Jump to content

ബാലശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാലശാസ്ത്രം ചുമർ മാസികയുടെ ആദ്യ ലക്കം

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ചിരുന്ന കുട്ടികളുടെ ശാസ്ത്ര ചുമർപത്രം. മൂന്നു ലക്കങ്ങൾ മാത്രം പുറത്തിറങ്ങി. 1979 -ൽ തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു. കുഞ്ഞുണ്ണി, പ്രൊഫ. എസ്‌. ശിവദാസ്, കെ. ശങ്കരൻ കുട്ടി നായർ, പി .ആർ.മാധവപ്പണിക്കർ, സിപ്പി പള്ളിപ്പുറം തുടങ്ങിയവരായിരുന്നു എഴുത്തുകാർ. വലിപ്പം സാധാരണ വർത്തമാന പത്രത്തിന്റെ ഇരട്ടി ആയിരുന്നു. ചുരുങ്ങിയ കാലമേ ഇറങ്ങിയുള്ളൂ. എൽ പി കുട്ടികൾകളെ ഉദ്ദേശിച്ചായിരുന്നു ഇത് പ്രസിദ്ധീകരിച്ചിരുന്നത്. പി കെ നാരായണൻ ആയിരുന്നു ആദ്യ പത്രാധിപർ. രണ്ടാം ലക്കം മുതൽ പ്രൊഫ. എസ്‌. ശിവദാസ് ആയിരുന്നു പത്രാധിപർ. മലയാളത്തിലെ ആദ്യത്തെ കുട്ടികളുടെ ശാസ്ത്ര ചുമർ പത്രമാണിത് .ആർ.ഗോപാലക്രിഷ്ണൻ ആയിരുന്നു മാനേജിങ് എഡിട്റ്റർ.

"https://ml.wikipedia.org/w/index.php?title=ബാലശാസ്ത്രം&oldid=3518944" എന്ന താളിൽനിന്ന് ശേഖരിച്ചത്