ബാലസഭ
കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനത്തിന് കീഴിലെ കുട്ടികളുടെ കൂട്ടായ്മയാണു ബാലസഭകൾ. ബാലസഭ അയല്പക്കങ്ങളിലെ കുട്ടികളുടെ സർഗാത്മകമായ വളർച്ചക്കു വേണ്ടി നിലകൊള്ളുന്നു.ഗവർണ്മ്ന്റിനു കീഴിലെ ഏക ബാലസംഘടന കൂടി ആണിത് . 5 മുതൽ 15 വയസ്സ് വരെയാണു സംഘടനയുടെ പ്രായപരിധി.ഓരോ ബാലസഭയിലും 15 മുതൽ 30 വരെ കുട്ടികൾ വരെ ഉണ്ടാകാം..കേരളത്തിൽ ഇപ്പോൾ 52127 ബാലസഭാകളിലായി 8,95,551 കുട്ടികൾ ഉണ്ട്.
സംഘാടനം
[തിരുത്തുക]ഓരോ അയല്പക്കത്തിനു കീഴിൽ ഓരോ ബാലസഭകൾ ഉണ്ടാകാം.. ഒരു വാർഡിലെ എല്ലാ ബാലസഭകളും ചേർന്നതാണു ബലസമിതി .ബലസമിതികളുടെ പഞ്ചായത്ത് തല സമിതികളാണു ബാലപഞായത്തുകൾ.[1] നഗരസഭകളിൽ ബാലനഗരസഭകളുമുണ്ട്. ജില്ലാതലത്തിലെ ബാലപാർലമന്റുകൾ കുട്ടികളുടെ മാതൃക പാർലമന്റുകൾ ആണ് .പഞ്ചായത്ത് തലത്തിൽ പ്രസിഡന്റ് , സെക്രട്ടറി ,വൈസ് പ്രസിഡന്റ് , 5 സ്ഥിരംസമിതി അംഗങ്ങൾ മുതലായവർ ഉണ്ടാകാം. ശിശുവികസന ഫണ്ടിൽ നിന്നും 10% ബാലസഭ പ്രവർത്തനങ്ങൾക്ക് മാറ്റിവച്ചിരിക്കുന്നു.ജില്ലാമിഷൻ വഴിയാണു പ്രധാന ഫണ്ട് .കൂടാതെ പ്രത്യേക പതധികൾക്കു യുണിസെഫും സാമ്പത്തിക സഹായം നൽകുന്നുണ്ട്.
അവലംബം
[തിരുത്തുക]- ↑ http://www.kudumbashree.org/?q=balapanchayathnews Archived 2016-03-05 at the Wayback Machine..