ബിയാന്ത് സിംഗ് (ഇന്ദിരാ ഘാതകൻ)
1984ലെ ഇന്ദിരാ ഗാന്ധി വധത്തിൽ പങ്കെടുത്ത രണ്ട് ഘാതകരിൽ ഒരാളാണ് ബിയാന്ത് സിംഗ്. സത് വന്ത് സിംഗ് ആണ് രണ്ടാമത്തെ ഘാതകൻ. ഇരുവരും ഇന്ദിരാ ഗാന്ധിയുടെ അംഗരക്ഷകരായിരുന്നു.
പശ്ചാത്തലം
[തിരുത്തുക]ഓപറേഷൻ ബ്ലൂസ്റ്റാർ എന്ന സൈനിക നടപടി സിംഖ് മതവിഭാഗത്തിനു ഏല്പിച്ച കനത്ത അഘാത്തിനു ഇരയാവുകയായിരുന്നു ബിയാന്ത് സിംഗും സത് വന്ത് സിംഗും. രണ്ട് പേരും പ്രധാന മന്ത്രിയുടെ അംഗരക്ഷരകർ എന്ന അതീവ സുരക്ഷാ ചുമതല നൽകപ്പെട്ടിരുന്ന വക്ത്യകളായിരുന്നു.
ഇന്ദിരാ വധം
[തിരുത്തുക]1984 ഒക്ടോബർ 31ആം തീയതി നൈറ്റ് ഡ്യൂട്ടിയിൽ വരേണ്ടിയിരുന്ന സത്വന്ത് വയറുവേദന കാരണം പറഞ്ഞ് ഡ്യൂട്ടി സമയം മാറ്റി, ബിയാന്ത് സിംഗിനൊപ്പം പകൽ ഡ്യൂട്ടി സംഘടിപ്പിക്കുകയായിരുന്നു.
അന്നേ ദിവസം രാവിലെ 9 മണിക്ക് ഔദ്യോഗിക വസതിയിൽ നിന്നും നടന്നു പുറത്തേക്ക് വന്ന പ്രധാന മന്ത്രിയുടെ നേർക്ക് തന്റെ റിവോൾവറിൽ നിന്നും 3 വെടിയുണ്ടകൾ ഉതിർത്തത് ബിയാന്ത് ആയിരുന്നു. തുടർന്ന് സത്വന്ത് തന്റെ മെഷീൻ ഗണിലെ 30 ഉണ്ടകളും ഉതിർത്തു. ബൊലെ സൊ നിഹാൽ , സാത് ശ്രീ അഖാൽ എന്ന സിഖ് അഭിവാദ്യ മുദ്രാവാക്യം വിളിച്ചു കൊണ്ടായിരുന്നു ഇരുവരും വധം നടപ്പിലാക്കിയത്.
പിന്നീട്
[തിരുത്തുക]വധം നടപ്പില്ലാക്കിയ ശേഷം ഇവർ ആയുധം വെച്ച് കീഴടങ്ങി കൊണ്ട് ഇപ്രകാരം പറഞ്ഞത്രെ “ഞങ്ങൾ ചെയ്യാനുള്ളത് ചെയ്തു കഴിഞ്ഞു. ഇനി നിൢങ്ങൾക്ക് ചെയ്യാനുള്ളത് നിങ്ങൾ ചെയുക. ഇരുവരേയും കാവലാലയത്തിലേക്ക് കൊണ്ട് പോയി . അവിടെ വച്ച് സത് വന്ത് സിംഗ് ഒരു തോക്ക് തട്ടി പറിയ്ക്കാൻ നോക്കുകയും തുടർന്നു നടന്ന മല്പിടിത്തത്തിലും വെടിവെയ്പ്പിലും ഇരുവർക്കും സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേൽക്കുകയും ചെയ്തു. ബിയാന്ത് മരണമടയുകയും , സത് വന്ത് സിംഗിനു ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. സത് വന്ത് സിംഗിനെയും , ഗൂഢാലോചനയിൽ പങ്കാളിയായ കേഹർ സിംഗിനെയും 1989 ജനുവരിയിൽ തൂക്കിലേറ്റി. ബിയാന്ത് സിംഗിന്റെ അമ്മാവനായിരുന്നു വാണിജ്യ മന്ത്രാലയത്തിൻ കീഴിലുള്ള കേന്ദ്ര ഗവണ്മെന്റെ ഉദ്യോഗസ്ഥനായ കേഹർ സിംഗ്.
ജനപിന്തുണ
[തിരുത്തുക]ബിയാന്തിന്റെ മരണം സിഖ് സമുദായത്തെ സംബന്ധിച്ച് രക്തസാക്ഷിത്തമായിരുന്നു. ബിയാന്തിന്റെ കുടുംബത്തിനു വലിയ ജനപിന്തണയും സഹതാപവും നേടാനായി. ബിയാന്തിന്റെ ഭാര്യ ബിമൽ കൗർ ഖൽസ റൊപർൽ നിന്നും , ബിയാന്തിന്റെ പിതാവ് സുച്ചാ സിംഗ് ബതിന്തയിൽ നിന്നും ലോകസഭയിലേക്ക് തിരിഞ്ഞെടുക്കപ്പെടുകയുണ്ടായി