ബി.സി.ജി വാക്സിൻ
Vaccine description | |
---|---|
Target | ക്ഷയം |
Vaccine type | Live bacteria |
Clinical data | |
AHFS/Drugs.com | FDA Professional Drug Information |
Routes of administration | Percutaneous |
ATC code | |
Legal status | |
Legal status |
|
Identifiers | |
ChemSpider |
|
[[Category:Infobox drug articles with contradicting parameter input |]]
ക്ഷയരോഗത്തിനെതിരെ പ്രാഥമികമായി ഉപയോഗിക്കുന്ന ഒരു വാക്സിനാണ് ബി.സി.ജി (Bacillus Calmette–Guérin (BCG) vaccine).[1] ക്ഷയരോഗം സാധാരണയായി കാണപ്പെടുന്ന രാജ്യങ്ങളിൽ ആരോഗ്യമുള്ള കുട്ടികൾ ജനനസമയത്തോടനുബന്ധിച്ച് തന്നെ അനുവദനീയമായ അളവായ ഒരു ഡോസ് ബി.സി.ജി വാക്സിൻ നൽകേണ്ടതുണ്ട് , [1] എന്നാൽ എയ്‌ഡ്‌സ് ബാധിതരായ കുട്ടികൾക്ക് ബി.സി.ജി കുത്തിവെപ്പ് എടുക്കാറില്ല.[2] ക്ഷയരോഗം സാധാരണ ഇല്ലാത്ത പ്രദേശങ്ങളിൽ രോഗബാധയുണ്ടാകാൻ സാദ്ധ്യതയുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കി ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ഈ പ്രതിരോധക്കുത്തിവയ്പ്പിന് വിധേയരാക്കാറുള്ളൂ. ക്ഷയരോഗസാധ്യയുള്ള പ്രദേശങ്ങളുമായി സമ്പർക്കം പുലർത്തുന്ന ക്ഷയരോഗബാധിതരല്ലാത്തവരും എന്നാൽ പ്രതിരോധകുത്തിവെപ്പ് എടുക്കാത്തവരും ആയ മുതിർന്നവരിലും ബി.സി.ജി പ്രധിരോധകുത്തിവെപ്പ് നടത്താറുണ്ട്. [1] മൂത്രാശയകാൻസറിന്റെ ചികിത്സയുടെ ഭാഗമായും ബി.സി.ജി കുത്തിവെപ്പ് നടത്താറുണ്ട്..[3]
സാധാരണയായി ബി.സി.ജി. കുത്തിവെപ്പ് ഇടതു തോളിലെ തൊലിയ്ക്കുതാഴെയാണ് നൽകാറുള്ളത്. ഗുരുതരമായ പാർശ്വഫലങ്ങളും ഇല്ലാത്ത കുത്തിവെപ്പാണിത്. എന്നാൽ വളരെ വിരളമായി ചിലരിൽ ചുവന്ന തടിപ്പുകളും തണർപ്പുകളും കുത്തിവെപ്പെടുത്ത ഭാഗങ്ങളിൽ ചെറിയ വേദനയും അനുഭവപ്പെടാറുണ്ട്.[1] ശരീരത്തെ പൂർണ്ണമായും ബാധിക്കുന്ന ക്ഷയരോഗമായ മിലിയറി-ട്യൂബർക്കുലോസിസിനും, മസ്തിഷ്കത്തെ ബാധിക്കുന്ന ന്യൂറോ ട്യൂബർക്കുലോസിസിനുമെതിരെ ബി.സി.ജി. കുത്തിവെപ്പ് വളരെ ഫലപ്രധമാണ്, എന്നാൽ ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗത്തിന് ബി.സി.ജി വാക്സിൻ എടുക്കുന്നതിലൂടെ പൂർണ്ണപ്രതിരോധ ശക്തി ആർജ്ജിക്കുന്നില്ലെങ്കിലും ഒരു പരിധിവരെ പ്രതിരോധശേഷി നേടിയെടുക്കാം. [4]
ബി.സി.ജി കുത്തിവെപ്പിനുള്ള മരുന്ന് വികസിപ്പിച്ചെടുത്തത് പശുക്കളിൽ സാധാരണയായി കാണപ്പെടുന്ന Mycobacterium bovis എന്ന ബാക്ടീരിയയിൽ നിന്നുമാണ്.[1]
ബാസിലസ്- കാൽമറ്റ്- ഗ്യൂവരിൻ അഥവാ ബി.സി.ജി എന്ന കുത്തിവയ്പ് 1906-ൽ കണ്ടുപിടിച്ചത്. വൈദ്യശാസ്ത്ര രംഗത്ത് ബി.സി.ജി വാക്സിൻ ആദ്യമായി ഉപയോഗിച്ചത് 1921 ലാണ്.[1] മനുഷ്യന്റെ അടിസ്ഥാന ആരോഗ്യസ്ഥിക്ക് ഏറ്റവും ആവശ്യമുള്ള മരുന്നുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ബി.സി.ജി വാക്സിനെ ലോകാരോഗ്യ സംഘടനകണക്കാക്കുന്നുണ്ട്.[5] 2004 ലെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ പ്രതിവർഷം 100ദശലക്ഷത്തോളം കുട്ടികൾക്ക് ബി.സി.ജി കുത്തിവെപ്പ് നൽകാറുണ്ട്.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 "BCG Vaccine: WHO position paper" (PDF). Weekly epidemiological record. 4 (79): 25–40. Jan 23, 2014.
- ↑ "Revised BCG vaccination guidelines for infants at risk for HIV infection" (PDF). Wkly Epidemiol Rec. 82 (21): 193–196. May 25, 2007. PMID 17526121.
- ↑ Fuge, O; Vasdev, N; Allchorne, P; Green, JS (2015). "Immunotherapy for bladder cancer". Research and reports in urology. 7: 65–79. doi:10.2147/RRU.S63447. PMC 4427258. PMID 26000263.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ "Tuberculosis". Immunization, Vaccines and Biologicals. ഐഫധ. Retrieved 8 സെപ്റ്റംബർ 2016.
- ↑ "WHO Model List of EssentialMedicines" (PDF). World Health Organization. October 2013. Retrieved 22 April 2014.
[[വർഗ്ഗം:ലോകാരോഗ്യസംഘടനയുടെ അടിസ്ഥാന മരുന്നുകളുടെ മാതൃകാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള പ്രതിരോധമരുന്നുകൾ]]
- Pages using the JsonConfig extension
- CS1 maint: unflagged free DOI
- Chemicals that do not have a ChemSpider ID assigned
- Chemical articles without CAS Registry Number
- Articles without EBI source
- Chemical pages without DrugBank identifier
- Articles without KEGG source
- Articles without InChI source
- Articles without UNII source
- Infobox drug articles without vaccine target
- വാക്സിനുകൾ
- ഡബ്ല്യു. എച്ച്. ഒ യുടെ അടിസ്ഥാന പ്രതിരോധമരുന്നുകളുടെ പട്ടികയിലുൾപ്പെട്ടിട്ടുള്ളവ