ബിസ്കറ്റ്
Jump to navigation
Jump to search

ഇടത്തുവശത്ത് കാണുന്ന ഭക്ഷണപദാർത്ഥത്തിനാണ് അമേരിക്കയിൽ ബിസ്കറ്റ് എന്നു പറയുന്നത്. വലത്തുവശത്ത് ബ്രിട്ടീഷ് കോമൺവെൽത്ത് രാജ്യങ്ങളിൽ ബിസ്കറ്റ് എന്ന പേരിലറിയപ്പെടുന്നതരം ഭക്ഷണസാധനങ്ങളിൽ ഒന്ന്. ബ്രിട്ടീഷ് ബിസ്കറ്റിന് അമേരിക്കയിൽ കുക്കി എന്നാണ് പറയുന്നത്.
ലോകത്തിൽ മിക്കവാറും പ്രദേശങ്ങളിൽ ലഘുഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആഹാരപദാർത്ഥമാണ് ബിസ്കറ്റ്. (ആംഗലേയം:Biscuit). ഗോതമ്പുമാവിൽ നിന്നുമാണ് സാധാരണയായി ബിസ്കറ്റ് നിർമ്മിക്കപ്പെടുന്നത്. വടക്കേ അമേരിക്കയിലും കോമൺവെൽത്ത് രാജ്യങ്ങളിലും ബിസ്ക്കറ്റ് എന്നത് കൊണ്ട് രണ്ട് വ്യത്യസ്ത തരം പദാർത്ഥങ്ങളെയാണ് സൂചിപ്പിക്കുന്നത്.
- അമേരിക്കയിൽ റൊട്ടി പോലെയുള്ള മൃദുവായ ഭക്ഷണപദാർത്ഥമാണ് ബിസ്ക്കറ്റ്.
- ഇംഗ്ലണ്ടിൽ ചെറുതും കട്ടിയുള്ളതുമായ ആഹാരപദാർത്ഥങ്ങളാണ് ബിസ്ക്കറ്റ്.
ചരിത്രം[തിരുത്തുക]
ബിസ്ക്കറ്റുകൾ യാത്രക്കിടയിൽ[തിരുത്തുക]
പോഷക സമൃദ്ധമായതും ശേഖരിച്ച് വെക്കാനും കൊണ്ടുപോകാനും എളുപ്പമുള്ളതും ധാരാളം സമയത്തേക്ക് നീണ്ടു നിക്കുന്നതുമായ ആഹാരം കടൽ യാത്രികർക്ക് അനിവാര്യമായിരുന്നു. ജീവനുള്ള ഭക്ഷണവും കൂടെ കശാപ്പുകാരനേയോ പാചകക്കാരനേയോ ഒപ്പം കൂട്ടിയായിരുന്നു ആ പ്രശ്നത്തിന് ആദ്യ കാലങ്ങളിൽ പരിഹാരം കണ്ടിരുന്നത്.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Video: "Baking Biscuits", The Martha Stewart Show, 3 June 2008