Jump to content

യവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബാർലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യവം
ബാർളി പാടം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
H. vulgare
Binomial name
Hordeum vulgare
ബാർളി

വാർഷികമായി വിളവെടുക്കാവുന്ന ഒരു ധാന്യസസ്യമാണ് യവം (ആംഗലേയം: Barley, ബാർലി, ബാർളി) . വളർത്ത് മൃഗങ്ങളുടെ ഭക്ഷണമായാണ് ഇത് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. ചെറിയ അളവിൽ മാൾട്ടിങ്ങിലും ആരോഗ്യ സം‌രക്ഷക ആഹാരങ്ങളിലും ഉപയോഗിക്കുന്നു. പോയേസിയേ എന്ന് പുല്ല് കുടുംബത്തിലാണ് ഈ സസ്യം ഉൾപ്പെടുന്നത്. 2005ലെ കണക്കുകളനുസരിച്ച്, ഏറ്റവും കൂടുതൽ അളവിൽ ഉല്പാദിപ്പിക്കപ്പെടുന്നതും ഏറ്റവും കൂടുതൽ പ്രദേശത്ത് കൃഷി ചെയ്യപ്പെടുന്നതുമായ ആഹാര ധാന്യങ്ങളിൽ നാലാം സ്ഥാനത്താണ് യവം. കൃഷി ചെയ്യപ്പെടുന്ന ബാർളി (H. vulgare) കാട്ട് ബാർളിയിൽ നിന്ന് (H. spontaneum) പരിണമിച്ചുണ്ടായതാണ്. ഇവയെ രണ്ടിനേയും ഒരു വർഗ്ഗമായാണ് പരിഗണിക്കുന്നത്, Hordeum vulgare. ഇതിനെ രണ്ട് ഉപവർഗ്ഗങ്ങളായി തിരിച്ചിരിക്കുന്നു. ഉപവർഗ്ഗം spontaneum (കാട്ട് ബാർളി)ഉം ഉപവർഗ്ഗം vulgare (കൃഷി ചെയ്യുന്നത്)ഉം.

ബാർളിപ്പാടം

രസാദി ഗുണങ്ങൾ

[തിരുത്തുക]
  • രസം :മധുരം, കഷായം
  • ഗുണം :ഗുരു
  • വീര്യം :ശീതം
  • വിപാകം :കടു[1]

ഇലകരിച്ച ഭസ്മം (ചവർക്കാരം)

[തിരുത്തുക]

കഫസംബന്ധമായ രോഗങ്ങൾ ( ചുമ ,കഫക്കെട്ട്, ശ്വാസ വിമ്മിഷ്ടം ) തുടങ്ങിയവക്കുള്ള പല ഔഷധ നിർമ്മാണത്തിനും ഉപയോഗിക്കുന്നു[അവലംബം ആവശ്യമാണ്]

ഔഷധയോഗ്യ ഭാഗം

[തിരുത്തുക]

വിത്ത് [1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
"https://ml.wikipedia.org/w/index.php?title=യവം&oldid=3966243" എന്ന താളിൽനിന്ന് ശേഖരിച്ചത്