ബാങ്ക്സി
ബാങ്ക്സി | |
---|---|
ജനനം | അഞ്ജാതം അഞ്ജാതം അഞ്ജാതം |
പ്രശസ്തി | Graffiti Street art Bristol underground scene Sculpture Satire Social commentary |
പുരസ്കാര(ങ്ങൾ) | Toronto Film Critics Association Awards – Best First Feature 2010 Independent Spirit Award for Best Documentary Feature Washington D.C. Area Film Critics Association – Best Documentary Film 2010 |
വിപ്ലവകരമായ ആശയങ്ങളുടെയും വ്യത്യസ്ത രചനാരീതിയികളിലൂടെയും ചുമർ ചിത്ര കലയെ അവതരിപ്പിച്ച ബ്രിട്ടീഷ് കലാകാരനാണ് ബാങ്ക്സി.[1] ചുമർ ചിത്രകലയെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുന്ന ഇദ്ദേഹം വിപ്ലവകരമായ തന്റെ പല ആശയങ്ങളും ലോകത്തിന്റെ മുൻപിൽ എത്തിച്ചു. ഇദ്ദേഹത്തിന്റെ ഈ ചിത്രങ്ങൾ ലോകത്ത് ഏറ്റവും ചർച്ച ചെയ്യപ്പെട്ട ചുമർ ചിത്രങ്ങളായി. അഞ്ജാതനായി ഇന്നും തുടരുന്ന ഇദ്ദേഹം ആരാണ് എന്നു ഇതുവരെയും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ബാങ്ക്സി എന്ന പേരിൽ ചിത്രം വരയ്ക്കുന്നത് ബ്രിസ്റ്റളിലെ അധോതല കലാ കൂട്ടായ്മയിൽ അംഗമായ റോബിൻ ഗണ്ണിംഗ് ഹാമാണ് എന്നു സംശയിക്കുന്നുണ്ടങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അജ്ഞാതനായ ഈ കലാകാരന്റെ സൃഷ്ടികളുടെ പ്രദർശനം ലോകമെങ്ങും നടക്കുകയും വൻതുകയ്ക്ക് അവയിൽ പലതും പ്രമുഖരായ പലരും സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിൽ തകർന്ന ഗാസാ തെരുവീഥികളിലേയും, അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലേയും വരച്ച ചിത്രങ്ങൾ ലോക ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട് [2].[3][4]