ബുക്ക്ലംഗ്
എട്ടുകാലികളിൽ മാത്രമുള സവിശേഷമായ ശ്വസനാവയവമാണ് ബുക്ക്ലംഗുകൾ.
ഇത് ഒരു ചെറിയ അറയാണ്. പ്രത്യേക കലകൾ കൊണ്ട് നിർമ്മിച്ച നിരവധി പാളികൾ സമാന്തരമായി ഇതിൽ ക്രമീകരിച്ചിരിക്കുന്നു. ഭാഗികമായി തുറന്ന ഒരു പുസ്തകത്തിലെ താളുകൾ പോലെയാണ് ഈ പാളികൾ കാണപ്പെടുന്നത്. അതുകൊണ്ട് ഈ അവയവങ്ങളെ ബുക്ക്ലംഗ് എന്നു വിളിക്കുന്നു. ബുക്ക്ലംഗ് സ്ഥിതിചെയ്യുന്ന അറയിൽ ശരീരദ്രവം നിറഞ്ഞിരിക്കും. കൂടാതെ ഈ അറയുടെ പിൻ ഭാഗത്ത് വായു ഉള്ളിലേക്ക് പ്രവേശിക്കത്തക്ക വിധത്തിലുള്ള ഒരു ഇടുങ്ങിയ സുഷിരമുണ്ട്. ഈ സുഷിരമാണ് ശ്വസനരന്ധ്രം (Spiracle) . പുറത്തു നിന്നും വായു ശ്വസനരന്ധ്രം വഴി അറക്കകത്തു കടന്ന് ശരീര ദ്രവത്തിലൂടെ ബുക്ക്ലംഗിലൂടെ പാളികളുടെ ഇടയ്ക്കുള്ള സ്ഥലത്ത് വ്യാപിക്കുന്നു. ഈ പാളികളിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശരീരദ്രവത്തിലേക്കു വായുവിലെ ഓക്സിജൻ കലരുകയും അതിലുള്ള കാർബൺഡൈഓക്സൈഡ് പുറത്തേക്കു വ്യാപിക്കുകയും ചെയ്യുന്നു.
ഘടനയും പ്രവർത്തനവും
[തിരുത്തുക]ബുക്ക് ലംഗ്സ് കരയിൽ വസിക്കുന്ന ആധുനിക കശേരുക്കളുടെ ശ്വാസകോശവുമായി ബന്ധപ്പെട്ടിട്ടില്ല. അവയുടെ പേര് അവയുടെ ഘടനയും ഉദ്ദേശ്യവും വിവരിക്കുന്നു. ഒന്നിടവിട്ട എയർ പോക്കറ്റുകളുടെയും ഹീമോലിംഫ് നിറച്ച ടിഷ്യുവിന്റെയും സ്റ്റാക്കുകൾ [i] അവക്ക് ഒരു "മടക്കിയ" പുസ്തകത്തിന് സമാനമായ രൂപം നൽകുന്നു.[1]
അടിക്കുറിപ്പുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Foelix, Rainer F. (1996). Biology of Spiders. Oxford University Press US. pp. 61–64. ISBN 0-19-509594-4.
book lung.