ബാൽപാണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദക്ഷിണേന്ത്യയിലെ പ്രശസ്ത പക്ഷി സങ്കേതമായ കൂന്തംകുളത്ത് പക്ഷികളുടെ സംരക്ഷണം തന്റെ ജന്മനിയോഗമായി കരുതി പ്രവർത്തിക്കുന്നു. തമിഴ് നാട്ടിലെ മൂലക്കരപ്പട്ടിക്കു സമീപം ചുടലമുത്തു തേവരുടെയും ഷണ്മുഖ വടിവേലുവിന്റെയും പതിനാല് മക്കളിൽ ഏറ്റവും ഇളയവനാണ് ബാൽപാണ്ടി. ലക്ഷക്കണക്കിന് ദേശാടനപ്പറവകളാണ് ആഹാര സമ്പാദനത്തിും പ്രജനനത്തിനുമായി അവിടെ എത്തിച്ചേരുന്നത്.[1]

പ്രവർത്തനങ്ങൾ[തിരുത്തുക]

പക്ഷി സങ്കേതത്തിൽ ബാൽപാണ്ടിയും ഭാര്യ വള്ളിത്തായിയും ആയിരത്തോളം വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. കൂടുതകർന്നു വീഴുന്ന പക്ഷിക്കുഞ്ഞുങ്ങളെ പോറ്റുകയാണ് മറ്റൊരു പ്രധാന ജോലി. പക്ഷി സംരക്ഷണത്തിന്റെ ഭാഗമായി ഗ്രാമത്തിലെ സന്താനകൃഷ്ണൻ കോവിലിൽ പൊങ്കാലയ്ക്കും തിരുവിഴയ്ക്കും ഉച്ചഭാഷിണിയോ വെടിക്കെട്ടോ ഇല്ല.

അംഗീകാരം[തിരുത്തുക]

ദേശീയവും അന്തർദേശീയവുമായ 42 പുരസ്ക്കാരങ്ങൾ. ലൈഫ് ഫോർഡ്സ് എന്ന പേരിൽ സുരേഷ് ഇളമൺ ബാൽ പാണ്ടിയെക്കുറിച്ച് ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. കിളിയച്ഛൻ, മധു തൃപ്പെരുന്തുറ, മാതൃഭൂമി വാരാന്തപ്പതിപ്പ്,നവംബർ 7,2015
"https://ml.wikipedia.org/w/index.php?title=ബാൽപാണ്ടി&oldid=3831997" എന്ന താളിൽനിന്ന് ശേഖരിച്ചത്