ബിജോയ് ഇമ്മാനുവേൽ കേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയുടെ ഭരണഘടന സംബന്ധിച്ച കേസുകളിൽ പ്രധാനപ്പെട്ട ഒന്നാണ് ബിജോയ് ഇമ്മനുവേൽ Vs. കേരളാ സ്റ്റേറ്റ് (Bijoy Immanuel & Ors.) 1985 ജുലൈയിൽ കോട്ടയം ജില്ലയിലെ ഒരു വിദ്യാലയത്തിൽ, ദേശീയഗാനം പാടാത്തതിന്റെ പേരിൽ പുറത്താക്കപ്പെട്ട വിദ്യാർത്ഥികളെ തിരിച്ചെടുക്കുവാൻ വിധിച്ചുകൊണ്ട് ഇന്ത്യൻ ഭരണഘടനയിലെ അഭിപ്രായ സ്വാതന്ത്ര്യം, മതേതരത്വം എന്നീ കാഴ്ചപ്പാടുകൾ വ്യാഖ്യാനിക്കുകയാണ് സുപ്രീംകോടതി ഈ കേസിൽ ചെയ്തത്. [1]

ദേശീയ ഗാനം ആലപിക്കാത്തതിന്റെ പേരിൽ ജൂലൈ 26, 1985 ന് യഹോവയുടെ സാക്ഷികളായ ചില വിദ്യാർത്ഥികളെ കോട്ടയത്തെ ഒരു സ്കൂളിൽ നിന്നും പുറത്താക്കുകയുണ്ടായി. ഈ നടപടിയെ അവിടത്തെ ഡെപ്യൂട്ടി സ്കൂൾ ഇൻസ്പക്റ്റർ ശരിവെച്ചു. ഇതിനെ തുടർന്ന് കുട്ടികളുടെ രക്ഷകർത്താക്കൾ നിയമ നടപടികൾ സ്വീകരിക്കുകയും കേരള ഹൈക്കോടതി ദേശീയഗാനം പാടാത്ത കുട്ടികളെ സ്കൂളിൽ പഠിപ്പിക്കണ്ട എന്ന് വിധിക്കുകയും ചെയ്തു. ഈ കേസ് സുപ്രീം കോടതിയിൽ പരിഗണിച്ച പ്രത്യേകബഞ്ച് ഹൈക്കോടതിയെ നിശിതമായി വിമർശിക്കുകയും, പുറത്താക്കപ്പെട്ട യഹോവയുടെ സാക്ഷികളായ വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്നും, യഹോവയുടെ സാക്ഷികളായ വിദ്യാർത്ഥികൾക്ക് ദേശീയഗാനം പാടാതെ സ്കൂളിൽ പഠിക്കാനുള്ള സജ്ജീകരണങ്ങൾ സർക്കാർ നടത്തണമെന്നും, കേസ് നടത്താൻ വിദ്യാർത്ഥികളുടെ രക്ഷകർത്താവിനായ തുക കേരള സർക്കാർ നൽകണമെന്നും വിധിച്ചു. നമ്മുടെ പാരമ്പര്യവും, തത്ത്വങ്ങളും, ഭരണഘടനയും നമ്മെ മതസഹിഷ്ണത പഠിപ്പിക്കുന്നു എന്നു പറഞ്ഞുകൊണ്ട് വിധി അവസാനിപ്പിക്കുകയുണ്ടായി.[2]

അവലംബം[തിരുത്തുക]

  1. ഇന്ത്യാ ടുഗെദർ
  2. ഇന്ത്യ കാനൂൺ
"https://ml.wikipedia.org/w/index.php?title=ബിജോയ്_ഇമ്മാനുവേൽ_കേസ്&oldid=1892716" എന്ന താളിൽനിന്നു ശേഖരിച്ചത്