിൽ ഇൻഫർമേഷൻ ആന്റ്‌ പബ്‌ളിക്‌ റിലേഷൻസ്‌ വകുപ്പ്‌ മന്ത്രിയായി . 1987-ൽ ഇൻഫർമേഷൻ ആന്റ്‌ കൾച്ചറൽ അഫലേഷ്യസ്‌ മന്ത്രിയായി. തുടർന്ന്‌ 1996-ൽ സംസ്ഥാന ആഭ്യന്തര മന്ത്രിയായി. 1999-ൽ ഉപ മുഖ്യമന്ത്രിയായ സ: ഭട്ടാചാര്യ 2000-ൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി[1].

വിവാദങ്ങൾ[തിരുത്തുക]

  • ഇടതുപക്ഷ നയങ്ങൾക്ക് വിരുദ്ദമായി ബംഗാളിലെ നന്ദിഗ്രാമിൽ കർഷക ഭൂമി കുത്തക മുതലാളിമാർക്ക് വ്യാവസായിക ആവശ്യങ്ങൾക്ക് വേണ്ടി പതിച്ചു നൽകിയ നടപടി വൻ പ്രധിഷേധ സമരങ്ങൾക്കിടയാക്കി. തുടർന്ന് 2007 മാർച്ച്‌ 14ന്‌ നന്ദിഗ്രാമിൽ സമരക്കാർക്ക് നേരെ നടന്ന പോലീസ്‌ വെടിവെയ്‌പിൽ 14 പേർ കൊല്ലപ്പെട്ടു[2].
  • ബാബ്‌റി മസ്‌ജിദ്‌ തകർന്നതിന്റെ പതിനഞ്ചാം വാർഷികം ആചരിയ്‌ക്കുന്ന ഒരു ചടങ്ങിൽ ശ്രീരാമൻ ജനിച്ചതും ജീവിച്ചതുമെല്ലാം കവികളുടെയും കഥാകാരൻമാരുടെയും ഭാവനയിൽ മാത്രമായിരുന്നുവെന്നും രാമസേതു പ്രകൃതിയിൽ സ്വഭാവികമായി രൂപപ്പെട്ടതാണെന്നും ഉള്ള അദ്ദേഹത്തിന്റെ പരാമർശം വീണ്ടും വിമർശനങ്ങൾക്കിട വരുത്തി[3].

അവലംബം[തിരുത്തുക]


Preceded by
ജ്യോതി ബസു
പശ്ചിമബംഗാൾ മുഖ്യമന്ത്രി
2000–
Succeeded by
Current Incumbent


"https://ml.wikipedia.org/w/index.php?title=ബുദ്ധദേവ്‌_ഭട്ടാചാര്യ&oldid=2785251" എന്ന താളിൽനിന്ന് ശേഖരിച്ചത്