ബാബി യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാബി യാർ 
by യെവ്‌തുഷെങ്കോ
Original titleബാബി യാർ
Countryറഷ്യ
Languageറഷ്യൻ

റഷ്യൻ കവി യെവ്‌തുഷെങ്കോയുടെ പ്രധാന രചനകളിലൊന്നാണ് ബാബി യാർ. ഗ്രീക്ക്‌, റോമൻ, ഇന്ത്യൻ ഇതിഹാസ കാവ്യകാലഘട്ടങ്ങളുടെ പുനർചിത്രീകരണമായാണ് കാവ്യാസ്വാദകർ ഈ കവിതയെ കാണുന്നത്. ‘മുത്തശ്ശിയുടെ താഴ്‌വര’ എന്നാണ്‌ ‘ബാബി യാർ’ എന്നതിന്റെ അർഥം. നാസികളുടെ ജൂതക്കൂട്ടക്കൊലയെ കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രംകൊണ്ട്‌ ദുർവ്യാഖ്യാനം ചെയ്ത സോവിയറ്റ്‌ റഷ്യയെ അതിനിശിതമായി വിമർശിക്കുന്ന കൃതിയാണിത്.[1]

1941 സെപ്‌റ്റംബറിൽ അന്നത്തെ സോവിയറ്റ്‌ യൂണിയന്റെ ഭാഗമായിരുന്ന കിയേവിൽ നടന്ന കൂട്ട ജൂതഹത്യ​യും ഈ ജൂത-തുടച്ചുമാറ്റലിലൂടെ കമ്യൂണിസ്റ്റുകൾ നാസികളോടൊപ്പം ചേർന്ന്‌ സ്റ്റാലിനിസം നടപ്പാക്കിയെന്നായിരുന്നു യെവ്‌തുഷെങ്കോയുടെ നിലപാട്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-12. Retrieved 2017-04-12.
"https://ml.wikipedia.org/w/index.php?title=ബാബി_യാർ&oldid=3806522" എന്ന താളിൽനിന്ന് ശേഖരിച്ചത്