ബസ്റ്റർ കീറ്റൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബസ്റ്റർ കീറ്റൻ
Busterkeaton edit.jpg
ജനനംജോസഫ് ഫ്രാങ്ക് കീറ്റൻ
(1895-10-04)ഒക്ടോബർ 4, 1895
Piqua, Kansas, U.S.
മരണംഫെബ്രുവരി 1, 1966(1966-02-01) (പ്രായം 70)
Woodland Hills, California, U.S.
മറ്റ് പേരുകൾജോസഫ് ഫ്രാൻസിസ് കീറ്റൻ
തൊഴിൽActor
Director
Producer
Writer
സജീവം18981966
ജീവിത പങ്കാളി(കൾ)Natalie Talmadge (1921–1932)
Mae Scriven (1933–1936)
Eleanor Norris (1940-1966) (his death)
Buster Keaton in costume.jpg

ഇംഗ്ലീഷ് ചലച്ചിത്ര അഭിനേതാവും സംവിധായകനുമാണ് ബസ്റ്റർ കീറ്റൻ(4 ഒക്ടോബർ 1895 – 1 ഫെബ്രുവരി 1966). ഹാസ്യ താരമെന്ന നിലയിൽ ലോക പ്രശസ്തനായി..

ജീവിതരേഖ[തിരുത്തുക]

1895 ൽ അമേരിക്കയിൽ ജനിച്ച അദ്ദേഹം 400 ലധികം ചിത്രങ്ങളിൽ അഭിനയിക്കുകയും നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് സിനിമയിൽ ചടുല ഹാസ്യത്തിന്റെ പ്രതിരൂപമായിരുന്നു ബസ്റ്റർ കീറ്റൻ. വിഷാദ മുഖവും, വട്ടത്തൊപ്പിയും, അയഞ്ഞ പാൻസും ധരിച്ച് പ്രേഷകലക്ഷങ്ങളുടെ മുന്നിലെത്തുന്ന ബസ്റ്റർ കീറ്റൻ നേടിയത് ചരിത്രത്തിൽ ഒരിക്കലും മാറ്റൊലി ഒടുങ്ങാത്ത കരഘോഷമാണ്.വിഷാദമായ മുഖവുമായാണ് ഇദ്ദേഹം ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.എനാൽ വിഷാദ ഭാവത്തിലും ഹാസ്യത്തിന്റെ ഭാവം കാണാമെന്ന് ഇദ്ദേഹം തന്റെ ആസ്വാദകർക്ക് കാണിച്ചു കൊടുത്തു. നന്നെ ചെറുപ്പത്തിൽത്തന്നെ സിനിമാ ലോകത്തിന്റെ കൂട്ടുകാരനായ കീറ്റൻ ജീവിതാദ്യം വരെ അത് തുടർന്നു. ചടുലതയാർന്ന ഹാസ്യ പ്രകടനം കൊണ്ട് ഹാസ്യ സാമ്രാട്ട് ചാപ്ലിനേപ്പോലും മറികടക്കനാവുന്ന തരത്തിൽ ഇദ്ദേഹം മാറി എന്നത് യാഥാർത്ഥ്യം.! തന്റേതായ ശൈലിയും ഭാവവിശേഷതയും കൊണ്ടാണ് ഇദ്ദേഹം അഭിനയജീവിതം നയിച്ചത്. പഴയ ബ്ലാക്ക് അൻഡ് വൈറ്റ് ചിത്രങ്ങളിൽ അഭിനയിച്ച് സിനിമാലോകത്തിന്റെ കളിക്കൂട്ടുകാരനായ ഇദ്ദേഹം അവസാന നാളുകളിൽ കളർഫുൾ ചിത്രങ്ങളിലും അഭിനയിച്ചു. ഹാസ്യ താരം ഹരോൾഡ് ലോയിഡ് ഇദ്ദേഹത്തിന്റെ സമകാലികനാണ്. ഇദ്ദേഹം അഭിനയിച്ചിരുന്ന പല സിനിമകളും ഇന്നും മാർക്കറ്റിൽ വിപണനവും ഡിമാന്റുള്ളതുമാണ്. അതിനൊരു ഉദാഹരണമാണ് ദി ജനറൽ പോലുള്ള സിനിമകൾ. സംഭാഷണങ്ങൾ ഇല്ലാത്ത ഹാസ്യ സിനിമകളിലൂടെ ബസ്റ്റർ കീറ്റൻ നടത്തിയ ഹാസ്യത്തിന്റെ വിപ്ലവ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ഹാസ്യ അഭിനേതാക്കൾക്ക് അനുകരണീയമായ കാലടികളായി അവശേഷിക്കുന്നു. 1966 ൽ റിച്ചാർഡ് ലെസ്റ്റർ സംവിധാനം ചെയ്ത 'എ ഫണ്ണി തിങ് ഹാപ്പൻസ് ഓൺ ദി വേ ടു ദി ഫോറം' എന്ന ചിത്രത്തിലാണ് ബസ്റ്റർ കീറ്റൻ അവസാനമായി അഭിനയിച്ചത്. 70 ആം വയസ്സിൽ അന്തരിച്ചു.

ചലച്ചിത്രങ്ങൾ[തിരുത്തുക]

ഷെർലോക് ജൂനിയർ, സെവൻ ചാൻസസ്, ദി ജനറൽ, എ ഫണ്ണി തിങ് ഹാപ്പൻസ് ഓൺ ദി വേ ടു ദി ഫോറം

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബസ്റ്റർ_കീറ്റൻ&oldid=3130156" എന്ന താളിൽനിന്ന് ശേഖരിച്ചത്