Jump to content

ബാർഡി മഡോണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1480-ൽ സാൻഡ്രോ ബോട്ടിക്കെല്ലി വരച്ച ഒരു പാനൽ ചിത്രമാണ് ബാർഡി മഡോണ. ഈ ചിത്രം മഡോണ ആൻഡ് ചൈൽഡ് വിത് സെയിന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ആന്റ് സെന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് എന്നും അറിയപ്പെടുന്നു.[1]ഫ്ലോറൻസിലെ സാന്റോ സ്പിരിറ്റോ ബസിലിക്കയിലെ കുടുംബ ചാപ്പലിനായി നിയോഗിച്ച ധനികനായ ഫ്ലോറന്റൈൻ ബാങ്കർ അഗ്നോലോ ബാർഡിയിൽ നിന്നാണ് ഈ ചിത്രത്തിന് പ്രാഥമിക പേര് ലഭിച്ചത്. 1485 അവസാനത്തോടെ ഈ ചിത്രം പൂർത്തിയായി.[2]

മേരിയുടെ കന്യകാത്വത്തിന്റെ നിരവധി ചിഹ്നങ്ങൾ (പശ്ചാത്തലത്തിലുള്ള ഹോർട്ടസ് കൺക്ലൂസെസ്), പരിശുദ്ധി (വെളുത്ത ലില്ലി), അവരുടെ പാപരഹിതമായ അവസ്ഥ (അവരുടെ സിംഹാസനത്തിന്റെ ചുവട്ടിലുള്ള 'മിസ്റ്റിക് വാസിലെ' വെളുത്ത പൂക്കൾ), ഒരു പുതിയ വീനസെന്ന നിലയിൽ അവരുടെ പദവി (മർട്ടിൽ) എന്നിവ ഈ ചിത്രത്തിൽ ഉൾപ്പെടുന്നു.[3]പാത്രത്തിലെ ചുവന്ന പുഷ്പങ്ങൾ ക്രിസ്തുവിന്റെ കഷ്ടാനുഭവത്തെയും ജോൺസിന്റെ രക്തസാക്ഷിത്വത്തെയും സൂചിപ്പിക്കുന്നു. അതേസമയം ഒലിവ്, ലോറൽ ശാഖകൾ അവതാരത്തിന്റെ രഹസ്യത്തെ സൂചിപ്പിക്കുന്നു. മേരിയുടെ ചിത്രത്തിലെ സന്യാസ സ്വഭാവം കലാകാരനിൽ സവോനരോളയുടെ സ്വാധീനം കാണിക്കുന്നു.[4]

അവലംബം

[തിരുത്തുക]
  1. (in Italian) L'opera completa del Botticelli, collana Classici dell'arte Rizzoli, Rizzoli, Milan, 1978.
  2. (in Italian) Bruno Santi, Botticelli in I protagonisti dell'arte italiana, Scala Group, Florence, 2001 ISBN 8881170914
  3. (in Italian) Gloria Fossi, Uffizi, Giunti, Florence, 2004 ISBN 88-09-03675-1
  4. (in Italian) Pierluigi De Vecchi, Elda Cerchiari, I tempi dell'arte, volume 2, Bompiani, Milan, 1999 ISBN 88-451-7212-0
"https://ml.wikipedia.org/w/index.php?title=ബാർഡി_മഡോണ&oldid=3492015" എന്ന താളിൽനിന്ന് ശേഖരിച്ചത്