ബി.എം.ഡബ്ല്യു.
ബി.എം.ഡബ്ല്യു. | |
---|---|
പ്രമാണം:Former BMW logo.svg | |
നിർമ്മാതാവ് | Bayerische Motoren Werke AG |
നിർമ്മാണം | 21 ജൂലൈ 1916 മുതൽ |
ബി.എം.ഡബ്ല്യു. (English: Bavarian Motor Works) എന്ന ജെർമ്മൻ മോട്ടോർ വാഹന നിർമ്മാണ കമ്പനി 1917ൽ സ്ഥാപിതമായി. ജെർമ്മനിയിലെ ബാവേറിയൻ സംസ്ഥാനത്തിലുള്ള മൂണിക്ക് കേന്ദ്രമായി സ്ഥാപിച്ച കമ്പനി ഇന്ന് റോൾസ് റോയ്‌സ് മോട്ടോർ കാർ കമ്പനിയുടെ മാതൃസ്ഥാപനമാണ്.
മോട്ടോർ സൈക്കിളുകളും, മോട്ടോർ കാറുകളും നിർമ്മിക്കുന്ന ഈ സ്ഥാപനം 2010-ൽ 14,81,253 കാറുകളും, 1,12,271 മോട്ടോർ സൈക്കിളുകളുമാണ് നിർമ്മിച്ചത്.
ചരിത്രം
[തിരുത്തുക]റാപ്പ് മോട്ടോറെൻ വർക്ക് എന്ന വിമാന എൻജിൻ നിർമ്മാണ കമ്പനിയാണ് 1917-ൽ മോട്ടോർ വാഹന നിർമ്മാണ കമ്പനിയായി പുനസ്ഥാപിക്കപ്പെട്ടത്. 1918-ൽ, ഒന്നാംലോക മഹായുദ്ധത്തിനു ശേഷം വെർസായിൽസ് ആർമിസ്‌റ്റൈസ് ഉടമ്പടിയുടെ ഭാഗമായി വിമാന എൻജിൻ നിർമ്മാണ പ്രവർത്തനങ്ങൾ ബി.എം.ഡബ്ല്യൂവിന് നിർത്തിവെക്കേണ്ടി വന്നു. അതിനു ശേഷം 1923-ലാണ് മോട്ടോർ സൈക്കിൾ ഉല്പാദനം തുടങ്ങിയത്. പിന്നീട് 1928-29 കാലഘട്ടത്തിൽ മോട്ടോർ കാർ നിർമ്മാണം തുടങ്ങി.
ഓസ്റ്റിൻ 7 മാതൃകയെ അടിസ്ഥാനമാക്കി ഇംഗ്ലണ്ടിലെ ബർമിംഗ് ഹാമിലെ ഓസ്റ്റിൻ മോട്ടോർ കമ്പനിയുമായുള്ള സാങ്കേതിക ഉടമ്പടി പ്രകാരം നിർമ്മിച്ച ഡിക്‌സി മോഡലാണ് ആദ്യമായി നിർമ്മിക്കപ്പെട്ട ബി.എം.ഡബ്ല്യു കാർ.
ഇന്ത്യയിലെ പ്രവർത്തനങ്ങൾ
[തിരുത്തുക]അമേരിക്ക, കനഡ, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ചൈന, ജപ്പാൻ എന്നീ നാടുകളിൽ നിർമ്മാണ - വിപണന യൂണിറ്റുകൾ ഉള്ള ബി.എം.ഡബ്ല്യൂ 2006-ലാണ് ഇന്ത്യയിൽ പ്രവർത്തിച്ചു തുടങ്ങിയത്.
2006-ൽ ഗുഡ്ഗാവ് ഗുഡ്ഗാവിൽ പ്രവർത്തനം തുടങ്ങിയ ബി.എം.ഡബ്ല്യുവിന്റെ അസംബ്ലിംഗ് പ്ലാന്റ് ചെന്നൈ ചെന്നൈയിൽ 2007 മുതൽ പ്രവർത്തിച്ചു തുടങ്ങി. 100 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ഈ പ്ലാന്റിൽ ബി.എം.ഡബ്ല്യു 3 സീരീസ്, ബി.എം.ഡബ്ല്യു 5 സീരീസ് 7 series,x1,x3 കാറുകൾ നിർമ്മിച്ചു വരുന്നു.
[1] ജൂലൈ മാസത്തിൽ ചെന്നൈയിലുള്ള ബി.എം.ഡബ്ല്യു കാർ നിർമ്മാണ പ്ലാന്റിൽ നിന്നും 25,000-മത്തെ കാർ പുറത്തിറങ്ങി.