ഉള്ളടക്കത്തിലേക്ക് പോവുക

ബിർള സയൻസ് മ്യൂസിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിർള സയൻസ് മ്യൂസിയം
Map
സ്ഥാപിതം1985
സ്ഥാനംഹൈദരാബാദ്, ഇന്ത്യ

ബി എം ബിർള സയൻസ് മ്യൂസിയം ഇന്ത്യയിലെ പ്രശസ്തമായ ഒരു സയൻസ് മ്യൂസിയം ആണ്. ഇത് സ്ഥിതി ചെയ്യുന്നത് ഹൈദരാബാദിൽ ആണ്. സിവിൽ എഞ്ചിനിയർ ആയിരുന്ന പി എ സിംഗാരവേലു ആയിരുന്നു ഇത് രൂപകല്പന ചെയ്തത്. ഇതിൽ ഒരു പ്ലാനറ്റോറിയം, മ്യൂസിയം, സയൻസ് സെൻറെർ, ആർട്ട്‌ ഗാലറി തുടങ്ങി ഒരു ദിനോസേറിയം എന്നിവ ഉൾപ്പെട്ടിരിക്കുന്നു.[1]. 1990 ൽ തുറന്നപ്പോൾ മ്യൂസിയം സയൻസ് സെന്ററിന്റെ രണ്ടാം ഘട്ടം കൂടിയായിരുന്നു.[2] ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ മ്യൂസിയവും ഈ കേന്ദ്രത്തിലുണ്ട്. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ ചരിത്രത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു സവിശേഷ മ്യൂസിയമാണിത്. 2019 ജൂലൈയിൽ ഉദ്ഘാടനം ചെയ്ത ബഹിരാകാശ മ്യൂസിയത്തിന്റെ രക്ഷാധികാരി പ്രണവ് ശർമ്മയായിരുന്നു.[3][4][5]

പ്ലാനറ്റെറിയം

[തിരുത്തുക]

ദി ബിർള പ്ലാനറ്റെറിയം എന്നത് സയൻസ് സെൻറെറിന്റെ ഒരു ഭാഗമാണ്. 1985 സെപ്റ്റംബർ 8ന് എൻ ടി രാമ റാവു ആയിരുന്നു ദി പ്ലാനറ്റെറിയം ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ മൂന്നു ബിർളാ പ്ലാനറ്റെറിയങ്ങളിൽ ഒന്നാണ് ഇത്. മറ്റു രണ്ടെണ്ണങ്ങളാണ് ബിർള പ്ലാനറ്റെറിയം in കൊൽക്കത്ത and ബി എം ബിർള പ്ലാനറ്റെറിയം in ചെന്നൈ.

അവലംബം

[തിരുത്തുക]
  1. Let's Go India and Nepal, 8th Ed. 2003. p. 113. ISBN 0-312-32006-X.
  2. "Science Museum". Archived from the original on 12 ജനുവരി 2012.
  3. "A space traveller's tale". The New Indian Express. 21 December 2019. Retrieved 2020-05-06.
  4. "Birla Science Centre's Pranav Sharma gets REX Karmaveer Award". The Hindu (in Indian English). 2019-12-06. ISSN 0971-751X. Retrieved 2020-05-06.
  5. Thatipalli, Mallik (2020-02-24). "Science as a way of life". The Hindu (in Indian English). ISSN 0971-751X. Retrieved 2020-05-06.
"https://ml.wikipedia.org/w/index.php?title=ബിർള_സയൻസ്_മ്യൂസിയം&oldid=4540007" എന്ന താളിൽനിന്ന് ശേഖരിച്ചത്